നാട് – ചെറുകഥ
ദൂരെ നിന്നേ കേര വൃക്ഷങ്ങള്‍ കണ്ണുകളില്‍ ഒരു പൊട്ടായി തെളിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരായിരം ചിന്തകള്‍ കോമരം തുള്ളുകയായിരുന്നു. വിമാനം ഒന്ന് കുലുങ്ങിയോ? താഴ്ന്നു പറക്കാനുള്ള ഒരുക്കത്തിലാണ് ഹൃദയം ഒന്നുകൂടി വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങിയോ? അതോ എനിക്ക് വെറുതെ തോന്നിയതാണോ കൈകള്‍ ചേര്‍ത്ത് വച്ച് നോക്കി സത്യമാണ് അവിടെ ഉത്സവപറമ്പിലെ വാദ്യമേളം പോലെ ഹൃദയം നടനമാടുന്നുണ്ട് .വിമാനം ഇറങ്ങാന്‍ പോവുന്നു മൈക്കിലൂടെ അറിയിപ്പുകള് വന്നു തുടങ്ങി. സര് സീറ്റ് ബെല്‍റ്റ് അപ്പോളാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് വിമാനം നിലത്തിറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മനസ്സില്‍ ഒരായിരം വെടി മുഴക്കങ്ങള്‍ കേള്‍ക്കാം വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വരുകയാണ് മോള് എന്നെ തിരിച്ചറിയുമോ?അവളുടെ കണ്ണുകള്‍ കുഞ്ഞി കൈവിരലുകള്‍ എന്നെ പോലെ ആവുമോ?ചിന്തകളുടെ അകമ്പടിയോടെ പുറത്തേക്കു നടക്കുമ്പോള്‍ വളരെ സന്തോഷം തോന്നി നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു ഇനി ശ്വാസം പോലും ഉച്ചത്തില്‍ വിടാം ,പിറന്ന നാടിന്റെ മണം ഒന്ന് വേറെ തന്നെയാണ് അത് അനുഭവിക്കുമ്പളെ അതിന്റെ സുഖം അറിയൂ ,ഈ കുളിര്‍തെന്നല്‍ ഈ വര്‍ണ സൌന്ദര്യം നുകര്‍ന്നിട്ടു വര്‍ഷങ്ങള്‍ എത്രയായിരിക്കുന്നു മനസിനെ ചിന്തകള്‍ കെട്ടി വരിയാതെ ഇരിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു .പുറത്തു കാത്തുനില്ക്കുന്നവരുടെ അവസ്ഥ ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കി സന്തോഷവും സങ്കടവും കോര്‍ത്തിണക്കിയ മുത്തുമാലകള്‍ പോലെ ആവും എല്ലാരുടെയും മനസിപ്പോള്‍ ഓര്‍മകളുടെ ചുമലില്‍ ഏറി പുറത്തെത്തിയത് അറിഞ്ഞില്ല .
70 total views

ദൂരെ നിന്നേ കേര വൃക്ഷങ്ങള്‍ കണ്ണുകളില്‍ ഒരു പൊട്ടായി തെളിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരായിരം ചിന്തകള്‍ കോമരം തുള്ളുകയായിരുന്നു. വിമാനം ഒന്ന് കുലുങ്ങിയോ? താഴ്ന്നു പറക്കാനുള്ള ഒരുക്കത്തിലാണ് ഹൃദയം ഒന്നുകൂടി വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങിയോ? അതോ എനിക്ക് വെറുതെ തോന്നിയതാണോ കൈകള്‍ ചേര്‍ത്ത് വച്ച് നോക്കി സത്യമാണ് അവിടെ ഉത്സവപറമ്പിലെ വാദ്യമേളം പോലെ ഹൃദയം നടനമാടുന്നുണ്ട് .വിമാനം ഇറങ്ങാന്‍ പോവുന്നു മൈക്കിലൂടെ അറിയിപ്പുകള് വന്നു തുടങ്ങി. സര് സീറ്റ് ബെല്‍റ്റ് അപ്പോളാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് വിമാനം നിലത്തിറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മനസ്സില്‍ ഒരായിരം വെടി മുഴക്കങ്ങള്‍ കേള്‍ക്കാം വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വരുകയാണ് മോള് എന്നെ തിരിച്ചറിയുമോ?അവളുടെ കണ്ണുകള്‍ കുഞ്ഞി കൈവിരലുകള്‍ എന്നെ പോലെ ആവുമോ?ചിന്തകളുടെ അകമ്പടിയോടെ പുറത്തേക്കു നടക്കുമ്പോള്‍ വളരെ സന്തോഷം തോന്നി നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു ഇനി ശ്വാസം പോലും ഉച്ചത്തില്‍ വിടാം ,പിറന്ന നാടിന്റെ മണം ഒന്ന് വേറെ തന്നെയാണ് അത് അനുഭവിക്കുമ്പളെ അതിന്റെ സുഖം അറിയൂ ,ഈ കുളിര്‍തെന്നല്‍ ഈ വര്‍ണ സൌന്ദര്യം നുകര്‍ന്നിട്ടു വര്‍ഷങ്ങള്‍ എത്രയായിരിക്കുന്നു മനസിനെ ചിന്തകള്‍ കെട്ടി വരിയാതെ ഇരിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു .പുറത്തു കാത്തുനില്ക്കുന്നവരുടെ അവസ്ഥ ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കി സന്തോഷവും സങ്കടവും കോര്‍ത്തിണക്കിയ മുത്തുമാലകള്‍ പോലെ ആവും എല്ലാരുടെയും മനസിപ്പോള്‍ ഓര്‍മകളുടെ ചുമലില്‍ ഏറി പുറത്തെത്തിയത് അറിഞ്ഞില്ല .
കണ്ണുകള്‍ ചുറ്റിനും ഉഴലിനടക്കുകയാണ് പൊന്നുമോളെ കാണാനുള്ള ഒരു അച്ഛന്റെ ഭ്രാന്തമായ ആവേശം .അതാ ആള്കൂട്ടത്തിനിടയില് എന്റെ പോന്നു മോള് എന്റെ പ്രാണന്റെ ചുമലില്‍ ചാഞ്ഞു കിടക്കുന്നു ഓടുകയായിരുന്നു അവളുടെ അടുത്തേക്ക് കൊതിയോടെ വാരിയെടുക്കാന്‍ കൈകള്‍ നീട്ടിയപ്പോള്‍ അവള് ആരയോ കണ്ടു പേടിച്ചപോലെ അമ്മയുടെ മാറിലേക്ക് ഒന്നുകൂടി ചായുന്നത് വിഷമത്തോടെ ഞാന്‍ കാണുകയായിരുന്നു .മനസ്സില്‍ ആരോടോക്കയോ വെറുപ്പ് തോന്നിയോ തന്റെ ജീവന്റെ ജീവനായ പോന്നു മോള് തന്നെ തിരിച്ചറിഞ്ഞില്ല എന്ന നൊമ്പരം .കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടാവണം ഭാര്യയുടെ സമാധാന വാക്കുകള്‍ ഏട്ടാ അവള് കുഞ്ഞല്ലേ ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ അവള്‍ക്ക് അവള്ടെ അച്ചന് മാത്രം മതിയാവും പിന്നെ ഞങ്ങളൊക്കെ വെറുതെ നോക്ക് കുത്തിയാവും ..ഭാര്യ സമാധാനിപ്പിക്കാന്‍ പറയുന്നത് കേള്‍ക്കാംആയിരുന്നെങ്കിലും എന്റെ മനസ്സ് ശാന്തമായി കരയുകയായിരുന്നു.
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഞാന്‍ മോളെ ഒന്നോളികണ്ണിട്ടു നോക്കി അവള് ഒന്ന് ചിരിക്കാന്‍ വിതുമ്പുന്നത് ഞാന്‍ കണ്ടു കുഞരി പല്ലുകള്‍ കാട്ടി അവള് കുണുങ്ങി കുണുങ്ങി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി .ഓ ഇനിയിപ്പോള്‍ അച്ഛനും മോളും ഒന്നായി നിന്നെ ഞാന്‍ കാട്ടിതരാടി ഭാര്യ പിണക്കം നടിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി .അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇനി എനിക്കും അടുത്തിരുന്നു കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വല്യ ഭാരം ഇറക്കി വച്ച പ്രതീതി ആയിരുന്നു മനസിലപ്പോള്‍.ഇതിന്റെ ഒക്കെയിടയിലും കണ്ണുകള്‍ പുറത്തെ നാടിന്റെ ഹരിതഭംഗി ആവോളം നുകരാന്‍ വെമ്പുന്നുണ്ടായിരുന്നു . കാറ് കേര വൃഷങ്ങളോടും റബ്ബര്‍ മരങ്ങളോടും കിന്നാരം പറഞ്ഞു കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു .വീടിനെ ലക്ഷ്യമാക്കി.എത്ര സുന്ദരമാണ് നമ്മുടെ കൊച്ചുനാട് വര്‍ഷങ്ങളോളം നഷ്ടമാവുന്ന ആസ്വാദനത്തിന്റെ സ്പുരിക്കുന്ന നാളുകള്‍.