നിങ്ങളുടെ ഓര്‍മ്മകളിലെ ചങ്ങാതിയെ തേടി പോകാന്‍ തോന്നുന്നുണ്ടോ ???

  265

  happy_friendship_day-HD

  മുന്‍പ് എപ്പോഴോ എന്തോ കാരണത്താല്‍, തെറ്റി പിരിഞ്ഞ അല്ലെങ്കില്‍ ഇനി ഈ സൌഹൃദം വേണ്ട എന്നു പറഞ്ഞു പിരിഞ്ഞ ആ പഴയ ചങ്ങാതിയെ കാണാന്‍, സംസാരിക്കാന്‍ നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നുണ്ടോ???
  നിങ്ങള്‍ പിരിയാന്‍ ഉള്ള കാരണങ്ങള്‍ പലതായിരിക്കും,അതിനു പല പല തലങ്ങള്‍ കാണും, അര്‍ത്ഥങ്ങള്‍ കാണും,പക്ഷെ നിങ്ങുളുടെ ആ ബന്ധം ഒരുപാട് വിലപ്പെട്ടതായിരുന്നു എന്നു നിങ്ങള്‍ മനസിലാക്കുന്നു ദിവസം, ആ ഒരു നിമിഷത്തില്‍ നിങ്ങള്‍ക്ക് വീണ്ടും ആ പഴയ ചങ്ങാതിയെ അന്വേഷിച്ചു പോകാന്‍ തോന്നും. ചിലപ്പോള്‍ ഇനി എത്ര ശ്രമിച്ചാലും നമുക്ക് ഒന്നും പഴയത്പോലെ  ആക്കാന്‍ സാധിക്കില്ല എന്നു തോന്നാം, ഒരിക്കല്‍ വന്ന വിള്ളല്‍ ഇനി എന്തോകെ പറഞ്ഞാലും ചെയ്താലും കൂടി ചേരില്ല എന്നു തോന്നാം.

  ചില ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്,അതായത് നമ്മെ നല്ല രീതിയില്‍ കാണാത്തവര്‍ക്ക്,നമ്മുടെ സൌഹൃദം വെറും ഭാരം മാത്രമായി കാണുന്നവര്‍,നമ്മുടെ സൌഹൃദത്തിനു വലിയ വിലയോ സ്ഥനമോ കൊടുക്കാത്തവര്‍.. ഇവരുമായുള്ള ബന്ധം ഒരിക്കലും ശോഭനമല്ല, പക്ഷെ ചിലപ്പോള്‍ തെറ്റി ധാരണകള്‍ മൂലം, ചിലപ്പോള്‍ ചെറിയ പിണക്കങ്ങള്‍ മൂലം നമ്മുക്ക് നമ്മുടെ ചങ്ങാതികളെ നഷ്ടപ്പെടാം. ആ നഷ്ടപ്പെടലുകള്‍ നമ്മെ വേദനിപ്പിക്കും പ്പോലെ മറ്റൊന്നും നമ്മളിലെ ‘ചങ്ങാതിയെ’ വേദനിപ്പിക്കില്ല.ആ ഓര്‍മ്മകള്‍ നമ്മളെ എന്നും ചിന്തിപ്പിക്കും, എന്നും അവ നമ്മുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍ ആയി തുടരും…

  ഈ ഒരു അവസ്ഥ ആര്‍ക്കും എപ്പോ വേണമെങ്കിലും ഉണ്ടാകാം, ഒന്നുകില്‍ നാം ഇതൊക്കെ മറക്കാന്‍ ശ്രമിച്ചു, ഈ ഓര്‍മ്മകളെ അതിജീവിച്ചു മുന്നോട്ടു പോകണം..അല്ലെങ്കില്‍ പഴയ ഓര്‍മ്മകളെ തേടി ചെല്ലണം,അവയെ കണ്ടു പിടിച്ചു തെറ്റുകള്‍ മനസിലാക്കണം,ഇനി നമ്മുടെ ഭാവി ജീവിതത്തില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നു തീരുമാനിച്ചു ഉറപ്പിക്കണം.

  നിങ്ങളോട് നിങ്ങളുടെ പഴയ ചങ്ങാതിമാര്‍ പൊറുക്കണം എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ അത് പ്പോലെ നിങ്ങള്‍ വെറുക്കുന്ന മനുഷ്യരോട് നിങ്ങളും പൊറുക്കണം,അവരോടുള്ള വെറുപ്പ് നിങ്ങളും അവസാനിപ്പിക്കണം.
  നിങ്ങള്‍ പഴയ കൂട്ടുക്കാരെ തേടി എത്തി മാപ്പ് പറഞ്ഞ ശേഷവും അവര്‍ ക്ഷമിക്കാനും പൊറുക്കാനും ഒന്നും തയ്യറലെങ്കില്‍ നിങ്ങള്‍ വിഷമിക്കണ്ട, നിങ്ങള്‍ നിങ്ങളുടെ സൌഹൃദം തിരിച്ചറിഞ്ഞു, നിങ്ങളുടെ തെറ്റുകള്‍ മനസിലാക്കി,അതില്‍ ക്ഷമ ചോദിച്ചു, നിങ്ങളെ കൊണ്ട് ആവുന്നതെല്ലാം നിങ്ങള്‍ ചെയ്തു…
  നിങ്ങളുടെ പഴയ സൌഹൃദങ്ങളെ, ചങ്ങാതികളെ തേടി നിങ്ങള്‍ എത്തി, പണ്ട് എപ്പോഴോ പൊട്ടി പോയ ആ ബന്ധം ഒന്ന് കൂടി കെട്ടി ഉറപ്പിക്കാന്‍ നിങ്ങള്‍ തയ്യാറായി…അത് നിങ്ങളുടെ വിജയം തന്നെയാണ്..

   

  Advertisements