നിങ്ങളുടെ അളിയന്‍ കര്‍ണ്ണനാകാം, അമ്മാവന്‍ ശകുനിയും !

  238

  new

  മഹാഭാരതം, രാമായണം..ഇത് രണ്ടും ഇതിഹാസങ്ങലാണ്. ഈ ഇതിഹാസങ്ങളില്‍ ദേവനും, അസുരനും, വില്ലനും, നീച്ചനും എല്ലാമുണ്ട്…പക്ഷെ ഇവര്‍ എല്ലാം ഈ ഇതിഹാസങ്ങളില്‍ മാത്രമാണോ ഉള്ളത്? ഈ കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ജീവിച്ചിരിക്കുന്നുണ്ട്…

  നമ്മുടെ ഓഫീസിലുണ്ട് ഒരു ദ്രോണാചാര്യര്‍. അദ്ദേഹത്തിന്റെ പ്രധാന ചുമതല എന്തെന്നു വച്ചാല്‍ മടി പിടിച്ചിരിക്കുന്ന ജോലിക്കാര്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അവരെ നേര്‍വഴിക്ക് നയിക്കുകയുമാണ് ഇദ്ദേഹം ചെയ്യുന്നത്. കൂടാതെ പുതിയതായി ജോലിക്ക് കയറിയവരെ മുന്നോട്ട് നയിക്കുന്നു.

  ഭീഷ്മപിതാമഹന്‍ ജോലിസ്ഥലത്തോടും സഹപ്രവര്‍ത്തകരോടും കൂറുപുലര്‍ത്തുന്നയാളും വിശ്വസ്തനുമായിരിക്കും ഇദ്ദേഹം. അതുകൊണ്ടു തന്നെ ഏത് കാര്യം ഏറ്റെടുത്താലും അതില്‍ ബുദ്ധിമുട്ട് കണ്ടെത്താതെ സന്തോഷത്തോടെ പൂര്‍ത്തിയാക്കുന്നു ഈ ഗണത്തില്‍ പെട്ട ആളുകള്‍.

  ധൃതരാഷ്ട്രരെപോലെ ഒരാള്‍ കാര്യങ്ങളെല്ലാം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് അറിയാമെങ്കിലും അതിനെ അതിന്റെ വഴിക്ക് വിടുന്നു. ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറാവില്ല. എല്ലാത്തിനേയും അന്ധമായി വിശ്വസിക്കും.

  ഗാന്ധാരിയെപ്പോലെ ഒരാള്‍ എന്തായാലും നമ്മുടെ ഓഫീസില്‍ ഉണ്ടാവും. പറയുന്നതിനെല്ലാം യേസ് പറഞ്ഞു നടക്കുന്ന ഒരാള്‍. അത് ആണാകട്ടെ പെണ്ണാകട്ടെ.

  സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും വേണ്ടി നില കൊള്ളുന്ന ഒരാളാണ് യുധിഷ്ഠിരന്‍. രോഗം വന്നാല്‍ പോലും അവധിയെടുക്കാതെ പണിയെടുത്തു മരിക്കുന്ന വെറുമൊരു അടിമക്കണ്ണ്.

  അര്‍ജ്ജുനന്‍  എപ്പോഴും എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തി. കൂടാതെ ജോലിയില്‍ എല്ലാം തികഞ്ഞ് ആളായിരിക്കും. ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് മറിച്ചൊരഭിപ്രായമുണ്ടാവില്ല. സ്ത്രീകളുടെ ആരാധനാ കഥാപാത്രമായിരിക്കും അദ്ദേഹം.

  നകുല സഹദേവന്‍മാര്‍ മഹാഭാരതത്തിലെ പോലെ തന്നെ പ്രത്യേകിച്ച് ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍. എന്നാലും ഇവര്‍ നല്ല ജോലിക്കാരായിരിക്കും. സ്ഥാപനത്തിനോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്നവരും ചില അഭിനന്ദനങ്ങളൊക്കെ തേടിയെത്തുന്നവരുമായിരിക്കും.

  കര്‍ണ്ണന്‍, ഓഫീസിലെ ഏറ്റവും നല്ല പെര്‍ഫോര്‍മര്‍ ആയിരിക്കും. എല്ലുമുറിയെ പണിയെടുക്കും എന്നാല്‍ കര്‍ണന്റെ പോലെ തന്നെ എവിടേയും അവഗണന മാത്രമായിരിക്കും ഫലം. എന്നാല്‍ സ്ത്രീകള്‍ ഇവരെക്കുറിച്ചു പറയുന്നത് പൊങ്ങച്ചക്കാരെന്നായിരിക്കും.

  ശകുനി; ഏതൊരു ഓഫീസിലുമുണ്ടാവും ശകുനിയെപ്പോലെ ഒരാള്‍. മാനേജ്‌മെന്റിന്റെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തുന്ന ഒരാള്‍. ഏത് പ്രശ്‌നം വന്നാലും അതില്‍ നിന്നെല്ലാം അതിവിദഗ്ധമായി തലയൂരുന്ന ഒരാള്‍.