00205_371331

കുറച്ച് ദിവസം മുന്പ് ഒരാവശ്യത്തിന് പുറത്ത് പോയപ്പോള്‍ കൂടെയുള്ളവന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒരു ചെറിയ ഹോട്ടലില്‍ കയറിയതും ഹോട്ടലിനകത്ത് ആകെയൊരു ബഹളം. അകത്തേക്ക് നോക്കിയപ്പോള്‍ ഒരു പയ്യന്‍ നിന്ന് കരയുന്നുണ്ട്. അവിടെയുള്ളവരില്‍ ചിലര്‍ അവനോട് എന്തൊക്കെയോ പറയുന്നതും കാണാമായിരുന്നു.

കാര്യം മനസ്സിലാവാതെ നില്‍ക്കുന്ന ഞങ്ങള്‍ എന്താണ് സംഭവം എന്നറിയാന്‍ ഒരുത്തനോട് ചോദിച്ചതും അയാള്‍ പറഞ്ഞ മറുപടി കേട്ട് എന്തോ വല്ലാത്ത സങ്കടം തോന്നി. അവിടെ കിച്ചണില്‍ ജോലി ചെയ്യുന്ന ഇക്കയുടെ മകനാണത്രെ ആ പയ്യന്‍ വിസിറ്റിങ്ങില്‍ വന്ന അവന്‍ രണ്ടാമത്തെ ദിവസം കുടുംബക്കാരനോടപ്പം ഹോട്ടലിലേക്ക് വന്നപ്പോള്‍ ഉപ്പയുടെ ജോലിയുടെ അവസ്ഥ കണ്ട് അയാളെ ജോലി ചെയ്യാനയക്കാതെ ഉപ്പയോട് നാട്ടിലേക്ക് പോകുവാന്‍ പറഞ്ഞ് വാശി പിടിച്ച് കരയുകയാണത്രെ. അകത്തേക്ക് നോക്കിയപ്പോള്‍ മകനെ ചേര്‍ത്ത് നിര്‍ത്തി സങ്കടം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന ആ പിതാവിനെയും മകനെയും കണ്ടതും ഞാനറിയാതെ നിറഞ്ഞ കണ്ണ് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ പാട് പെട്ട് നില്‍ക്കുമ്പോഴാണ് കൂടെയുള്ളവന്റെ മുഖവും വല്ലാതെയായത് ശ്രദ്ധിച്ചത്.

‘ഗള്‍ഫിലാണന്റെ ഉപ്പ.. എനിക്കെന്ത് വേണമെങ്കിലും കൊണ്ട് വന്ന് തരും’ എന്ന് പറഞ്ഞ് നടക്കുന്ന മക്കള്‍ ചില പ്രവാസികളുടെ ഗള്‍ഫിലെ യഥാര്‍ത്ഥ ജീവിതം നേരില്‍ കാണുമ്പോള്‍ അവര്‍ക്കത് സഹിക്കാന്‍ കഴിയാതെ വന്നേക്കും കാരണം നാട്ടില്‍ വരുന്ന തങ്ങളുടെ ഉപ്പമാര്‍ ആരോടും പറയാതെയും കാണിക്കാതെയും ഉരുകുന്ന ഒരു ലോകത്താണ് ജീവിക്കുന്നത് എന്നറിയുമ്പോള്‍ അവരുടെ സങ്കടം ഇത്തരം കാഴ്ച്ചകളിലൂടെ നമ്മുടെയൊക്കെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കും ..

പല പ്രവാസികളുടെയും ഗള്‍ഫിലെ ജീവിതം നേരില്‍ കാണുമ്പോള്‍ അവരുടെയൊക്കെ കുടുംബം ഇതൊന്നും നേരില്‍ കാണരുതെ എന്ന് തോന്നി പോകാറുണ്ട് കാരണം ഒരു കുടുംബത്തിന്റെ ഉറക്കം അവരിവിടെ കഷ്ട്ടപെടുന്നത് കൊണ്ട് മാത്രമായിരിക്കും നഷ്ട്ടപെടാതിരിക്കുന്നത് ..

ഗള്‍ഫ് സുഖവും, ദുഖവും വേണ്ടുവോളം നല്‍കുന്ന ഒരു ലോകമാണ് ഇവിടെ സുഖങ്ങളെക്കാള്‍ കൂടുതല്‍ ദുഃഖങ്ങള്‍ ആണെന്നുള്ളത് ഈ നാട്ടില്‍ വന്നവര്‍ക്ക് മാത്രമേ മനസ്സിലാവൂ അല്ലാത്തവര്‍ അതറിയുന്നത് വരെ സുഖങ്ങളാണന്ന് തെറ്റിദ്ധരിച്ച് നടക്കും പക്ഷെ വന്ന് പെട്ടാല്‍ പിന്നെയൊരു മോചനം എന്നാണന്ന് പടച്ചവന് മാത്രമേ അറിയൂ … !!

You May Also Like

പിരിവുകാര്‍

പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ വരുമ്പോളൊക്കെ രാഷ്ട്രീയഭേദമന്യേ പാര്‍ട്ടിക്കാര്‍ പിരിവിനു വരാറുണ്ട്. ആരെയും പിണക്കാന്‍ പറ്റാത്തതിനാല്‍ കഴിയും വിധം കൊടുക്കാരുമുണ്ട്. ചിലപ്പോള്‍ ഒക്കെ അത് ഉപകാരം ആയിട്ടുമുണ്ട്. അങ്ങിനെ ഒരു അവധികാലത്ത് പകലുറക്കം കഴിഞ്ഞു ഉലാത്തുമ്പോള്‍ കുറെ ചെറുപ്പകാര്‍ വീട്ടിലേക്കു വന്നു. എല്ലാം പുതു മുഖങ്ങള്‍, ആരെയും അറിയുകപോലുമില്ല.

സൗദി വനിതാ ജയിലില്‍ മനുഷ്യക്കടത്ത് ഇരയായി ഒരു മലയാളി സ്ത്രീ..

വിദേശ രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റിയയക്കുന്ന അധോലോക റാക്കറ്റിന്റെ ഇരയായ ഒരു മലയാളി സ്ത്രീ കുടി ദമ്മാമിലെ ജയിലില്‍ കഴിയുന്നു.

കാലയവനികക്കുള്ളിലേക്ക് അവള്‍ മടങ്ങിപ്പോകാതിരിക്കട്ടെ …!

എന്നാല്‍ ഇന്ന് .., കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പില്‍ …പ്രായത്തിന്റെ കൈയ്യൊപ്പുകള്‍ എന്നില്‍ മുദ്ര പതിപ്പിച്ചതു പോലെ .., അവളും ആ പരിവര്‍ത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു …!

ഓര്‍മ്മക്കൂട്ടില്‍..

ഇതൊരു തിരിഞ്ഞുനോട്ടമാണ്, എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌…