maxresdefault

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ നാടോടികാറ്റ് എന്ന ചിത്രത്തിന്റെ പരിഷ്ക്കരിച്ച രൂപമാണോ മകന്‍ വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ ഒരു വടക്കന്‍ സെല്‍ഫി?

രണ്ടു ചിത്രങ്ങളും നമുക്ക് ഒന്ന് പരിശോധിക്കാം…

രാംദാസന്‍, വിജയന്‍ എന്നീ സുഹൃത്തുക്കളായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ദാസനെയും വിജയനെയും അവതരിപ്പിച്ചത്.

ഉമേഷ്, ഷാജി കൂട്ടുകെട്ടാണ് വടക്കന്‍ സെല്‍ഫിയില്‍. നിവിന്‍പോളിയും അജുവര്‍ഗീസുമാണ് ഇവിടെ താരങ്ങള്‍.

രണ്ടിടത്തും പ്രധാന നായകര്‍ നല്ല വിദ്യാഭ്യാസമുള്ളവര്‍. ദാസന്‍ ബികോം ഫസ്റ്റ് ക്ലാസ്. ഉമേഷ് ബിടെക് (42 സപ്ലി എഴുതാനുണ്ടെങ്കിലും ആള്‍ ബിടെക് ആണ്).

വിജയനും ഷാജിയും കുള്ളന്‍മാരും കറുത്തരും.

തൊഴിലില്ലായ്മയാണ് ദാസന്റെയും വിജയന്റെയും പ്രശ്‌നം. ഉമേഷിന്റെ പ്രശ്‌നവും തൊഴിലില്ലായ്മ തന്നെ. ദാസനും വിജയനും പശുവിനെ വാങ്ങിയും കമ്പനിയില്‍ ജോലി ചെയ്തും ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉമേഷും ഷാജിയും ഷോര്‍ട്ട ഫിലിം നിര്‍മിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

ഒരു പെണ്‍കുട്ടി കടന്നുവരുന്നതോടെയാണ് ദാസന്റെ ജീവിതം പ്രശ്‌നത്തിലേക്കു കലാശിക്കുന്നത്. ശോഭനയുടെ കഥാപാത്രം വരുന്നതോടെയാണ് നാടോടിക്കാറ്റില്‍ ട്വിസ്റ്റുണ്ടാകുന്നത്. വടക്കന്‍ സെല്‍ഫിയില്‍ മഞ്ജിമ മോഹന്റെ കഥാപാത്രവും.

സിനിമയുടെ ഒരു ഘട്ടം നടക്കുന്നത് രണ്ടു ചിത്രങ്ങളിലും ചെന്നൈ നഗരത്തിലാണ്. അവിടെ വച്ചാണ് രണ്ടു സിനിമയുടെയും ക്ലൈമാക്‌സ് നടക്കുന്നത്.

അപ്പോള്‍ അച്ഛന്റെ ചിത്രവും മകന്റെ ചിത്രവും തമ്മില്‍ ചില ബന്ധങ്ങള്‍ ഒക്കെയുണ്ട് അല്ലെ?

You May Also Like

ഒടുവില്‍ ഈ പണ്ഡിതന്‍ വിവാഹിതനാകുന്നു ???

പറഞ്ഞു വരുന്നത് നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യമാണ്

രസകരമായ നിമിഷങ്ങളുമായി “മിലി” മേക്കിംഗ് വീഡിയോ..

അവതരണ ശൈലിയിലും, കഥാ തന്തുവിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമ.

മധുരമുള്ള ഒരു മലയാളം പടം; മധുര നാരങ്ങ

ഓരോ സിനിമയും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു എന്നത് ചാക്കോച്ചന്റെ പുതിയ രീതി ആണല്ലോ

യാത്രക്കാർ ഒന്നടങ്കം അയാളെ വെറുക്കുന്നുണ്ട്, അവസാനം അയാളുടെ ഒരു ഓട്ടമുണ്ട് എല്ലാം നഷ്ടപ്പെട്ടവന്റെ…

കേരള കഫെ -പുറം കാഴ്ചകൾ രാഗീത് ആർ ബാലൻ ഓർമയിലെ പഴയ വഴികളിലൂടെ ഒരു യാത്ര…