നിക്കോണ്‍ 5300 – നിക്കോണ്‍ കുടുംബത്തിലെ പുതിയ വമ്പന്‍

793

945141_347369768723627_736366009_n

നിക്കോണ്‍ കുടുംബത്തിലേക്ക് ഡി എസ് എല്‍ ആര്‍ ഇനത്തില്‍ ഒരു പുതിയ എന്‍ട്രി ലെവല്‍ ക്യാമറകൂടി. നിക്കോണ്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ച നിക്കോണ്‍ 5300 എന്ന പുതിയ ഡിഎസ്എല്‍ആര്‍ നവംബര്‍ അവസാനത്തോടു കൂടി വിപണിയിലെത്തും. ഇമേജിംഗ് ടെക്‌നോളജിയില്‍ വമ്പന്മാരായ നികോണ്‍ ഏഷ്യ പുറത്തിറക്കുന്ന ഈ ക്യാമറ എന്‍ട്രി ലെവല്‍ ഗണത്തില്‍ പെടുന്നതാണ്. നിക്കോണ്‍ ഗണത്തില്‍ വയര്‍ലെസ്സ് ലാന്‍ ( വൈഫൈ ) ടെക്‌നോളജിയും ജി പി എസ് ഉം ഒന്നിക്കുന്ന ആദ്യത്തെ ക്യാമറ എന്ന പെരുമയും ഇവനവകാശപ്പെട്ടതാണ്.

എക്‌സ്പീട് 4 ഗണത്തില്‍ പെടുന്ന ഹൈ പെര്‍ഫോമന്‍സ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിന്‍ (With No optical low Pass filter) ആണ് ഇതിന്റെ പ്രധാന പ്രത്യേകത. ലോ പാസ് ഫില്‍റ്റര്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഇതില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് കൂടിയ റസലുഷന്‍ നും കൂടിയ പിക്‌സല്‍ കൌണ്ട് ഉം നിക്കോണ്‍ സ്വന്തം ലെന്‍സുകളില്‍ ഉറപ്പുനല്‍കുന്നു. വൈഫൈ ,ജിപിഎസ് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ എടുത്ത് അതിന്റെ യഥാര്‍ത്ഥ മിഴിവില്‍ ഷെയര്‍ ചെയ്യുവാന്‍ ഇതിലെ സ്മാര്‍ട്ട് ഡിവൈസ് സഹായിക്കുന്നു. നിക്കോണ്‍ 5300 യിലെ െ്രെപമറി ഫീച്ചേര്‍സ് എന്തൊക്കെയാണെന്ന് നോക്കാം

  1. നിക്കോണ്‍ ഡി എക്‌സ് ഫോര്‍മാറ്റില്‍ 24.2 മില്യണ്‍ എഫക്റ്റിവ് മെഗാ പിക്‌സല്‍ സിമോസ് സെന്‍സര്‍ വിത്ത് No optical low Pass filter. ഇത് വളരെ കൃത്യതയും മിഴിവെറിയതുമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.
  2. റിമോട്ട് ഷൂട്ടിങും സിമ്പിള്‍ ഷെയറിങും സാധ്യമാക്കുന്ന ബില്‍റ്റ് ഇന്‍ വൈഫൈ സംവിധാനം. (ഇതിനു വേണ്ടി ഒരു വയര്‍ലെസ്സ് മൊബൈല്‍ യുട്ടിലിറ്റി ആപ്ലിക്കെഷന്‍ സ്മാര്‍ട്ട് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.)
  3. ട്രാന്‍സ്ഫര്‍ ഫങ്ങ്ഷന്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ സ്മാര്‍ട്ട് ഡിവൈസിലേക്ക്, ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്നെ മാറ്റാം എന്ന പ്രത്യേകത.

  4. ബില്‍റ്റ് ഇന്‍ ജിപിഎസ്: ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്നെ ലൊക്കേഷന്‍ ഡാറ്റയും ട്രാക്ക് മൂവ്‌മെന്റും നല്‍കുന്ന അഡ്വാന്‍സിഡ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം.
  5. ഘടനയില്‍ ചെറുതും, ഭാരം കുറഞ്ഞതുമായ സ്‌ട്രോങ്ങ് ആന്‍ഡ് ഡ്യുറബിള്‍ ബോഡി. ഇത് വളരെ അനായാസമായി ക്യാമറ കൈകാര്യം ചെയ്യുവാന്‍ സഹായിക്കുന്നു.
  6. 1037k ഡോട്ടോട് കൂടിയ 3.2 ഇഞ്ച് എല്‍സിഡി മോണിറ്റര്‍. ഇത് ഏത് ആംഗിളിലേക്കും തിരിക്കാം എന്നതിനാല്‍ ഷൂട്ടിംഗ് വളരെ എളുപ്പമാക്കുന്നു
  7. ഫുള്‍ ഹൈ ഡഫനീ ഷന്‍ 1920 x 1080 വീഡിയോ റെക്കോര്‍ഡിംഗ് നിങ്ങള്‍ക്ക് ഡി എസ് എല്‍ ആര്‍ വീഡിയോഗ്രാഫിക്ക് പുതിയ മാനമേകുന്നു.

2 തരം കിറ്റ് ലെന്‍സുകളുമായി ക്യാമറ വിപണിയിലെത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

  1. Nikon D5300 with AF-S 18-140mm VR Kit Lens
  2. Nikon D5300 with AF-S 18-55mm VR Kit Lens

ബ്‌ലാക്ക്, ഗ്രേ, റെഡ് എന്നീ കളറുകളില്‍ ഈ ക്യാമറ ലഭ്യമാകും. എന്തായാലും നിക്കോണ്‍ ഇത്രയധികം പുതിയ ഫീച്ചറുകളുമായി പുറത്തിറക്കുന്ന ഈ ക്യാമറ, മറ്റു മോഡലുകളെ പോലെതന്നെ വിപണി കൈയ്യടക്കും എന്നുതന്നെ പ്രതീക്ഷിക്കാം . എന്തായാലും കാത്തിരുന്നു കാണുകതന്നെ.