നാല്പതാം നിലയില്‍ നിന്നും ഐഫോണ്‍ താഴേക്ക് ഇട്ടപ്പോള്‍…

187

നാല്പതാം നിലയില്‍ നിന്നും ഐഫോണ്‍ താഴേക്ക് ഇടുന്നു. എന്ത് സംഭാവിക്കം? പൊട്ടി പൊളിഞ്ഞു പാളിസാകും എന്നാണ് നിങ്ങള്‍ പറയാന്‍ വരുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ദുബായില്‍ ഫോട്ടോഗ്രാഫറായ കാതലിന്‍ മറിന്‍ പുകയില്‍ മൂടിയ ദുബായ് സ്‌കൈലൈന്റെ ചിത്രം പകര്‍ത്തുന്നതിന് വേണ്ടി 40 നിലയുടെ മുകളില്‍ ജനലിന് സമീപമെത്തി. പക്ഷെ അപ്രതീക്ഷിതമായി ഫോണ്‍ കൈയില്‍ നിന്നും വഴുതി താഴേയ്ക്ക്…

താഴെ വീണ ഫോണിന് ഒന്നും സംഭവിച്ചിട്ടെല്ലെന്ന് മാത്രമല്ല ക്യാമറ ഓണായിരുന്നതിനാല്‍ താഴേക്ക് വീഴുന്നതിനും ദൃശ്യവും ഫോണ്‍ പകര്‍ത്തി.

അപകടം തരണം ചെയ്‌തെത്തിയ ഫോണിന്റെ ചിത്രവും ഫോണ്‍ പകര്‍ത്തിയ വീഡിയോയും കാതലിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.