നിങ്ങളറിഞ്ഞോ കൊച്ചിയില്‍ ഇങ്ങിനെയൊരു കൂട്ടായ്മയ അരങ്ങേറിയത്..? മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത..

ദൃശ്യശ്രവ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മാധ്യമ ശ്രദ്ധ നേടുകയും, വളരെയധികം വിവാദങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്ത ഒരു വാര്‍ത്തയായിരുന്നു നവംബര്‍ 2ആം തീയ്യതി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തപ്പെടാന്‍ പോകുന്ന ചുംബനസമരം. യുവതലമുറയുടെ കൂട്ടായ്മ, കോഴിക്കോട് നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാന്‍ അവലംബിച്ച ഈ സമര രീതി നമ്മുടെ സംസ്കാരത്തിനും, പൈതൃകത്തിനും യോജിച്ചതല്ലെന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതിനാല്‍ത്തന്നെ ഈ സമരം വിവാദം ആവും എന്നതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

63420 785136244881818 1492018399554101973 n

983817 598226483616063 3039317008005650857 n

എന്നാല്‍ അന്നേദിവസം തന്നെ അവിടെ മറ്റൊരു സമരവും അരങ്ങേറിയിരുന്നു.. പക്ഷെ ഒരു മാധ്യമങ്ങളിലും അതൊരു വാര്‍ത്തയായില്ല. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ആഹ്വാനം ചെയ്തം സ്വച്ച ഭാരത്‌ ശ്രേഷ്ഠഭാരത്‌ പരിപാടിയുടെ പിന്തുടര്‍ച്ച കേരളത്തില്‍ നടത്തിയത് അന്നായിരുന്നു. പക്ഷെ ആരും അത് ശ്രദ്ധിച്ചില്ല എന്ന് മാത്രമല്ല, ഒരു പത്രമോ ചാനലോ അതൊരു വാര്‍ത്തയും ആക്കിയില്ല.

10408977 597129083725803 1936792054616740168 n

10670211 10204826025228690 7663258053205741862 n