അതിനിടയില്‍ അന്യം നിന്നുപോയ നെല്‍വയലുകള്‍ കണ്ണുകളിലൂടെ മിന്നിമറഞ്ഞുപോയി. പാടവരമ്പിലൂടെയുള്ള റോഡിലേക്ക് കയറിയപ്പോള്‍ എന്റെ ഓര്‍മകളും ആ പാടത്ത് തരള നൃത്തമാടിയോ പച്ചപ്പുതപ്പിട്ട നെല്‍വയലുകള്‍ തോരണം തൂക്കിനില്ക്കുന്ന തെങ്ങോലകള്‍ നാണത്തോടെ പതിയെ തഴുകി തഴുകിയെത്തുന്ന കുളിര് തെന്നല്‍ ഒരു പ്രത്യേക സുഖമുണ്ടതിനു എന്നെ കൌതുകത്തോടെ നോക്കിയിരിക്കുന്ന പൊന്നുമോള് ,ഭാര്യയുടെ കണ്ണുകള്‍ എന്നെ പോതിയുന്നതും കൈകള്‍ അവള് അമര്ത്തിപിടിക്കുന്നതും ചിന്തകളക്കിടയില് ഞാനറിഞ്ഞു പാവം എത്ര കൊല്ലമായി വിരഹത്തിന്റെ നൊമ്പരം പേറി നീറി നീറി കഴിയുന്നു എല്ലാം നിനക്കും മോള്‍ക്കും വേണ്ടിയല്ലെ മനസ് പറയുന്നുണ്ടായിരുന്നു അപ്പോളും.
ചിന്തകളില്‍ മുഴുകിയിരിക്കുമ്പലും കാണുകയായിരുന്നു സ്വന്തം നാടിനെ വലിയ വലിയ വീടുകള്‍ കെട്ടിടങ്ങള്‍ നിരനിരയായി ഉയര്‍ന്നിരിക്കുന്നു.മണലാരുണ്യത്തിലെ വിയര്‍പ്പു തുള്ളികള്‍ ഇവിടെ സ്വപ്ന ഗെഹങ്ങള്‍ ആവുന്നു പല പല വര്‍ണങ്ങളില്‍ ഉള്ള മനോഹരമായ വീടുകള്‍ മലയാളിയുടെ വര്‍ണ്ണ സൗന്ദര്യത്തെ ഓര്‍ത്ത് അസൂയപ്പെടാതിരിക്കാന്‍ ആയില്ല .പ്രണയെസ്വരിയെയും കുഞ്ഞുമോളെയും ചേര്‍ത്തു പിടിച്ചുള്ള യാത്ര മനസ്സിന്റെ നഷ്ടബോധങ്ങള്‍ അലിഞ്ഞളിഞ്ഞില്ലാതാവുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ജീവിത സൌഭാഗ്യങ്ങള്‍ തെടിയലയുമ്പോള് നഷ്ട സ്വപ്നങ്ങള്‍ കാണാന്‍ ആരും കൊതിക്കാറില്ലല്ലോ? അവിടെ അവന് ആഗ്രഹങ്ങളുടെ തോഴനാണ്. വണ്ടിയിപ്പോള്‍ അടിവാരത്തെത്തിയിരിക്കുന്നു.എന്തെങ്കിലും കഴിച്ചാലോ െ്രെഡവറുടെ ചോദ്യം ,.,.ശരി എന്തെങ്കിലും കഴിക്കാം ,എല്ലാവരെയും കൂട്ടി ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്ത് കാത്തിരിക്കുമ്പോള്‍ .,മോള് ഒരുമ്മ തന്നു കവിളില്‍ നല്ല അച്ചന കേട്ടോ അവളുടെ തെനൂറുന്ന കുഞ്ഞു വര്‍ത്ത!മാനവും കോരിത്തരിച്ചുപോയി ആദ്യമായി എന്റെ പൊന്നുമോള് എനിക്കൊരു ഉമ്മ തന്നിരിക്കുന്നു അഭിമാനത്തോടെ കുറച്ചു അഹങ്കാരത്തോടെ ഞാന്‍ എല്ലാവരെയും നോക്കി ,,എല്ലാവരും ചിരിക്കുകയാണ് അവരിത് എന്നും നെടുന്നതല്ലേ എന്ന ഭാവത്തില്‍ ഒന്ന് ചമ്മിയോ ?? എല്ലാ എന്ന് സ്വയം സമാധാനിച്ചു ,.,.ഭാര്യയുടെ കൈകള്‍ ലോലമായി എന്റെ കാലുകളില്‍ പിചിപരിക്കുന്നത് ഞാന്‍ അറിഞ്ഞില്ലെന്നു നടിച്ചു .