fbpx
Connect with us

Narmam

നാരായണനും അഹമ്മദിന്റെ നിഘണ്ടുവും (നര്‍മ്മം)

ഗള്‍ഫില്‍ ഒരു ജോലി – അത് മറ്റു പലരെയുംപോലെ നാരായണന്റെ അഭിലാഷമായിരുന്നു. വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആ ആഗ്രഹവല്ലരി പൂക്കുകതന്നെ ചെയ്തു. പുഷ്പിക്കുക മാത്രമോ, പതുക്കെ കായും പഴവും ഒക്കെ ഉണ്ടായി എന്ന് പറഞ്ഞുകൊള്ളട്ടെ. ബഹ്റിനിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ കണക്കപ്പിള്ളയായി ജോലികിട്ടിയപ്പോള്‍ നാരായണന്‍ സ്വാമിനാഥന്‍ (മോഹന്‍ലാല്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, ബികോമും ഫസ്റ്റ് ക്ലാസ്സും ഉള്ള) വളരെ സന്തോഷിച്ചു എന്ന് ചുരുക്കം. ഇനി തുടര്‍ന്ന് വായിക്കുക.

 121 total views

Published

on

smiley

ഗള്‍ഫില്‍ ഒരു ജോലി – അത് മറ്റു പലരെയുംപോലെ നാരായണന്റെ അഭിലാഷമായിരുന്നു. വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആ ആഗ്രഹവല്ലരി പൂക്കുകതന്നെ ചെയ്തു. പുഷ്പിക്കുക മാത്രമോ, പതുക്കെ കായും പഴവും ഒക്കെ ഉണ്ടായി എന്ന് പറഞ്ഞുകൊള്ളട്ടെ. ബഹ്റിനിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ കണക്കപ്പിള്ളയായി ജോലികിട്ടിയപ്പോള്‍ നാരായണന്‍ സ്വാമിനാഥന്‍ (മോഹന്‍ലാല്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, ബികോമും ഫസ്റ്റ് ക്ലാസ്സും ഉള്ള) വളരെ സന്തോഷിച്ചു എന്ന് ചുരുക്കം. ഇനി തുടര്‍ന്ന് വായിക്കുക.

നാരായണനെ, ആദ്യത്തെ ദിവസംതന്നെ, സെക്രട്ടറിയായ ജോസ് ആ ചെറിയ ഓഫീസിലുള്ള എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊടുത്തു. രണ്ടു മലയാളി സുഹൃത്തുക്കള്‍ക്ക് ജോസ് പരിചയപ്പെടുത്തിക്കൊടുത്തത് ഇങ്ങനെയാണ്:

“അല്‍ നാരായണന്‍… (ബഹറിനീസ്, സ്ഥാനപ്പേരിന് മുമ്പിലായി, ‘അല്‍’ എന്ന് ചേര്‍ത്ത് പറയും. ഇവിടെ, ജോസ്, അതുവെച്ചു ഒന്ന് തമാശിച്ചതാണേ.)

അവര്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു: “മര്‍ഹബ” (സ്വാഗതം)

Advertisement

ആ ട്രേഡിംഗ് കമ്പനി മുതലാളിയുടെ മകന്‍ അഹമ്മദ് കാസിം അല്‍ ആലി, നാരായണനോട് വിവരങ്ങള്‍ തിരക്കി.

അഹമ്മദ്, ചോദിച്ചതിന്റെ മറുപടിയായി, നാരായണന് തന്റെ മുഴുവന്‍ പേര് ഒരു മൂന്ന് പ്രാവശ്യമെങ്കിലും പറയേണ്ടി വന്നു!

“തൂ മച്ച് ലോങ്ങ്‌, ഐ വില്‍ കാള്‍ യു ‘നാറാ’, ഓക്കേ?”

