നാട്ടിന്‍ പുറത്തുകാരനായ രൂപേഷ് ഭീകരനായ മാവോയിസ്റ്റായ കഥ !

  195

  Maoist-rupesh

  പ്രവീണ്‍ എന്ന പേരുള്ള തൃശ്ശൂരുകാരനായ ഒരു സാധാരാണ യുവാവ് എങ്ങനെ ഭീകരനായ മാവോയിസ്റ്റ് ആയി മാറി?

  രൂപേഷ് എന്ന് പേരുള്ള പ്രവീണ്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്.നിലവില്‍ കണ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ് )യുടെ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാണ് രൂപേഷ്.

  രൂപേഷിന്റെ ചരിത്രം…

  ശ്രീകേരള വര്‍മ്മ കോളേജില്‍ ബിരുദ പഠനവും പിന്നീട് കൊച്ചിയില്‍ നിയമ പഠനം, ഐടിഐ പഠനവും പൂര്‍ത്തിയാക്കിയ രൂപേഷ് 2001 ല്‍ പീപ്പിള്സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 2004 സെപ്തംബറില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റും യോജിച്ച് സിപിഐ മാവോയിസ്റ്റ് രൂപീകരിക്കുകയും ഭാവിയില്‍ രൂപേഷ്  ഇതിന്റെ തലപ്പത്തേയ്ക്ക് എത്തുകയും ചെയ്തു.

  2009ല്‍ കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞ മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയ്ക്കും ഭാര്യ സുഗുണയ്ക്കും കേരളത്തില്‍ ഒളിത്താവളം ഒരുക്കിയതിനാണ് രൂപേഷും ഭാര്യ ഷൈനയ്ക്കുമെതിരെ കേസെടുക്കുന്നത്. തുടര്‍ന്ന് ട്രെയിന്‍ അട്ടിമറി, പാലക്കാട് , കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം, തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ രൂപേഷിന് മേല്‍ ആരോപിക്കപ്പെട്ടു.

  രണ്ടു മക്കളാണ് ഇവര്‍ക്ക് ഉള്ളത്. അവര്‍ രണ്ടു പേരും അവരുടെ മാതാപിതാക്കളുടെ പ്രവര്‍ത്തിയെ ന്യായികരിക്കുന്നു. 2015 മെയ്‌ മാസത്തില്‍ ഈ ദമ്പതികള്‍ പോലീസ് പിടിയില്‍.

  Advertisements