ഭക്ഷണം ഒകെ കഴിച്ചു വീണ്ടും യാത്ര തുടര്‍ന്ന് പ്രകൃതി ദേവി കനിഞ്ഞരുളിയ ഹരിതസൌന്ദര്യം ആവോളം നുകര്‍ന്നുള്ള യാത്ര റോഡിനിരുവശവും വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന കാഴ്ച മരച്ചില്ലകളില്‍ കിളികൂട്ടങ്ങള്‍ ആടിത്തിമര്‍ക്കുന്നു .,അതാ വാനരന്മാര് വശങ്ങളില് നിരന്നിരുന്നു കഥകള്‍ പറയുന്നു ,.,മുലയൂട്ടുന്ന അമ്മമാര്‍ പ്രിയതമയുടെ തലയില്‍ പെനെടുക്കുന്ന അവളുടെ പ്രിയതമന് ,ഒന്ന് പൊട്ടി ചിരിക്കാന്‍ കൊതിച്ചു പോയി ,കാര്മേഘപാളികള് പതിയെ ഇരുളാന്‍ തിടുക്കം കാട്ടുന്നപോലെ ,കോടമഞ്ഞ് ചുരത്തുന്നപനിനീര് മണികള്‍ പോലെ മലയെ പതിയെ പൊതിയുന്നു,,കോട എല്ലാം മറച്ചിരിക്കുന്നു.
തണുപ്പ് പതിയെ പതിയെ ശരീരത്തെ പൊതിയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മോളും ഒന്ന് കൂടി എന്നോട് ചേര്‍ന്നിരുന്നു മോളുടെ കൈകള്‍ എന്റെ കഴുത്തിനെ ചുറ്റി വരിഞ്ഞിരിക്കുന്നു .സന്തോഷത്തോടെ അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു .ചുരം കഴിഞ്ഞിരിക്കുന്നു.എന്റെ നാട് മനസ്സ് തുള്ളിച്ചാടുന്നു ഒന്ന് വെളിയില്‍ ഇറങ്ങി നിന്നു കൈകള്‍ മുകളിലേക്കുയര്‍ത്തി തുള്ളിച്ചാടാന്‍ കൊതിച്ചുപോയി .,.തേയിലത്തോട്ടങ്ങള്‍ കണ്ണുകളില്‍ വിസ്മയം വിരിയിക്കുന്നു,കൂടയും തൂക്കി പെണ്കൊടിമാര് നാമ്പില നുള്ളുന്നു. എന്ത് ഭംഗിയാണത് കാണുവാന്‍ കെട്ടിടങ്ങളുടെയും വിരഹ നൊമ്പരത്തിന്റെയും നാട്ടില്‍ നിന്നും പച്ചപുതപ്പിട്ട കുന്നിന് ചരുവ് തേടിയുള്ള യാത്ര നയന മനോഹരങ്ങളായ മൊട്ടകുന്നുകള്‍ ഹരിത ഭംഗിയില്‍ കുളിരണിഞ്ഞുനില്‍ക്കുന്ന വന്‍ മരങ്ങള്‍ ഒരു സ്വര്‍ഗ്ഗ ലോകത്ത് പറന്നിറങ്ങിയ പ്രതീതി മനസ്സുനിറയെ.വഴിയില്‍ പലരും കൌതുകത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു എല്ലാവരോടും കൈകളാല്‍ ഒരു വരവറിയിച്ചു.പുറത്തെ കാഴ്ചകള്‍ കണ്ടിട്ട് കൊതി തീരുന്നില്ല അല്ലെ? ഇനി നീ എന്റെ അടുത്തേക്ക് വരണ്ട ഭാര്യ മോളോട് പരിഭവം നടിച്ചു. വീടെത്താറായി മോളുടെ നേരെ കൈകള്‍ നീട്ടി അവള് മടിച്ചു മടിച്ചു അവളിലേക്ക് പോകാന്‍ തുടങ്ങുന്നു.ആ ചുണ്ടുകളില്‍ പൂത്തിരി കത്തിയപോലെ ഒരു പുഞ്ചിരി വിരിയുന്നത് ഞാന്‍ സന്തോഷത്താല്‍ നോക്കികാണുകയായിരുന്നു. ചിന്തകളക്കിടയില് വീടെത്തിയതറിഞ്ഞില്ല ഞാനും മോളും യാത്രക്കിടയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചങ്ങാതിമാരെപ്പോലെ ആയികഴിഞ്ഞിരുന്നു.വീട്ടിലെത്തി ആരൊക്കയോ വന്നിരിക്കുന്നു എപ്പോളും ഞാന്‍ എത്തുമ്പോള്‍ വരാറുള്ള പല മുഖങ്ങളും ഇല്ലല്ലോ എന്നൊരു നൊമ്പരം മനസ്സിനെ അറിയാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.എല്ലാവരും സ്നേഹാനെഷണങ്ങള്ക്ക് ശേഷം പിരിഞ്ഞു പോയി.വീട്ടില്‍ ഞങ്ങള്‍ മാത്രം,.,സമയം എത്രപെട്ടെന്നാണ് പോയി മറയുന്നത് .,.രാവേറെയായിട്ടും ഉറക്കം വരുന്നില്ല എന്തോ പേരറിയാത്തൊരു നൊമ്പരം മനസ്സിനുള്ളില്‍ ,.,പിന്നെയെപ്പാലോ അറിയാതെ നിദ്രാ ദേവി തഴുകിയുറക്കി.,.,
ചായ വേണ്ടേ ഭാര്യയുടെ കിളിമോഴികെട്ടാണ് പതിയെ കണ്ണുകള്‍ തുറന്നത് ,ചായ കുടിച്ചുകൊണ്ട് പുറത്തെക്കിറങ്ങി .ചുറ്റുവട്ടമോന്നു കണ്ണോടിച്ചു.കപ്പു തിരികെ കൊടുത്ത് പറമ്പിലേക്കിറങ്ങി, നോക്കി നടക്കണേ പാമ്പോ മറ്റോ കാണും അമ്മയുടെ വാക്കുകള്‍ ,.,.
സന്തോഷത്തിന്റെ പൊന്നോണ പുലരിയില്‍ ഞാന്‍ ആടിതിമിര്‍ക്കുകയായിരുന്നു ,കാടും മേടും പുഴകളും അരുവികളും കുഞ്ഞിളം കിളികളും എന്നോടൊപ്പം സന്തോഷത്തിന്റെ ദിനങ്ങള്‍ പങ്കുവച്ചു പറമ്പിലൂടെ ശാന്തമായോഴുകുന്ന അരുവി എന്നോട് പലവട്ടം ചോദിച്ചു നിനക്ക് തിരിച്ചുപോകാതിരുന്നൂടെ ,അവളോടുള്ള മറുപടി ഒരു നേര്‍ത്ത പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ സ്വപ്നങ്ങളുടെപൂന്തോട്ടം തേടിയുള്ളയാമത്തിന്റെ വീഥികളില്‍ ഊര്‍ന്നിറങ്ങുകയായിരുന്നു .ഓര്‍മ്മകള്‍ വര്ഷങ്ങള്പിന്നോട്ട്അതിവേഗംസഞ്ചരിച്ചുകൊണ്ടിരുന്നുഅതില് ! ഗ്രീഷ്മവും വാസന്തവും സ്നേഹവും വേര്‍പാടുകളും വേലിയേറ്റവും വെലിയിറക്കങ്ങളും രാവും പകലുമായി അകന്നു പോവുന്നു .പച്ച പനം തത്ത അതിനിടയില്‍ വാഴപ്പൂനുകരുന്നുണ്ടായിരുന്നു വിണ്ടുണങ്ങിയ മണല്‍ കാട്ടില്‍ നിന്നും ഹരിത ഭംഗിയുടെ കുളിര്‍മ തേടിയുള്ള യാത്ര , പുലരിയും ഒരു കളിക്കൂട്ടുകാരിയെപ്പോലെ എന്നോടൊപ്പം അലയുന്നുണ്ടായിരുന്നു .
ഇടക്കിടെ ആറ്റിറമ്പിലെ കൈത ചെടിയുടെ ഓലയില്‍ വന്നിരുന്ന പൂവാലന് കിളിപ്പെണ്ണിന്റെ മനോഹരമായ ചിരി എന്നെ ഒരു നാലുവയസുകാരനാക്കി അന്നൊരിക്കല്‍ ഇതുപോലെ പൂക്കള്‍ പറിച്ച് ആറ്റിറമ്പിലൂടെ നടന്നാപ്പോള്‍ ഈ കിളിപ്പെണ്ണിന്റെ വശ്യ സൌന്ദര്യത്തില്‍ മയങ്ങി നിന്നപ്പോള്‍ കാല്‍വഴുതി തോട്ടിലേക്ക് വീണതോര്‍ത്തപ്പോള്‍ ഒരടി പിന്നോട്ടറിയാതെ മാറിയോ ?നാണം തോന്നി എനിക്ക് അവളുടെ മുഖതെക്കു നോക്കിയപ്പോള്‍ അവള് ഇപ്പോളും അതോര്‍ക്കുന്നുവോ ആവോ ? ചിന്തകളില്‍ പറന്നു കളിക്കുംമ്പഴും ഒരു നോവ് മനസിനെ കാര്ന്നുതിന്നുന്നതും കണ്ണുകള്‍ നിറയുന്നതും അറിയാതെ ഞാന്‍ അറിഞ്ഞു .കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോള്‍ കണ്ടു മറഞ്ഞ മുഖങ്ങള്‍ എന്ന് പലതും ഈ ഭൂമിയില്‍ ഇല്ലല്ലോ എന്ന അതിഗാഡടമായ ഒരു ഹൃദയ നൊമ്പരം അതിനെ എന്ത് പെരിട്ടു വിളിക്കും ഞാന്‍ .
കുഞ്ഞേട്ടന് ,ബാലേട്ടന് ,ചേറുണ്ണിഏട്ടന്,വെലുവേട്ടന്,സിന്തുമോള്,ചാത്തോറ്റി,അയ്യപ്പെട്ടന്,ആയിസുമ്മ ,പ്രദീപ് ,മുത്ത് സ്വാമി,സേതു ,നീലണ്ടെട്ടന് അങ്ങനെ നീളുന്നു ആ വലിയ നിര .ഇനിയും ഇവിടെ നിന്നാല്‍ എന്റ മനസ്സ് പോട്ടിത്തകരും എന്നുറപ്പായപ്പോള്‍ പീടികയിലേക്ക് ഒന്ന് പോകാന്‍ തീരുമാനിച്ചു വഴിയില്‍ പലരും വിശേഷങ്ങള്‍ ചോദിച്ചു യാന്ത്രികമായി മറുപടി നെല്കുകയായിരുന്നു എല്ലാവരോടും ,കണ്ണപ്പെട്ടന്റെ കടയില്‍ നിന്നും ഒരു കാലി ചായകുടിക്കുന്നതിനിടയില് എന്നാ നീ തിരിച്ചു പോണേ ലീവ് കൂടുതല്‍ ഉണ്ടോ? ചോദ്യംകെട്ടു തിരിഞ്ഞു രാമന് മാഷാണ് പെട്ടെന്ന്! ചാടി എഴുന്നീറ്റു അനക്കിപ്പഴും ഈ ബഹുമാനം മാറ്റാറായില്ലേ കുട്ടിയെ മാഷിന്റെ സ്നേഹത്തോടെയുള്ള ചോദ്യം സ്നേഹമാര്‍ന്ന കൈവിരലുകള്‍ മുടിയിഴാകളെ തലോടിയപ്പോള്‍ ഞാന്‍ ഞാനല്ലാതെ ആയിത്തീരുകയായിരുന്നു രണ്ടാം ക്ലാസ്സില്‍ മൂക്കള ഒലിപ്പിച്ചു മറ്റുകുട്ടികളെ നുള്ളിപറിക്കുന്ന വികൃതി കുട്ടിയെയാണപ്പോള് ഓര്മ വന്നത് .
അവിടെ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മാഷിന്റെ ചോദ്യമായിരുന്നു മനസുനിറയെ ,ആരും കേള്‍ക്കാന്‍ കൊതിക്കാത്ത ക്രൂരമായ ചോദ്യം ,സ്കൂളിന് മുന്നില്‍ എത്തിയപ്പോള്‍ ഒന്നറിയാതെ പാളിനോക്കിപ്പോയി ഞാന്‍ എന്റെ കൊച്ചു കലാലയത്തെ കൊതിച്ചുപോയി ഞാന്‍ ഈ മുറ്റതോന്നു കൂടി ഓടി കളിയ്ക്കാന്‍ ബാല്യത്തിലെക്കൊന്നു തിരിച്ചുപോകാന്‍,കളിയും ചിരിയും ഇണക്കവും പിണക്കവുമായി ഓടികളിച്ച കലാലയം ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അപ്പോള്‍ ,കൊതിയോടെ വീണ്ടും വീണ്ടും കണ്ണുകള്‍ ആ മുറ്റത്ത് പറന്നുല്ലസിക്കുകയായിരുന്നു .മുറ്റത്ത് തല ഉയര്‍ത്തി നിക്കുന്ന മുത്ത് മുത്തശി മൂവാണ്ടന്‍ മാവില്‍ അറിയാറെയെന് കണ്ണുകള്‍ ഒന്നുടക്കി ഓര്‍ത്തപ്പോള്‍ ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ,മാങ്ങപറിക്കാന്‍ മാവില്‍ കയറിയതും കാക്ക കൂട് കണ്ടു എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എവിടെനിന്നോ പറന്നു വന്ന കാക്കമ്മ കൊത്തി കൊത്തി എന്നെ നിലത്തിട്ടതും ,ടീച്ചെറിന്റെ അടിയുടെ പുറമെ വീട്ടില്‍ നിന്നും കിട്ടിയ അടിയും എല്ലാം കൂടി ഒരു പൂരത്തിനുള്ള വകുപ്പുണ്ടായിരുന്നു ,
