fbpx
Connect with us

Featured

നാവിക വേഷം ധരിച്ച കുട്ടി : ഇന്ദു മേനോന്‍

ഇയ്യിടെ പഴയ മരയലമാരി തുറന്നപ്പോള്‍ വെളുത്ത രണ്ടു ജോഡി വസ്ത്രങ്ങള്‍ കണ്ടു. ഒന്ന് ഒത്ത ഒരു പുരുഷന്റെ വസ്ത്രമാണ് ഖാദിയുടെ മൃദുത്വം ചേര്‍ന്ന വെളുത്ത കള്ളി ജൂബയും ഒരു കൊട്ടന്‍ മുണ്ടും.

‘നീ ഈ ഉടുപ്പിന്റെ ഉടമസ്ഥനെ കുറിച്ച് ഇപ്പൊ ആരോടും പറയരുത് കുട്ടീ’

കഴുത്തിലെ മാംസ വളര്‍ച്ചയില്‍ അവര്‍ വിരല്‍ കൊണ്ട് തൊട്ടു.

‘ഇല്ല..’
‘എന്റെ മരണ ശേഷം നീയിതു ലോകത്തോട് വിളിച്ചു പറഞ്ഞോളു പറയില്ല്യെ നീയ്യ് ?’

 183 total views

Published

on

ഇന്ദു മേനോന്‍ മാധവിക്കുട്ടിയോടൊപ്പം

ഇയ്യിടെ പഴയ മരയലമാരി തുറന്നപ്പോള്‍ വെളുത്ത രണ്ടു ജോഡി വസ്ത്രങ്ങള്‍ കണ്ടു. ഒന്ന് ഒത്ത ഒരു പുരുഷന്റെ വസ്ത്രമാണ് ഖാദിയുടെ മൃദുത്വം ചേര്‍ന്ന വെളുത്ത കള്ളി ജൂബയും ഒരു കോട്ടണ്‍ മുണ്ടും.

‘നീ ഈ ഉടുപ്പിന്റെ ഉടമസ്ഥനെ കുറിച്ച് ഇപ്പൊ ആരോടും പറയരുത് കുട്ടീ’

കഴുത്തിലെ മാംസ വളര്‍ച്ചയില്‍ അവര്‍ വിരല്‍ കൊണ്ട് തൊട്ടു.

‘ഇല്ല..’
‘എന്റെ മരണ ശേഷം നീയിതു ലോകത്തോട് വിളിച്ചു പറഞ്ഞോളു പറയില്ല്യെ നീയ്യ് ?’

Advertisement



അവര്‍ മുടിയിഴകള്‍ മുമ്പോട്ടിട്ടു.

‘ഇല്ലാ.. ഇല്ല..’

ഞാന്‍ തലയിളക്കി ആ രഹസ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യര്‍ കേരളത്തിലുണ്ടാവില്ല. എനിക്കൊന്നും പറയണ്ടാ. ഞാന്‍ ആ രഹസ്യ വസ്ത്രത്തെ അലമാരിയിലേക്ക് തള്ളി. രണ്ടാമത്തെ വസ്ത്രം ഒരു നൈറ്റിയായിരുന്നു. പര്‍പ്പിള്‍ പൂവുകള്‍ ഉടുപ്പില്‍ അസാധാരണശോഭയോടെ ചിതറിക്കിടന്നു. പഫു വെച്ച് തുന്നിയ വലിയ നീളക്കയ്യുകളായിരുന്നു അതിനു. നെഞ്ചിലും കയ്യോരങ്ങളിലും വെള്ളി നിറമുള്ള ഞെക്ക് കുടുക്കുകള്‍. മാംസളമായ വലിയ സ്ത്രീ ശരീരത്തിന് വേണ്ട ഏറിയ വലിപ്പം.

‘ഇമ്മാച്ചി നൈറ്റി..’

Advertisement



ഞാനതിനെ കളിയാക്കി. എങ്കിലും വീട്ടിലിടാന്‍ ഉടുപ്പില്ലാതെ വന്നപ്പോള്‍ ഇമ്മാച്ചി നൈറ്റി തന്നെ ഞാനും വലിച്ചു കേറ്റി..

‘ഹയ്യീ സുന്ദര്യായിരിക്കന് കുട്ട്യേ..’

ഞാന്‍ മുഖം ചുളിച്ചു.

‘കളിയാക്കണ്ടാ അമ്മാ..’, എനിക്ക് നാണം വന്നു.

Advertisement



‘നാവിക വേഷം ധരിച്ച കുട്ടീന്നൊരു കഥയെഴുതീരുന്നു ഞാന്‍ വായിചിട്ടില്ല്യെ? ഉമ്മാച്ചി വേഷം ധരിച്ച കുട്ടി എന്ന് ഒരെണ്ണം എഴുത്യാലോ’

ആ നൈറ്റി എനിക്ക് വളരെ അയഞ്ഞതായിരുന്നു.

