നാളെ നിങ്ങള്‍ എങ്ങനെ ഇരിക്കും എന്നു അറിയണോ ??? ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍ തരംഗമാകുന്നു !

966

02

ശാസ്ത്രം വളര്‍ന്നപ്പോള്‍ നാളെ എന്ത് സംഭവിക്കും എന്ന് നാം പ്രവചിച്ചു തുടങ്ങി. പക്ഷെ നാളെ നമ്മുടെ ശരീര ഘടന എങ്ങനെ ഇരിക്കും? മുഖത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരും? ഇവയെ കുറിച്ച് വിശദമായി ഒരു പഠനം നടത്താന്‍ തന്നെ ഒരു കൂട്ടം ഗവേഷകര്‍ തീരുമാനിച്ചു. അങ്ങനെ വാഷിങ്ങ്ട്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിന്റെ പരിണിതഫലമാണ് ഒരു പുതിയ തരം ‘ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍’.

ഒരു പ്രായത്തിനു ശേഷം അലെങ്കില്‍ ഒരു കാലഘട്ടത്തിനു ശേഷം ഒരാള്‍ എങ്ങനെയിരിക്കും, എന്തൊക്കെ മാറ്റങ്ങള്‍ അയാളുടെ ശരീര ഘടനയില്‍ ഉണ്ടാകും, ഇതൊക്കെ പ്രവചിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നാണ് ഇത് കണ്ടുപിടിച്ചവരുടെ അവകാശവാദം. ഈ സോഫ്റ്റ്‌വെയര്‍ കൊണ്ട് രൂപപ്പെടുത്തുന്ന ഫോട്ടോയും ഒര്‍ജിനല്ലും തമ്മില്‍ ഒരു വ്യത്യാസം കണ്ടു പിടിക്കാന്‍ ആരായാലും പാടുപ്പെടും എന്നും അവര്‍ പറയുന്നു.

01

ഈ ജൂണില്‍ നടക്കുന്ന ‘IEEE Computer Vision and Pattern Recognition conference’ വേദിയില്‍ ഈ പഠനം അവതരിപ്പിക്കും. കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താന്‍, പ്രതേകിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ കുഞ്ഞുങ്ങള്‍ ഇന്നു എങ്ങനെ ഇരിക്കും എന്നു രൂപപ്പെടുത്തി അവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഒക്കെ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. ഇതേ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാറ്റ് സോഫ്റ്റ്‌വെയര്‍ ഇതിന്റെ അത്ര സഹായകരമല്ല എന്നുള്ളതും, ഇതിനു ഒരാളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകള്‍ ഉണ്ടാക്കിയെടുക്കാന്‍ 30 നിമിഷത്തില്‍ താഴെ മതിയെന്നുള്ളതും ഇതിന്റെ പ്രതേകതകള്‍ ആണ്.

പക്ഷെ അഞ്ചു വയസിനു താഴെ ഉള്ള കുട്ടികളുടെ പടം നോക്കി ‘ഭാവി’ വരയ്ക്കുക്ക ഈ സോഫ്റ്റ്‌വെയര്‍ ചെയ്യില്ല, കാരണം കുഞ്ഞുങ്ങള്‍ എല്ലാവരും ഒരുപ്പോലെ ഷെയര്‍ ചെയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും ഒരു പ്രായത്തില്‍ ചില കാര്യങ്ങളില്‍ ഒരുപ്പോലെയിരിക്കും. അത് കൊണ്ട് തന്നെ ആ പ്രായത്തില്‍ ഉള്ള കുഞ്ഞുങ്ങളുടെ ഫോട്ടോ വച്ച് ഭാവി വരയ്ക്കാന്‍ പറഞ്ഞാല്‍ നടക്കില്ല. അത് പ്പോലെ തന്നെ ഒരു ഒറ്റ ഫോട്ടോ നോക്കി ഭാവിയില്‍\എങ്ങനെ എന്ന് പറയാന്‍ പാടാണ്. വിവിധ സമയത്ത് എടുത്ത ഒന്നോ രണ്ടോ മൂന്നോ ഫോട്ടോകളുടെ സഹായത്തോടെ ഇത് ചെയ്താല്‍ ഗുണം അത്രത്തോളം മികച്ചതായിരിക്കും.

03

പഠനത്തിന്റെ ഭാഗമായി നിരവധി ഫോട്ടോകള്‍ ഈ ഗവേഷക സംഘം ശേഖരിക്കുകയും, ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവരുടെ പ്രായം കണക്കകുകയും ചെയ്തു, പുതിയ ഫോട്ടോകള്‍ രൂപപ്പെടുത്തി. അതിനു ശേഷം അവര്‍ രൂപപ്പെടുത്തിയ ഫോട്ടോകളും അതെ പ്രായത്തില്‍ ഉള്ള ഒര്‍ജിനല്‍ ഫോട്ടോയും പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എന്നിട്ട് ഇതില്‍ ഒര്‍ജിനല്‍ ഏത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. പകുതിയില്‍ കുടുതല്‍പ്പേരും ഇവിടെ സംശയത്തില്‍ ആയി പോയി !!!

അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഒരു വിജയം തന്നെയാണ്, ഇനി ഇതില്‍ കുടുതല്‍ മാറ്റങ്ങള്‍, പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം എന്നു സര്‍വകലാശാല ഗവേഷക സംഘം പറയുന്നു.