specs_cleaning1
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും

അവിടെല്ലാം കണ്ണടക്കാരെക്കാണാം.’

എന്ന് മാറ്റിപ്പാടേണ്ട അവസ്ഥയാണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്. ഇതെഴുതുന്ന ഞാനും വര്‍ഷങ്ങളായി കണ്ണടയുടെ സഹായത്തോടെയാണ് എഴുതുന്നതും വായിക്കുന്നതും. ഒരു പത്ത് വര്‍ഷം പിന്നിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ ഉണ്ടായിരുന്ന കണ്ണട ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് ഇന്ന് കണ്ണാടി ഉപയോഗിക്കുന്നവരുടെ എണ്ണം. കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ടാബും എല്ലാം നിരന്തരം ഉപയോഗിക്കുന്ന ആളുകള്‍ക്ക് കണ്ണട ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

നമ്മള്‍ എല്ലാവരും കണ്ണട ഉപയോഗിക്കുന്നുണ്ട് എന്നത് ശരി തന്നെ. എന്നാല്‍, കണ്ണട വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എത്രമാത്രം ശ്രദ്ധ കാണിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും. പലപ്പോഴും അശ്രദ്ധമായ ഉപയോഗത്തിലൂടെ കണ്ണട വൃത്തിഹീനമാവുകയും അതുവഴി നമ്മുടെ കാഴ്ചയ്ക്ക് തന്നെ കുഴപ്പങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വീടിന് വെളിയില്‍ ഇറങ്ങുന്നത് മുതല്‍ നമ്മെ ചുറ്റിവളയുന്ന പൊടിപടലങ്ങളില്‍ നല്ലൊരു പങ്ക് കണ്ണടയുടെ മുകളിലും പറ്റിപ്പിടിക്കും. ഇത് ഒറ്റനോട്ടത്തില്‍ നമ്മുക്ക് മനസിലായില്ല എങ്കില്‍പ്പോലും കണ്ണിന് ആ ചെറിയ മങ്ങള്‍ ഒഴിവാക്കി കൃത്യമായി കാണാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരുമെന്നതാണ് വാസ്തവം.

ഈ സാഹചര്യത്തില്‍ കണ്ണട വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കണ്ണട വൃത്തിയായി സൂക്ഷിക്കുവാനുള്ള ഏതാനും മാര്‍ഗങ്ങളും പൊതുവേ നാം ചെയ്യുന്ന ചില തെറ്റായ പ്രവണതകളും ചുവടെ ചേര്‍ക്കുന്നു.

  1. എല്ലാ ദിവസവും കണ്ണട കഴുകി വൃത്തിയാക്കുക. 
  2. ഇളം ചൂടുള്ള വെള്ളത്തില്‍ ആണ് കണ്ണട കഴുകേണ്ടത്.ആവശ്യമെങ്കില്‍ അല്‍പ്പം സോപ്പ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, സിട്രിക് അമ്ലം അടങ്ങിയ സോപ്പ് ഉപയോഗിക്കരുത്. അത് കണ്ണടയില്‍ കേടുപാടുകള്‍ ഉണ്ടാകാന്‍ കാരണമാകും. 
  3. ഷര്‍ട്ടിലോ മറ്റു പരുക്കന്‍ തുണികളിലോ കണ്ണട തുടയ്ക്കരുത്. 
  4. കണ്ണട വൃത്തിയാക്കാന്‍ തുപ്പല്‍ ഉപയോഗിക്കരുത്.
  5. കണ്ണടയുടെ ചില്ലിനോടൊപ്പം മൂക്കിനോട് ചേരുന്ന ഭാഗവും വൃത്തിയാക്കണം. 
  6. ഒഴുകുന്ന വെള്ളത്തില്‍ കണ്ണട കഴുകുന്നതാണ് നല്ലത്. പൈപ്പിന് കീഴില്‍ പിടിച്ച് കഴുകാം. 
  7. കഴുകിയ ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി വെള്ളം മുഴുവന്‍ ഒപ്പിയെടുക്കണം.

അനുദിന ജീവിതത്തില്‍ നമ്മുക്ക് ഏറെ ഉപകാരമുള്ള ഒരു ചങ്ങാതിയാണ് കണ്ണട അപ്പോള്‍ അത് വൃത്തിയായി സൂക്ഷിക്കുക എന്ന കടമയും നമ്മുക്കുണ്ട്. അതുവഴി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും കൂടുതല്‍ കാലം കണ്ണട കാത്തുസൂക്ഷിക്കുകയും ചെയ്യാനാവും.

You May Also Like

നിങ്ങൾക്ക് ശരീരഭാരം കുറച്ചു ഫിറ്റ്നസ് നേടാൻ ഒരു വ്യക്തിഗത പരിശീലകനെ നിയമിക്കണോ ? എങ്കിൽ ഇത് ആദ്യം പരിഗണിക്കുക

ലോകത്തു മാറിയ ജീവിത സാഹചര്യങ്ങൾ കാരണം മുമ്പെന്നത്തേക്കാളും കൂടുതൽ നിഷ്ക്രിയരും അമിതഭാരമുള്ളവരുമുണ്ട്. ദിവസം മുഴുവൻ ഇരുന്നു…

രാവിലെ എഴുന്നേറ്റ് ഈ അഞ്ച് കാര്യങ്ങള്‍ ചെയ്‌താല്‍ തടി കുറയ്ക്കാം

എന്നും രാവിലെ കൃത്യമായി ചുവടെ പറയുന്ന അഞ്ചു കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണ് എങ്കില്‍ ഈ തടിയെ നമുക്ക് ഉടനെ തന്നെ പമ്പ കടത്താം.

30 മിനിറ്റിൽ കൂടുതൽ ഈ സാധനം ചെവിക്കകത്ത് കുത്തിവെച്ചാൽ പണികിട്ടും

ഡോ: അമീർ അലി ഇപ്പോൾ ഒട്ടുമിക്കവരുടെയും ശരീരത്തിന്റെ ഭാഗമായ ഒരു സാധനമാണ് ‘ഇയർ ഫോണുകൾ’. മറ്റുള്ളവർ…

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അതേ പ്രാധാന്യം തന്നെയാണ് ഉറക്കത്തിനും ഉള്ളത്