നിങ്ങളും സോഷ്യല്‍ മീഡിയകളെ പ്രേമിക്കുന്നുണ്ടോ?; ചില രസികന്‍ കണക്കുകള്‍ !

280

dv

ഫേസ്ബുക്ക്, വാട്സ് ആപ്, യുട്യൂബ് തുടങ്ങി ഇന്റര്‍നെറ്റ് ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് എങ്കിലും നമ്മള്‍ ദിവസവും കടന്നു ചെല്ലുന്നു. നമ്മുടെ ലോകം ഇന്റര്‍നെറ്റ്‌ എന്നാ വലയുടെ ചരടുകളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു ഡിപിയിലും സ്റ്റാറ്റസ് മെസ്സേജിലുമായി ചുരുങ്ങിയിരിക്കുന്നു…

ലോകത്തെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്ന നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില രസകരമായ വിവരങ്ങള്‍ ഉണ്ട്…

മാസമുളള സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ യൂട്യൂബ് ഫേസ്ബുക്കിന് പുറകില്‍ രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു.

ചൈനയുടെ Qzone ആണ് ലോകത്തെ മൂന്നാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്

90% ഫേസ്ബുക്ക് ഉപയോക്താക്കളും അമേരിക്കയ്ക്ക് പുറത്തുളളവരാണ്.

ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ 25%-ഉം ഇന്ത്യയില്‍ നിന്ന് ഉളളവരാണ്. ലിങ്ക്ഡ്ഇന്നിലും, ഗൂഗിള്‍ പ്ലസിലും അമേരിക്കക്കാരേക്കാള്‍ ഇന്ത്യക്കാരാണ് കൂടുതല്‍.

ചൈനയില്‍ നിരോധിച്ചിരിക്കുന്ന പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് ലക്ഷകണക്കിന് സജീവ ഉപയോക്താക്കളാണ് ഉളളത്.

ചൈനക്കാര്‍ പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ മറ്റ് ഇതര മാര്‍ഗങ്ങളുടെ സഹായത്തോടെയാണ് ആക്‌സസ് ചെയ്യുന്നത്.  

ചൈനയില്‍ ഗൂഗിള്‍ പ്ലസിന് 100 മില്ല്യണ്‍ ഉപയോക്താക്കളും, ട്വിറ്ററിന് 80 മില്ല്യണും, യൂട്യൂബിന് 60 മില്ല്യണും ഉപയോക്താക്കള്‍ ആണ് ഉളളത്.

മറ്റ് ഏത് മേഖലയിലേക്കാളും കൂടുതല്‍ സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉളളത് ഏഷ്യാ-പെസഫിക്ക് മേഖലയിലാണ്.  

പല തെക്ക് കിഴക്കന്‍ ഏഷ്യന്‍ വിപണികളും മൊബൈലിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

തായ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 82%-ഉം അവരുടെ ഫോണുകളില്‍ ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.