Share The Article

Untitled-3

വേലിയില്‍ ഇരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെച്ചുഎന്ന അവസ്ഥയിലാണ് ഇപ്പോള്‍ ശ്രീമാന്‍ ചെറിയാന്‍ ഫിലിപ്പ്. അവിവാഹിതനായ ഇടതുപക്ഷസഹചാരിയും കേരള ദേശീയവാദി സംഘടനയുടെ പ്രസിഡന്റുമായ ശ്രീ ചെറിയാന്‍ ഫിലിപ്, താന്‍ അറിഞ്ഞ ഒരു കാര്യം നാട്ടുകാരെ മുഴുവന്‍ അറിയിച്ചു, അതും മലയാളികള്‍ മൊത്തം കൊടികുത്തി വാഴുന്ന ഫേസ് ബുക്ക് എന്ന സാമ്രാജ്യത്തിലും. പോരെ പൂരം. വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ പാഞ്ഞൂ ചെറിയാനുനേരെ.

കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടു. നിങ്ങളുടെ ശ്രദ്ധയിലേക്കായി അത് താഴെ കൊടുക്കുന്നു.

“..അവിവാഹിതനായ എന്നെ പ്രലോഭിപ്പിക്കാന്‍ അടുത്ത കാലത്ത് ചില സുഹൃത്തുക്കള്‍ എനിക്ക് ചില സെക്‌സ് സൈറ്റുകള്‍ അയച്ചു തന്നു പലതും കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിലിംഗവും യോനിയുമാണ് മനുഷ്യന്റെ ലൈംഗിക ഉപകരണങ്ങള്‍ഞാന്‍ എന്നാണു ഞാന്‍ മനസിലാക്കിയിരുന്നത് വായ് ആണെന്ന് ഇപ്പോളാണ് മനസിലാക്കിയത് ഞാന്‍ ഒരു മണ്ടനാണോ.. ?”

 

സത്യത്തില്‍ അദ്ദേഹം ചോദിച്ച ചോദ്യം, ശരിയല്ലേ..? ഇത്രയധികം ലൈംഗികവിജ്ഞാനമുള്ള ആളുകളല്ല കേരളത്തില്‍ ഉള്ളത് എന്നാണ് പൊതുവേ വെപ്പ്. എന്തായാലും സദാചാരത്തിന് നിരക്കാത്ത പോസ്റ്റ്‌ ആയതുകൊണ്ട് മലയാളികള്‍ കൂട്ടമായി ചെറിയാന്റെ വാളിലെക്ക് ഓടി. പിന്നെയവിടെ നടന്നത് സത്യത്തില്‍ ഒരു യുദ്ധമായിരുന്നു. സംശയദൂരീകരണാര്‍ദ്ധം ഓടിക്കൂടിയവര്‍, സംശയ നിവാരണത്തിനായി ഇറങ്ങിയവര്‍ മറ്റൊരു കൂട്ടര്‍, ഒളിഞ്ഞിരുന്ന് കൊട്ടുന്ന മറ്റൊരു കൂട്ടര്‍ എന്നിങ്ങനെ ഫേസ് ബുക്ക് വനത്തിലെ സകലമാന വിഭാഗങ്ങളും അവിടെ ഒത്തുകൂടി.

അങ്ങിനെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം കൊണ്ട് കമന്റുകള്‍ നിറഞ്ഞു. കുറേപ്പേര്‍ ഇത് മാത്രമല്ല മറ്റു പല അവയവങ്ങളും ഉപയോഗിക്കുന്നുണ്ട് എന്ന കണ്ടുപിടുത്തം സാറിനെ ധരിപ്പിച്ചു, ചിലര്‍ ആശ്ചര്യ സൂചകമായി മൂക്കത്ത് വിരല്‍ വെച്ചു. മറ്റുചിലര്‍ ആക്കിയ രീതിയില്‍ ഒരു വളിഞ്ഞ ചിരിയും പാസാക്കി.

തൊട്ടടുത്തദിവസം ഈ കമന്റുകളെല്ലാം കണ്ട് കൃദാര്‍ഥനായ ചെറിയാന്‍ സാര്‍, മറുപടി പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞു..

“..കപട സദാചാര വാദികളാണ് ആധുനിക സമൂഹത്തിലെ ശാപം ഇവരുടെ മനസിലാണ് അശ്ലീലം..”

അങ്ങിനെ കപട സദാചാരക്കര്‍ക്ക് മേല്‍ പഴി എറിഞ്ഞ് സാര്‍ തടിയൂരി. സംഗതി മണത്തറിഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇത് പാട്ടാക്കി. അങ്ങിനെ ഫേസ് ബുക്കില്‍ മാത്രം പ്രചരിച്ചിരുന്ന ഈ കണ്ടുപിടുത്തം പുറംലോകവും അറിഞ്ഞു. തനിക്കിത്രയും പ്രശസ്തി നേടിത്തന്ന മാധ്യമ പ്രവര്‍ത്തകരോടും സാര്‍ നന്ദി പറഞ്ഞു. അതിപ്രകാരമായിരുന്നു.

“..എന്റെ ഫേസ് ബുക്ക് കമന്റിനെപ്പറ്റി എഷ്യാനെറ്റ് ന്യൂസില്‍ ഇന്ന് ഒരു വാര്‍ത്ത വന്നുഅതിനു ഒട്ടും പഞ്ച് പോരഏതെങ്കിലും പെണ്‍വാണിഭ കേസില്‍ പ്രതിയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാക്കാമായിരുന്നു അതാണല്ലോ കേരളീയ പാരമ്പര്യം!!”

എന്തായാലും ഇതെല്ലം കണ്ട് മലയാളി മനസ്സില്‍ ചിരിക്കുന്നുണ്ടായിരിക്കും. കാരണം ഇത്രയും നാള്‍ മറ്റുള്ളവര്‍ക്ക് അജ്ഞമായിരുന്ന ഒരു കാര്യം പൊതുജന സമക്ഷം അവതരിപ്പിച്ച നേതാവിന്റെ അവസ്ഥ ഇതാണല്ലോ എന്നോര്‍ത്ത്.

മ്ലേച്ചവാചകം : എനിക്കൊന്നും പറയാനില്ലേയ്…!!