.’അമ്മ ഞാന്‍ സ്വതേ ഇടാറുള്ള ആ ചെറ്യെ നൈറ്റി എവിടെ?’

‘അത് ഉണങ്ങീ ട്ടില്ല്യാ ഉവ്വോ അതോണങ്ങിയോ ?’

Advertisement



അവര്‍ വാല്ല്യക്കാരികളോടായി വിളിച്ചു ചോദിച്ചു. എന്റെ കോലം കണ്ട എന്റെ ഭര്‍ത്താവ് എന്നെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.

‘നിനക്ക് വീട്ടിലിടാന്‍ എന്തേലും കൊണ്ടോന്നൂടെ?’

മിക്കവാറും അന്ന് തന്നെ മടങ്ങണം എന്ന് കരുതിയാരിക്കും ഞങ്ങള്‍ റോയല്‍ മാന്ഷനിലേക്ക് പോകുന്നത്. പക്ഷെ എന്നും സംഭവിക്കുക നാലഞ്ചു ദിവസം അവിടെ താമസിക്കലായിരിക്കും.

‘മൂന്നു ഇന്ദുമാരെ കൊള്ളും അതില്

Advertisement



അദേഹം വാ പൊത്തി ചിരിച്ചു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു എന്നാലും ഞാന്‍ എന്റെ ഗര്‍വ്വു വിട്ടില്ല. എന്റെ സ്വകാര്യ അഹങ്കാരം. മാധവിക്കുട്ടീടെ അലമാരി തുറന്നു അവരുടെ വസ്ത്രങ്ങള്‍ എടുത്തു ധരിക്കാന്‍ കിട്ടുന്ന ആ ഒരു അവകാശത്തിന്റെ വലിപ്പം എന്നെ ഗര്‍വ്വിയാക്കി.

‘കുളൂസ്സുണ്ടെയ് എനിക്ക് ‘

ഞാന്‍ കണ്ണാടിയില്‍ നോക്കി അയഞ്ഞ കുപ്പായത്തില്‍ ഞാന്‍ ഒരു കന്നാസ് കടലാസ്സിനെ പോലെ യായിരുന്നു. അവരുടെ ബാല്‍ക്കണിയില്‍ ചെന്ന് നിന്ന് പുറത്തു അവരെയ കാണാന്‍ വന്നു കാത്തു നില്‍ക്കുന്ന ആരാധകരോട് വിളിച്ചു പറയണമെന്ന് തോന്നി.

മറ്റൊരാളുടെ വസ്ത്രം ധരിക്കുമ്പോള്‍ നമുക്ക് അപകര്‍ഷത തോന്നേണ്ടതാണ്. അഭിമാനക്ഷതം തോന്നേണ്ടതാണ് പക്ഷെ എനിക്ക് വല്ലാത്ത ഒരു അഭിമാനം തന്നെ തോന്നി. മാധവിക്കുട്ട്യുമായി ബന്ധപ്പെട്ട ഓരോന്നും എന്നെ അതീവ സന്തുഷ്ടയുമാക്കി. ജീവിതത്തില്‍ നൈറ്റി ധരിക്കാത്ത ഞാന്‍ നൈറ്റി ധരിച്ചു.

