നിങ്ങളുടെ എ ടി എം പിന്‍ എത്ര മാത്രം സുരക്ഷിതമാണ്?

453

266

നമ്മളില്‍ ഭൂരിഭാഗം പേരും പല ആവശ്യങ്ങള്‍ക്കും നമ്മുടെ എ ടി എം പിന്‍ ഉപയോഗിക്കാറുണ്ട്. എ ടി എം മെഷീനില്‍ നിന്നും പണം പിന്‍ വലിക്കാനോ അല്ലെങ്കില്‍ വല്ല ഷോപ്പിംഗ്‌ മാളില്‍ നിന്നും സാധനം വാങ്ങി പണം അടക്കുവാനോ അങ്ങിനെ പല ആവശ്യങ്ങള്‍ക്കും നമ്മള്‍ നമ്മുടെ മനസ്സില്‍ നിന്നും പിന്‍ നമ്പര്‍ പുറത്തേക്കു എടുക്കാറുണ്ട്. പല വിഡ്ഢികള്‍ ആയ ആള്‍ക്കാരും യാതൊരു സുരക്ഷയും കൂടാതെ ആകും ഈ പിന്‍ നമ്പര്‍ എല്ലാം ഉപയോഗിക്കാറ്. ഇങ്ങനെ പല വിഡ്ഢിത്തരങ്ങളും ചെയ്തു അവസാനം സ്വന്തം അക്കൌണ്ടില്‍ ഉള്ളത് ആണ്‍കുട്ടികള്‍ കൊണ്ട് പോകുമ്പോള്‍ ആകും ഇവര്‍ മേലോട്ട് നോക്കുക.

ഉദാഹരണമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു പിന്‍ നമ്പര്‍ ആണ് 1234 എന്നത്. ഞാന്‍ അങ്ങിനെ ഒരു സുപ്രസിദ്ധ എ ടി എം മോഷ്ടാവ്‌ ആണെങ്കില്‍ ആദ്യം ട്രൈ ചെയ്യുന്ന പിന്‍ ആകും 1234 എന്നത്. അടുത്തതാവട്ടെ 1111. പിന്നീട് 0000. അതുമല്ലങ്കില്‍ അവന്റെ ജനന തിയതി, ഫോണ്‍ നമ്പര്‍ തുടങ്ങിയവ. അതായത് അവനുമായി ബന്ധപ്പെട്ട ഏതു നമ്പരും നമ്മളും ട്രൈ ചെയ്തിരിക്കും. ഇതേ മാര്‍ഗം തന്നെയാകും ഒരു പ്രൊഫഷണല്‍ കള്ളനും പ്രയോഗിക്കുക. പലരും പല ലേറ്റസ്റ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെങ്കിലും അതിലെല്ലാം ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ ഇത് തന്നെയാകും.

ഇത് കൊണ്ടെല്ലാം നമ്മള്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ഇതെല്ലാം മനസിലാക്കി കൊണ്ട് BackgroundCheck.org എന്ന കമ്പനി നടത്തിയ പഠനമാണ് താഴെ ചിത്രത്തില്‍ കാണുന്നത്. ‘നിങ്ങളുടെ എ ടി എം പിന്‍ എത്ര മാത്രം സുരക്ഷിതമാണ്’ എന്ന വിഷയത്തില്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.

ഇഷ്ട്ടപ്പെട്ടെങ്കില്‍ ഈ ലേഖനം നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി പങ്കു വെക്കൂ. ഇനിയും ഇത്തരം ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കുവാന്‍ ലൈക്ക്‌ അടിക്കൂ.