new

നമ്മുടെ നാട്ടില്‍ എല്ലാവരെയും മണ്ടന്‍മാരാക്കാന്‍ എളുപ്പമാണ്. പക്ഷെ എല്ലാവരെയും എല്ലാക്കാലവും മണ്ടന്മാരാക്കാം എന്ന അതിബുദ്ധി ഇവിടെ പാടെ തകര്‍ന്നു. കഴിഉഞ്ഞ ദിവസം ദേശീയമാധ്യമങ്ങള്‍ അടക്കം പലരും പാടി പുകഴ്ത്തിയ ഒരു വിദ്വാന്‍, 35 ലക്ഷം രൂപ ശമ്പളത്തില്‍ അന്താരാഷ്ട്ര സ്പേസ് ഏജന്‍സിയായ നാസക്ക് വേണ്ടി ജോലി ചെയ്യുന്നു. എന്നാല്‍ സ്ഥിരനിയമാനത്തിനും ഗവേഷണത്തിനും അമേരിക്കന്‍ പൌരത്വം നിര്‍ബന്ധം ആയതിനാലും, ടിയാന് “രാജ്യസ്നേഹം” തലക്കുപിടിച്ചതിനാലും ജോലി വേണ്ടന്ന് വെക്കുന്നു.

കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. കാരണം ഇത്രയും ശമ്പളത്തില്‍ ഒരു ജോലി ലഭിക്കുക എന്നത് ആരുടേയും സ്വപ്നമാണ്. ചാനലായ ചാനലൊക്കെയും സോഷ്യല്‍ മീഡിയകളും ഈ കഥകള്‍ ഏറ്റുപിടിച്ചു. കേട്ടവര്‍ കേട്ടവര്‍ ബ്രേക്കിംഗ് ന്യൂസിനായി ക്യാമറയും പൊക്കി ഓടി, മണിമലക്ക്. മനിമലയുടെ സ്വന്തം മുത്തിനെ കാണാന്‍, കണ്ടു ആ വിജയരഹസ്യങ്ങള്‍ തങ്ങളുടെ ചാനലിലൂടെ മാലോകരുടെ കാതുകളില്‍ എത്തിക്കാന്‍..

എന്നാല്‍ കാളപെറ്റു എന്ന് കേട്ടപോഴേക്കും കയര്‍ മേടിക്കാന്‍ കടയിലെക്കൊടിയ ഈ വിജ്ഞാനികള്‍ ഒരിക്കലും ചിന്തിച്ചില്ല, അവന്റെ പ്രായവും യോഗ്യതകളും. സത്യത്തില്‍ നാട്ടുകാരെ മുഴുവന്‍ പറ്റിക്കാന്‍ ഈ ഒറ്റക്കള്ളത്തിലൂടെ അരുണ്‍ എന്ന ബൂലോകകള്ളന് കഴിഞ്ഞ് എന്നതാണ് സത്യം.

പൂഞ്ഞാര്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിച്ച ഈ ഭയങ്കരന്, ബുദ്ധി അല്‍പ്പം കൂടിപ്പോയതാണ് പ്രശനമായത്. എന്തായാലും ചീഫ് വിപ്പും മറ്റ് രാഷ്ട്രീയ പ്രമുഖരും അരുണിനെ സന്ദര്‍ശിക്കുകയും, അനുമോദങ്ങള്‍ അറിയിക്കുകയും ചെയ്തു.

https://www.youtube.com/watch?v=t6cu32GGMlQ

എന്നാല്‍ ഇനിയാണ് കഥയുടെ ട്വിസ്റ്റ്‌. നമ്മുടെ ഫേസ്ബുക്കിലെ ചില ചേട്ടന്മാര്‍ക്ക് അരുണിനെക്കാളും ബുദ്ധിയാ.. അവനെ വിറ്റകാശ് ഈ ചേട്ടന്മാരുടെ കീശയില്‍ കിടപ്പുണ്ട്. അരുണിന് ലഭിച്ച യോഗ്യതകളും അദ്ദേഹത്തിന്റെ പ്രായവും തമ്മില്‍ യോജിക്കുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ വൈരുദ്ധ്യം. അരുണിന്റെ കഥകള്‍ സോഷ്യല്‍ മീഡിയ കൂലങ്കുഷമായി തന്നെ ചര്‍ച്ച ചെയ്തു. ചര്‍ച്ചയിലെ വാദങ്ങള്‍ എല്ലാം ഒന്നിച്ച് പറയുന്നു, ഈ ചെറുപ്പക്കാരന്‍ ആളൊരു ശുദ്ധ തട്ടിപ്പ് വീരനാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ പൊടിപ്പും തൊങ്ങലും വെച്ച കഥകളുമായി ഇറങ്ങിയ ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ അവസാനം മണ്ടന്മാരാക്കിയത് പാവം നമ്മളെ ആയിരുന്നു എന്നതാണ് സത്യം.