അഹമ്മദിന്റെ സ്വതസിദ്ധമായ ഗൌരവവും, തന്റെ ഒരു ‘പാവത്താന്‍’ സ്റ്റൈലുംകൂടിയായപ്പോള്‍, നാരായണന്‍ ഉമിനീരിരക്കി, തലയാട്ടി സമ്മതിച്ചുകൊണ്ട് മൊഴിഞ്ഞു:

Advertisement

“ഓക്കേ, സര്‍.”
അങ്ങനെ, അന്നുമുതല്‍ നാരായണന്‍, ‘നാറാ’ എന്നാ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരു മലയാളി സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍ നാരായണനോട് ചോദിച്ചു:

“എടോ, തനിക്കത്‌ തിരുത്തിക്കൊടുക്കാമായിരുന്നില്ലേ?” “ഞാന്‍…… ഞാന്‍….” – നാരായണന് അത് മുഴുമിക്കാന്‍ പോലും ആകുന്നില്ല. കാരണം, അഹമ്മദിന്റെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ പാവം “ആശാനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന” പോലെ ആകും എന്നതുതന്നെ.

ഒരിക്കല്‍, അഹമ്മദ് ജോലിസംബന്ധമായി വിളിച്ചു:

“നാറാ”

Advertisement

നീട്ടിയുള്ള, കനഗംഭീരമായ വിളി കേട്ട്, നാരായണന്‍ സീറ്റില്‍നിന്നും സടകുടഞ്ഞെഴുന്നേറ്റു, അഹമ്മദിന്റെ മുമ്പില്‍ ഓച്ചാനിച്ച് നില്‍പ്പായി.

അഹമ്മദ്, കുറച്ചു കടലാസ്സുകള്‍ ട്രെയില്‍നിന്നും എടുത്തു, ഒന്ന് ഓടിച്ചുനോക്കിയശേഷം അത് കീറി, താഴെ ഒന്ന് നോക്കി, ടേബിളില്‍ തന്നെ വെച്ചു. വേറെ ഒന്ന് രണ്ടു കടലാസ്സുകള്‍ എടുത്തു, ഒന്ന് ഓടിച്ചുനോക്കിയിട്ടു പറഞ്ഞു:

“ഗിവ് മി എ ബാക്കത്”

ഇവിടെ ബക്കറ്റിനു എന്ത് പ്രസക്തി? ഒരു പിടിയുമില്ലല്ലോ ദൈവമേ. നാരായണന്‍ അന്തം വിട്ടു. പെട്ടെന്ന് തോന്നി – കീറിയിട്ട കടലാസ്സുകള്‍ ഇടാന്‍ ആയിരിക്കണം. അപ്പോള്‍, വേസ്റ്റ് ബാസ്കറ്റ് തന്നെ. ടേബിളിന്നടിയില്‍നിന്നു വേസ്റ്റ് ബാസ്കെറ്റ് മുമ്പിലേക്ക് വെച്ചുകൊടുത്ത നാരായണനോട്, അഹമ്മദ് കണ്ണ് അല്‍പ്പം ഉരുട്ടി, ശബ്ദം അല്‍പ്പം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു:

Advertisement

“ഐ വാന്ത് ബാക്കത്, ഗോ ആന്‍ഡ്‌ ഗെറ്റ്.”

ഉടന്‍, നാരായണന്റെ ബുദ്ധിയില്‍, സന്ദര്‍ഭവശാല്‍ ജോസ് പറഞ്ഞത് ഓര്മ വന്നു. ഇവര്‍ക്ക് “പി” എന്നക്ഷരം ശരിക്ക് വരില്ല, “ബി”എന്നായിരിക്കും നാം കേള്‍ക്കുക. ശരി, അപ്പോള്‍, ഇത്, ‘പാക്കറ്റ്’. അങ്ങനെ രണ്ടു പ്രാവശ്യം മനസ്സില്‍ ഉരുവിട്ടപ്പോള്‍ തോന്നി, ആവശ്യപ്പെടുന്നത് പാക്കറ്റ് അഥവാ കവര്‍ ആണ്. A4 സൈസിലുള്ള കടലാസ്സുകള്‍ കയ്യില്‍ പിടിച്ചിട്ടുണ്ടല്ലോ. വേഗം പോയി ഒരു A4 സൈസിലുള്ള കവര്‍ കൊണ്ട് കൊടുത്തു. അഹമ്മദ് ആ കവര്‍ വാങ്ങി, കടലാസ്സുകള്‍ staple ചെയ്തശേഷം അതിനകത്ത് നിക്ഷേപിച്ചു. കാര്യം ശുഭം. നാരായണന്‍ ദൈവത്തിനും ജോസിനും ഒരുമിച്ച് മനസ്സില്‍ നന്ദി പറഞ്ഞു. പിന്നീട്, ഉണ്ടായ കാര്യം, നാരായണന്‍ ജോസിനോട് പറഞ്ഞു. എല്ലാം കേട്ടശേഷം ജോസ് കര്‍ത്താവിനു സ്തുതി പറഞ്ഞു, കുരിശു വരച്ചു.

അഹമ്മദ്, പിന്നീടൊരിക്കല്‍, നാരായണനെ വിളിച്ചു ഒരു കവര്‍ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു;

“ഫോര്‍ കൊറിയന്‍. ഗിവ് ടു സെകാര്ടറി”

Advertisement

നാരായണന്‍, ജോസിന്റെ കയ്യില്‍ ആ കവര്‍ കൊടുത്തിട്ട് പറഞ്ഞു:

“ജോസ്, ഇത് കൊറിയന് കൊടുക്കാനുള്ളതാണ് എന്നാ അഹമ്മദ് പറഞ്ഞത്. ആരാ ഈ കൊറിയന്‍?”

ജോസ് വിശാലമായി ഒന്ന് ചിരിച്ചു. അനന്തരം ആ വിശേഷപ്പെട്ട വാക്കിന്റെ അര്‍ത്ഥം പുറത്തു വിട്ടു:

അഹമ്മദ് കൊറിയന്‍ എന്ന് പറഞ്ഞാല്‍ കൊറിയര്‍ സര്‍വീസ് – അതായത് DHL. മനസ്സിലായോ, ചങ്ങാതീ? ഞാന്‍ അയച്ചോളാം.”

Advertisement

നാരായണന്‍ അതുകേട്ടു നെടുവീര്‍പ്പിട്ടു. ദൈവമേ, രക്ഷിക്കണേ. സൌകര്യംപോലെ, ജോസിനോട്, അഹമ്മദിന്റെ നിഘണ്ടുവിലെ സാധാരണ ഉപയോഗത്തില്‍ വരുന്ന പ്രധാന വാക്കുകള്‍ ചോദിച്ചിട്ട്, അതെല്ലാം മനസ്സിലാക്കിവെക്കണം – അയാള്‍ തീരുമാനിച്ചു.

വേറൊരു ദിവസം. അഹമ്മദ് നാരായണനെ പുറത്തുനിന്നു ഫോണില്‍ വിളിച്ചു. സെകാര്ടറി ജോസിനെ ഫോണില്‍ കിട്ടിയില്ല, ആയതുകൊണ്ട്, ഒരു മെസ്സേജ് പറയണം:

“ടെല്‍ മേസണ്‍, ഫിനിഷ് ബഗലോണി ഫസ്റ്റ്.” നാരായണന്‍ ഒന്നറച്ചശേഷം എടുത്തു ചോദിക്കുകതന്നെ ചെയ്തു:

“സര്‍, കാന്‍ യു പ്ലീസ് റിപീറ്റ് ദി മെസ്സേജ്?

Advertisement

ഉത്തരം വളരെ വ്യക്തമായിരുന്നു:

“ടെല്‍ മേസണ്‍……. ഫിനിഷ്……… ബഗലോണി ഫസ്റ്റ്.”

“ഓക്കേ, സര്‍.” നാരായണന്‍ ഫോണ്‍ താഴെ വെച്ചു. ബഗലോണി എന്ന വാക്ക് മറക്കാതിരിക്കാന്‍ ഒരു കടലാസ്സില്‍ കുറിച്ച് പോക്കറ്റില്‍ ഇട്ടു. പോക്കറ്റില്‍ ഇട്ട കടലാസ്സു വീണ്ടും എടുത്തു. ഓര്‍മ്മയില്‍ നിന്നും അഹമ്മദിന്റെ സന്ദേശം അങ്ങനെതന്നെ വ്യക്തമായി എഴുതി: ജോസിനു മെസ്സേജ് അങ്ങനെതന്നെ പാസ് ചെയ്യണം.

“ടെല്‍ മേസണ്‍……. ഫിനിഷ്……… ബഗലോണി ഫസ്റ്റ്.”

