നായയില്‍ നിന്ന് വെടിയേല്‍ക്കേണ്ടി വന്ന ഉടമസ്ഥന്‍

  137

  Gun dog

  നായയില്‍ നിന്ന് ഉടമസ്ഥനു വെടിയേറ്റു; ഫ്ലോറിഡയിലെ ഗ്രിഗറി ലാനിയര്‍ എന്നയാള്‍ക്കാണ് തന്റെ വളര്‍ത്തു നായയില്‍ നിന്ന് വെടിയേല്‍ക്കേണ്ടി വന്നത്. ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ വെടിയൊച്ചയും പുകയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്റെ കാലില്‍ പൊള്ളലനുഭവപ്പെടുകയും ചെയ്തപ്പോഴാണ് തനിക്കു വെടിയേറ്റുവെന്നു മനസ്സിലായതെന്നു ലാനിയര്‍ പോലീസിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

  ലാനിയര്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ട്രക്കിന്റെ തറയില്‍ ഉണ്ടായിരുന്ന തോക്കെടുത്ത് നായ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. തോക്കില്‍ തിര ഉണ്ടായിരുന്നില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ലാനിയര്‍ അന്വേഷകരോട് പറഞ്ഞു. 35കാരനായ ഗ്രിഗറിയുടെ പരുക്ക് സാരമുള്ളതല്ല.

  എല്ലാ സമയവും നായയെയും കൂട്ടികൊണ്ട് നടക്കുന്നവര്‍ കരുതിയിരിക്കുക., തോക്കു കൈവശമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും

  Advertisements