അതാ ആരാ ആ നടന്നു വരുന്നത് എന്റെ ആദ്യ പ്രണയിനി സാവിത്രി കുട്ടി ,അവള് അടുത്ത് വരുമ്പോള്‍ കൈകള്‍ ഒന്ന് വിറച്ചുവോ ? ഓ എത്ര നാളായി കണ്ടിട്ട് ശശിയേട്ടാ എടതിക്കും മോള്‍ക്കും സുഖമാണോ എപ്പളാ എത്തിയേ ലീവ് കുറെ ഉണ്ടോ ? എന്നാ തിരിച്ചുപോണെ ആ ചോദ്യം പ്രദീക്ഷിച്ചു പക്ഷെ അതുണ്ടായില്ല . ഞാന്‍ കരുതി നിനക്കെന്നോട് പിണക്കാവും എന്ന് .എന്തിനാ ഞാന്‍ പിണങ്ങണത് ശശിയേട്ടാ നമ്മള് കൊതിക്കുന്നതോന്നു കിട്ടുന്നത് മറ്റൊന്ന് അപ്പോള്‍ നമ്മള് കിട്ടിയതില്‍ സന്തോഷിച്ചു ഈശരനോട് നന്ദി പറയുകയല്ലേ വേണ്ടത് ,നീ ആളാകയങ്ങു മാറിപ്പോയല്ലോ പെണ്ണെ മോള്‍ക്ക് എത്ര വയസായി ?ഇടക്കൊക്കെ ശാരുന്റെ അടുത്തൊക്കെ ഒന്ന് വന്നുപോയ്ക്കൂടെ നിനക്ക് വരാം ശശിയേട്ടാ നേരം കിട്ടണ്ടെ തൊടിയില്‍ എന്നും പണിക്കാര് ഉണ്ടാവും .സുകുവിനോടെന്റെ അനേഷണം പറയണട്ടോ .എന്നാ പിന്നെ കാണാം
അതും പറഞ്ഞു വീടിനെ ലക്ഷ്യമാക്കി വേഗം നടന്നു ഒരു മഴക്കുള്ള കോള്‍ കാണുന്നുണ്ട് .
റോട്ടില് നിന്നും ഇടവഴിയിലേക്കു കയറിയപ്പോള്‍ ഒരു ചേര വട്ടം ചാടി ഇഴഞ്ഞു പോയി ,ഈ ഇടവഴികളില്‍ എത്രവട്ടം വീണിരിക്കുന്നു തൊട്ടാവാടി പൂക്കളെ നുള്ളിനോവിക്കുമ്പോള് എത്രയോ വട്ടം കുഞ്ഞിളം കൈകളില്‍ മുള്ളുകൊണ്ട് കുത്തി അവളെന്നെ കരയിപ്പിച്ചിരിക്കുന്നു .മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു പുല്‍നാമ്പുകള്‍ ആ ചെറു മണി തുള്ളികളെ സ്നേഹത്തോടെ തലോടുന്നത് കാണാന്‍ എന്തു രസമാണ് നടപ്പിന് അറിയാതെ വേഗത കൂടുന്നത് ഞാനറിഞ്ഞു .മഴ പുള്ള്ുകള് സന്തോഷത്തോടെ പറന്നു നടക്കുന്നുണ്ട് ! ചാറല്‍ മഴകൊണ്ട വന്നാത്തികുരുവി തന്റെ പീലികള്‍ കൊതിയോരുക്കുന്ന തിരക്കിലാണ് കുയിലമ്മയും തന്റ കച്ചേരി തുടങ്ങി കഴിഞ്ഞു .പെരക്കാ മരത്തിലിരുന്ന അണ്ണാറകണ്ണന് എന്നെ കണ്ടപ്പോള്‍ കൈയിലിരുന്ന പേരക്ക എനിക്കെറിഞ്ഞു തന്നിട്ട് ഒരു കൊഞ്ഞനവും കാണിച്ചു ചാടി മറഞ്ഞു .അകലെ ശാരു മോളെയുമെടുത്തു കുടയുമായി വരുന്നുണ്ടായിരുന്നു എന്താ ഏട്ടാ ഇതു മഴ നനഞ്ഞാല്‍ പനീ പിടിക്കില്ലേ ? ഇതെന്തൊരു മഴയാ ഒരു മുന്നറിയിപ്പുമില്ലാതെ ? അ പിന്നെ നിന്നോട് കുറിയൊക്കെ തന്നു ക്ഷണിച്ചിട്ടല്ലേ മഴ പെയ്യുന്നത് അങ്ങനെ പറയാന്‍ തോന്നി മോളെ കൈനീട്ടി വാങ്ങുമ്പോള്‍ അവള് ഒരു നറു മുത്തം കവിളിളത്ത് തന്നു കൊണ്ട് ഷര്‍ട്ടിന്റെ പോക്കറ്റില്‍ എന്തോ തിരയുകയായിരുന്നു.