Advertisement

നാരായണന്‍, ജോസിനെ സീറ്റില്‍ കണ്ടില്ല. അയാളെ തിരക്കി നടപ്പായി, വിയര്‍ക്കാന്‍ തുടങ്ങി. ഒടുവില്‍ ജോസിനെ പിടികിട്ടി. അയാള്‍, ഒരാവശ്യത്തിനായി താഴെ Godownല്‍ പോയതായിരുന്നു. വിവരം പറഞ്ഞു. ഈ ബഗലോണി എന്തെന്ന കാര്യം ജോസിനും മനസ്സിലായില്ല. പക്ഷെ, അഹമ്മദിന്റെ വീട്ടില്‍ ഒരു മേസണെ പണിക്കു പറഞ്ഞു വിട്ടിട്ടുണ്ട്. അയാളുടെ ടെലിഫോണ്‍ നമ്പര്‍ ജോസിനു അഹമ്മദ് കൊടുത്തിട്ടുമുണ്ട്. ജോസ് പറഞ്ഞു, “മേസണോട് വിവരം പറയാം, അയാള്‍ക്ക്‌ അറിയാമായിരിക്കും, “ഡോണ്ട് വറി, മാന്‍”

നാരായണന്‍, പിന്നീട് അതെപ്പറ്റി ജോസിനോട് ചോദിച്ചു. ജോസ്, മേസണ്‍ മുരുകന്‍ എന്ന തമിഴ് നാട്ടുകാരനില്‍ നിന്നും മനസ്സിലാക്കിയ കാര്യം നാരായണനോട് പറഞ്ഞു:

“എടോ, അഹമ്മദിന്റെ നിഘണ്ടുവിലെ ബഗലോണി എന്ന വാക്കിന്റെ അര്ത്ഥം – ബാല്‍ക്കണി! ബാല്‍ക്കണി ചൂണ്ടിക്കാണിച്ചുകൊണ്ട്, അഹമ്മദ് മുരുകനോട് ഒന്നുരണ്ടു പ്രാവശ്യം പണിയെപ്പറ്റി പറഞ്ഞതില്‍നിന്നത്രേ മുരുകനും അത് മനസ്സിലായത്! മുരുകന്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു: “ഞാന്‍ ഒരു ‘ഈഡിയ’ (ഐഡിയ) പറയാം എന്ന് അഹമ്മദ് പറഞ്ഞിരുന്നു. അപ്പോള്‍, ഈ മനുഷ്യന്‍ വേറെ എന്ത് പറയില്ല?”

നാരായണന്‍ മൂക്കത്ത് വിരല്‍ വെച്ചു.

Advertisement

അയാള്‍, അങ്ങനെ തന്റെ ജോലികളും, അഹമ്മദ് തനിക്കു ഏല്‍പ്പിക്കുന്ന ജോലികളും, ഇതുപോലുള്ള ടെന്‍ഷന്‍ ഉണ്ടാക്കുന്നതും ആയ തമാശകളും ഒക്കെയായി ദിവസങ്ങള്‍ തള്ളി നീക്കി.

ദിവസങ്ങളും, മാസങ്ങളും മാത്രമല്ല, ഏതാനും ഈദും, ഓണവും, ക്രിസ്ത്‌മസും ഒക്കെ അങ്ങനെ കടന്നുപോയി.

ഇന്ന്, നാരായണന്‍ സ്വാമിനാഥന്‍, അഹമ്മദ് കാസിം അല്‍ ആലി എന്ന എംഡിയുടെ വിശ്വസ്തനായ മാനേജെര്‍ ആണെന്ന് മാത്രമല്ല, “നാറാ” എന്ന് വിളിച്ചിരുന്ന അഹമ്മദ് ഇപ്പോള്‍ ഇന്ത്യക്കാരെപ്പോലും തോല്‍പ്പിക്കുന്ന ഉച്ചാരണശുദ്ധിയോടെ “നാരായണ്‍” എന്ന് വിളിക്കുകയും ചെയ്യുന്നു!

 122 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
Entertainment2 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment2 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment3 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment3 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment3 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment3 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment5 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment6 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article6 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment6 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment7 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment7 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment23 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »