ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ വോട്ടിംഗ്  ഇന്ന്  (16/02/2012) ഇംഗ്ലണ്ട് സമയം രാത്രി പന്ത്രണ്ടു മണിക്ക് അവസാനിക്കും. കഴിഞ്ഞ വര്ഷം ബൂലോകം സൈറ്റില്‍ നേരിട്ടോ അല്ലാതെയോ എഴുതിയിട്ടുള്ളവരെയാണ് ഈ  അവാര്‍ഡിനായി പരിഗണിച്ചത്. ഏതാണ്ട് അന്‍പത്തി ഏഴു പേരെ ആദ്യ റൌണ്ടില്‍ പരിഗണിക്കുകയും , അവസാന റൌണ്ടില്‍ പത്ത് പേര്‍ അവാര്‍ഡിനായി മാറ്റുരക്കുകയും ചെയ്യുന്നു.

ഒരു ഐ.പി. നമ്പരില്‍ നിന്നും ഒരാള്‍ക്കുമാത്രമേ വോട്ടുചെയ്യുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വോട്ടിംഗ് തീരും വരെ നിങ്ങള്ക്ക്  നിങ്ങളുടെ വോട്ടു എഡിറ്റു ചെയ്യുവാന്‍  കഴിയും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഉദാഹരണമായി നിങ്ങള്‍ ഒരാള്‍ക്ക്‌ വോട്ടു ചെയ്തു എന്ന് കരുതുക. വോട്ടിംഗ് വിന്‍ഡോ വോട്ടു ചെയ്തതിനു ശേഷവും അവിടെ നിങ്ങള്ക്ക് കാണാവുന്നതാണ് . വീണ്ടും നിങ്ങള്‍ മറ്റൊരാള്‍ക്ക് വോട്ടു ചെയ്‌താല്‍ അവസാനം ചെയ്ത വോട്ട് ആയിരിക്കും പരിഗണിക്കപ്പെടുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒന്നാം സമ്മാനം ലഭിക്കുന്ന ബ്ലോഗര്‍ക്ക് പതിമൂവായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ബൂലോകം സമ്മാനിക്കുന്നത്. രണ്ടാം സ്ഥാനം നേടുന്ന ബ്ലോഗര്‍ക്ക് പ്രശസ്തി പത്രവും ഫലകവും ലഭിക്കും. ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത അവാര്‍ഡുദാന ചടങ്ങ് കൊച്ചിയില്‍ വച്ച് നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് . വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

മലയാളം ബ്ലോഗിലെ പ്രതിഭകളെ കണ്ടെത്തുവാനും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്കുവാനുമാണ് ഈ അവാര്‍ഡുകൊണ്ട് ഉദ്ദേശിക്കുന്നത് . ഈ തെരഞ്ഞെടുപ്പു രീതി കുറ്റരഹിതമല്ല എന്ന് മാന്യ ബ്ലോഗറന്മാര്‍ മനസ്സിലാക്കുമല്ലോ. എല്ലാവര്ക്കും സ്വീകാര്യമായ ഒരു രീതി ഉരുത്തിരിയുന്നതുവരെ ഇത് പിന്തുടര്‍ന്ന് പോകുവാനേ നിവൃത്തിയുള്ളു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കമന്റായോ പോസ്റ്റുകള്‍ ആയോ പ്രസിദ്ധീകരിക്കുക. അടുത്ത വര്ഷം കുറവുകള്‍ പരിഹരിച്ചു നമുക്ക് മുന്നോട്ടു പോകാം.

ബ്ലോഗെഴുത്ത് തകരുന്നു എന്ന് പലരും മുറവിളി കൂട്ടുന്ന ഈ സാഹചര്യത്തില്‍ ബ്ലോഗിന്റെ വളര്‍ച്ചക്കായി നല്ല കാര്യങ്ങള്‍  ചെയ്യുക എന്നതാണ് ഈ സൈറ്റിന്റെ ലക്‌ഷ്യം. അതിനായി ആവുന്ന രീതിയില്‍ ഒരു കൂട്ടം ആളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ബ്ലോഗറന്മാര്‍ തന്നെയാണ് ഈ സൈറ്റിന്റെ ഐശ്വര്യം.

ഇത് മൂന്നാം തവണയാണ് ബൂലോകം ഈ ബ്ലോഗവാര്‍ഡു രംഗത്ത്‌ നിലകൊള്ളുന്നത്. എല്ലാ വര്‍ഷവും ഇതിനോടനുബന്ധിച്ചു വമ്പിച്ച കോലാഹലവും ഒരു പതിവാണ്. ഇത്തവണയും അതുണ്ടാവുന്നത്‌ കാണുവാനിടയായി. ഇത് മൂലം ഏതെങ്കിലും ബ്ലോഗറന്മാര്‍ക്ക് മനോവിഷമം ഉണ്ടായെങ്കില്‍ ബൂലോകം .കോമിന്റെ  പേരില്‍ ഞാന്‍ പരസ്യമായി മാപ്പപേക്ഷിക്കുന്നു.

ഇനിയും വോട്ട് ചെയ്യാത്തവര്‍ വേഗം വോട്ട് ചെയ്യുവാന്‍ അപേക്ഷ. വോട്ടിംഗ് പേജില്‍ ഫൈനലില്‍ വന്ന പത്തു  ബ്ലോഗുകളുടെ  ലിങ്കുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

 

You May Also Like

ടീച്ചറെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായി മാറി

നിലവാരം വളരെ കുറഞ്ഞ ടീച്ചിംഗ് സ്കില്‍ തീരെ ഇല്ലാത്ത ഒരു ടീച്ചര്‍ക്ക്‌ എങ്ങിനെ പണി കൊടുക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ടെക്സാസിലെ ഡങ്കന്‍വില്ലെ സ്കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം ടീച്ചര്‍ക്കെതിരെ നടത്തുന്ന ശകാരങ്ങള്‍ ഏതൊരു നിലവാരം കുറഞ്ഞ ടീച്ചര്‍ക്കും ഒരു പാഠമാണ്. ടീച്ചര്‍ നല്‍കുന്ന ക്ലാസ്സില്‍ പ്രതിഷേധിച്ചു ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകവേയാണ് ഈ വിദ്യാര്‍ഥി ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ചത്.

 ഒടുവില്‍ അതിന് തീരുമാനമായി ; സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിക്കും.!

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചുവെന്നും ബി.ജെ.പി അതിന് പിന്തുണ നല്‍കി കഴിഞ്ഞു

തീർക്കാൻ എന്തിനായിരുന്നു ഇത്ര ധൃതി എന്ന് തോന്നിപ്പിച്ച് അവസാനിക്കുന്ന ഡൽഹി ക്രൈം സീസൺ രണ്ട് മിസ്സാക്കരുത്

Delhi Crime – Season 2 in NetfIix . Bejoy R 2012 ൽ…

വിദ്യാഭ്യാസം രാഷ്ട്ര വികസനത്തിന്..

എന്റെതായി ഒന്നും ഇല്ല എല്ലാത്തിന്റെയും ആണ് ഞാന്‍ എന്ന ആര്ഷബോധത്തിനു പകരം