ശാരുവിനെ ചേര്‍ത്ത് പിടിച്ചു നടക്കുമ്പോള്‍ കുളിരെല്ലാം അകലുന്നപോലെ അവളുടെ ചുമലില്‍ ഒന്നമാര്‍ത്തി അവള് ഒന്ന് പിടഞ്ഞു വേണ്ടാട്ടോ അമ്മയെ നുള്ളണ്ടാ ഞാന്‍ അച്ചമ്മയോടു പറയും അവള് പരിഭവം പറഞ്ഞപ്പോള്‍ നാണിച്ചുപോയി .വീടിന്റെ ഉമ്മറത്തെതിയപ്പോള് അമ്മയടെ പരിഭവം ഒരു കുടയോക്കെ എടുത്തൂടെ ഉണ്ണീ പുറത്തിറങ്ങുമ്പോള്‍ മഴ എപ്പളാ പെയ്യ പറയാന്‍ കയ്യൂല .ഇതു ഗള്‍ഫ് ഒന്നുമല്ല .സാരമില്ലമ്മേ ഇങ്ങനെ കാലത്ത് പെയ്യും എന്ന് നിനച്ചില്ല
ഞാന്‍ വാഴയില എടുക്കാന്‍ നോക്കി ഒരെണ്ണം പോലും കീറാത്തതില്ല ഇവിടെ നല്ല കാറ്റാ ഏട്ടാ രാത്രിയൊക്കെ എന്തൊരു കുളിരാന്നറിയ്യോ അതും പറഞ്ഞു അവളെന്നെ പാളിനോക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .മോളെ എടുത്തു മടിയില്‍ വച്ച് അവളോട് കിന്നാരം പറയുന്നതിനിടയില്‍ അവള് എന്റെ മുഖത്തു കടിച്ചു എന്നിട്ട് കൊഞ്ചി കൊഞ്ചി പറഞ്ഞു കണ്ണാടി കൊക്കാച്ചാ നന്നായി വേദനിച്ചു എന്റെ മുത്തെ നീ എന്താ ഈ കാട്ടണേ മേടിച്ചോ മേടിച്ചോ ഞാന്‍ എന്നും വങ്ങണതാ അതും പറഞ്ഞു ശാര് ചായയുമായി അടുത്തേക്ക് വരുന്നുണ്ടായിരുന്നു .ഏട്ടാ പോകണെനു മുന്‍പ് ആ വിറകു പുര ഒന്ന് കേട്ടിതാരണെ ഞാന്‍ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി ,ഈ വാക്കുകള്‍ ആരും മറന്നു പോവാത്തതെന്താ സ്വയം പിറുപിറുത്തു ആര് കണ്ടാലും എപ്പളാ തിരിച്ചുപോണെ ഇതല്ലാതെ ആരക്കുമോന്നും ചോദിയ്ക്കാന്‍ ഇല്ലെ മനുഷ്യന്മാര്ക്ക് എന്തൊരു നാടാ ഇത് .ഗള്‍ഫില്‍ ചെന്നാല്‍ എന്നാ നാട്ടില്‍ പോണേ നാട്ടില്‍ വന്നാല്‍ എന്നാ തിരിച്ചു പോണെ അപ്പോള്‍ എവിടെയാ പ്രവാസിക്കൊരു സ്വസ്ഥമായ ഇടം ,വീണ്ടും ഒര്മാകള്ക്കിടം കൊടുക്കാതെ കുളിക്കാനായി കിണറ്റിന് കരയിലേക്ക് നടന്നു .കിണറ്റിലെ തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുമ്പോള്‍ മനസും ശരീരവും ഒരു പോലെ കുളിര്‍മഴ നനയുന്നത് ഞാന്‍ അറിഞ്ഞു .വീണ്ടും വീണ്ടും തോട്ടി കിണറ്റിലേക്ക് വലിച്ചെറിയുമ്പോള്‍ ആവേശമായിരുന്നു മനസ്സില്‍ ഒപ്പം ഉന്മേഷവും
71 total views, 1 views today