എന്തായാലും നുണക്കഥകളുടെ ചീട്ടുകൊട്ടാരം പോളിഞ്ഞുതുടങ്ങി എന്നതിന് തെളിവാണ് ദേശീയമാധ്യമങ്ങള്‍ അടക്കം, ഈ കഥയുടെ പിന്നാമ്പുറ സത്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചത്. എന്തായാലും ഒന്നേ പറയാനുള്ളൂ.. ഇത്തരം തട്ടിപ്പ് വീരന്മാരെയും കള്ളന്മാരെയും സപ്പോര്‍ട്ട് ചെയ്യുന്ന പരിപാടി ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ നിര്‍ത്തണം.

അരുണിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇവിടെ വായിക്കാം..

You May Also Like

ഇവിടെ മനസ്സാക്ഷി മരവിച്ചിട്ടില്ല..

ഇന്ന് എന്റെ ഫെയ്‌സ് ബുക്കില്‍ എന്റെ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തു തന്നതാണീ വാര്‍ത്ത. വായിച്ചപ്പോള്‍ കണ്ണ് നിരഞ്ഞതോട് കൂടി ഒരു മലയാളിയായതില്‍ അഭിമാനവും തോന്നി. പത്രത്താളുകളുടെ മുന്‍ പേജില്‍ ഈ വാര്‍ത്ത ഇടം പിടിചിട്ടുണ്ടാവില്ല. എങ്കിലും ഈ വാര്‍ത്ത ഫെയ്‌സ് ബൂകിലൂടെ നമ്മുടെ കൊച്ചു കേരളത്തില്‍ മനസ്സാക്ഷി മരവിക്കാത്ത പച്ച മനുഷ്യരും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ശ്രമിച്ച പ്രിയ സുഹൃത്ത് റിയാസ്.ടി.അലിക്ക് ഹൃദയം നിറഞ്ഞ കൃതഞ്ജത രേഖപ്പെടുത്തുന്നു.

മുസ്ലീമിന് ജാമ്യം, ഹിന്ദുവിനു ജയില്‍; ‘വിധിയെ’ പഴിച്ച് പ്രവീണ്‍ തൊഗാഡിയ

ഇന്ത്യയെ ഹിന്ദുക്കള്‍ തന്നെ ഭരിക്കണമെന്നു പറഞ്ഞു തൊഗാഡിയ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിക്കുക കൂടി ചെയ്തു.

ഇത്രേം ഗ്ലാമറസായി കത്രീനയെ നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല, കാണാം ‘ഫോൺ ഭൂത്’ ട്രെയ്‌ലർ

ഇന്ത്യൻ സിനിമയിലെ സുന്ദരമുഖമാണ് കത്രീന കൈഫ് . താരം ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും,…

മാനത്ത് പൂത്തിരികള്‍ വിരിയിച്ച് നെന്മാറ വെടിക്കെട്ട്

പാലക്കാട് ഉത്സവങ്ങളുടെ നാടാണ്. പേരും പ്രശസ്തിയുമുള്ള ഒട്ടനവധി ഉത്സവങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാട്. കല്പാത്തി രഥോത്സവം, പൂത്തൂര്‍ വേല, മണപ്പുള്ളിക്കാവ് വേല, കൊടുവായൂര്‍ രഥോത്സവം, പല്ലശ്ശനപൂരം, കുനിശ്ശേരി കുമ്മാട്ടി അങ്ങിനെ നീണ്ട ഒരു നിരയുണ്ട്. അതില്‍ നെന്മാറ വെടിക്കെട്ടിനൊപ്പം നില്‍ക്കാന്‍ കേരളത്തില്‍ മറ്റൊരു വെടിക്കെട്ടില്ലെന്നു തന്നെ പറയാം.