Health
നിക്കോട്ടിന് ഫ്രീ ഡിസ്പോസബിള്‍ ഇ-സിഗരറ്റുമായി റിസര്‍ച്ച് ടീം
ഇപ്പോള്‍ നിലവിലുള്ള ഇ-സിഗരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ നിക്കോട്ടിന് അടങ്ങിയിട്ടില്ലാത്ത ഇ-സിഗരറ്റ് നിര്‍മ്മിച്ച് യുകെയിലെ ചിലര്‍ അത്ഭുതം സൃഷ്ട്ടിക്കുന്നു. സിഗരറ്റ് വലി തീരെ നിറുത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് 5 കളറുകളില്‍ ഇത്തരം കൃത്രിമ സിഗരറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിക്കോട്ടിനില്‍ അടങ്ങിയ മാരകമായ വിഷാംശം ഇവരെ ഇത്തരം ഒരു കണ്ടു പിടുത്തത്തിലേക്ക് നയിച്ച് എന്ന് പറയാം.
85 total views

വ്യത്യസ്ത കളരുകളിലും ആപ്പിള്‍, ബ്ലൂബെറി, മുന്തിരി, പീച്ച്, സ്ട്രോബെറി എന്നീ ഫ്രൂട്ട്സ് ഫ്ലേവറുകളില്‍ ഇ-സിഗരറ്റ് വിപണിയില്‍ ലഭ്യമാകും. ഇവയിലൊന്നും സാധാരണ സിഗരറ്റില്‍ കാണുന്ന മാരക വിഷാംശങ്ങളായ നിക്കോട്ടിന്, സ്മോക്, പുകയില, ടാര്‍ തുടങ്ങിയവ അടങ്ങിയിട്ടില്ല എന്നത് ഇത്തരം ഇ-സിഗരറ്റുകളുടെ ജനപ്രീതി വര്‍ധിപ്പിക്കും.
പബ്ലിക് സ്മോക്കിംഗ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സ്ഥിതി ഇ-സിഗരറ്റുകളുടെ വരവ് ഉപഭോക്താക്കള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാവുക. കാരണം ഇ-സിഗരറ്റുകള്‍ നിരോധിക്കേണ്ട ആവശ്യം കാണുന്നില്ലല്ലോ. അത് കൊണ്ട് തന്നെ നിയമം അനുവദിക്കുകയാണെങ്കില്‍ ഇനി ഇ-സിഗരറ്റുകള്‍ ധൈര്യമായി ഇത്തരം പൊതു സ്ഥലങ്ങളില്‍ നിന്നും പുറത്തെടുക്കാം.
പുതുവത്സരം ആഘോഷിക്കുന്ന വേളയില്‍ സിഗരറ്റ് വലി നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സന്തോഷം നല്കുന്ന വാര്‍ത്തയാണിത്. ഇപ്പോള്‍ യുകെയില്‍ മാത്രമാണ് ഇത്തരം ഇ-സിഗരറ്റുകള്‍ ലഭ്യമെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ വിപണിയിലേക്കും സംഗതി എത്തുമെന്ന് പ്രതീക്ഷിക്കാം.
86 total views, 1 views today