Advertisement



മാധവിക്കുട്ടിയോടപ്പമുള്ള വേറൊരു രംഗം

മാധവിക്കുട്ടി എന്റെ സ്വകാര്യ സ്വത്തല്ല. കേരളത്തിലെ ഓരോ സ്ത്രീയും ഓരോ പുരുഷനും അവര്‍ക്ക് മേല്‍ അവകാശങ്ങള്‍ സ്ഥാപിച്ചിരുന്നു. ആമിയോപ്പുവായും ചേച്ചിയായും, മാഡം ആയും അമ്മ ആയും കമലയായും അവര്‍ ഓരോരുത്തര്‍ക്കും തന്നെ വീതിച്ചു നല്‍കി. അനേകം പേര്‍ മാധവിക്കുട്ടിക്ക് തന്നോടുള്ള തങ്ങളോടുള്ള ആത്മ ബന്ധത്തെ പറ്റി സംസാരിച്ചു കൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഒരു അടുപ്പം പുറത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഓര്‍മ്മിക്കണമെന്നും അനുസ്മരണം എഴുതണമെന്നും വിചാരിക്കുമ്പോള്‍ അസന്ഖ്യം കഥകള്‍ ഓര്‍മ്മ വന്നു. അവരുടെ പ്രേമത്തെ പറ്റി, ദാമ്പത്യത്തെ പറ്റി, ആളുകളെ പറ്റി അവര്‍ സ്വകാര്യമായി പറഞ്ഞു തന്നവ, കാറു തന്നത്, ഓണപ്പുടവ കൊടുത്തത്, ഞാന്‍ മൂക്ക് കുത്തിയത്, കൊള്ളക്കാരനായ രത്‌നവ്യാപാരി വന്നത്, ആളുകള്‍ അവരോടു ചീത്തയായി പെരുമാറിയത്, ബാലാത്കാരം ചെയ്യാന്‍ ഒരാള്‍ കേറി വന്നത്, ലഹളകള്‍ ഉണ്ടാക്കിയത്, ജഗതി മഞ്ഞ ബിയര്‍ മൂത്രം ഒഴിച്ചത്, കൈക്കൂ ലിക്കാരനായ ടൌണ്‍ പ്ലാനറിനെ പറ്റി, സ്വാമിയാരായി ഫ്‌ലാറ്റിനു മുകളില്‍ താമസിച്ച സന്തോഷ് മാധവനെ പറ്റി, ശോഭ ജോണ് തന്റെ കാറില്‍ കയറിയതിനെ പറ്റി, തന്റെ മതം മാറ്റത്തെ പറ്റി, താന്‍ സ്‌നേഹിച്ച പുരുഷന്‍മാരെ പറ്റി.. തന്നെ സ്‌നേഹിച്ചവരെ പറ്റി, ചതിച്ചവരെ പറ്റി, അപവാദം പറഞ്ഞവരെ പറ്റി, അലക്‌സാന്‍ട്രേറ്റ് എന്ന വില കൂടിയ കല്ലിനെ പറ്റി, മറ്റു എഴുത്തുകാരെ പറ്റി, ലവ്വ് ജിഹാദിനെ പറ്റി, വീരപ്പ മൊയ്‌ലി വന്നതിനെ പറ്റി, നാണപ്പന്റെ ഫാന്‍സി ഡ്രസ്സ് നെ പറ്റി, അപ്പിയിട്ടു കൈകഴുകാത്ത മദാമ്മയെ പറ്റി, പണം പറ്റിച്ച മോയില്ല്യാരെ പറ്റി.. ജസ്‌റിസ് ഫാത്തിമാ ബീവിയുടെ ഫലുടയെ പറ്റി, ത്രിപുര സുന്ദരി പ്രതിമ പുലി തേച്ചു കഴുകിയതിനെ പറ്റി.. അങ്ങനെ അങ്ങനെ എത്ര ഓര്‍മ്മകള്‍ പിണങ്ങിയതും പരിഭവിച്ചതും പൊട്ടിച്ചിരിച്ചതും സങ്കടപ്പെടുത്തി കരയിച്ചതും വരെ ഉണ്ട്. ഒന്നും പക്ഷെ എഴുതാന്‍ തോന്നുന്നില്ല.. ഒന്നും..

മരണ ശേഷം പാളയം പള്ളിയിലെ ഖബര്‍ സ്ഥാനില്‍ ഞാന്‍ ഒറ്റയ്ക്ക് പോയതും ഓര്‍ക്കുന്നു. ഒന്നുമില്ലാരുന്നു അന്നവിടെ ഒരു മീസാന്‍ കല്ല് പോലും. പച്ചമണ്ണിന്റെ കൂന മാത്രം. ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല, എഴുതുന്നു മില്ല. അവരുടെ വസ്ത്രം ധരിച്ചതിനെ പറ്റി ഓര്‍ക്കുന്നു. അഭിമാനത്തോടെ.. ആഹ്ലാദത്തോടെ ഓര്‍ക്കുന്നു…. ഒരിക്കലും തിരിച്ചു കൊടുക്കാനാവാത്ത ആ നൈറ്റിയെ പറ്റിയും ഓര്‍ക്കുന്നു. മാധവിക്കുട്ടിയുടെ എഴുത്തിനു മുമ്പില്‍ ആ പ്രതിഭയ്ക്ക് മുമ്പില്‍.. അവരുടെ പ്രേമത്തിനു മുമ്പില്‍, അവരുടെ ധൈര്യത്തിനു മുമ്പില്‍ നിവര്‍ന്നു നില്ക്കാന്‍ എനിക്ക് ധൈര്യമില്ല.. ഒരേ ഒരു വാക്ക്

‘ഇത്ര നേരത്തെ മരിച്ചു പോവേണ്ടി യിരുന്നില്ല അമ്മാ..അമ്മ ഐ ലവ്വ് യു..’

ബൂലോകം മാധവിക്കുട്ടി സ്‌പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍.

 184 total views,  1 views today

Continue Reading
Advertisement
Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement