നിങ്ങളുടെ കമ്പ്യൂട്ടറിനെ തകര്‍ക്കുന്ന ചില പിഷിംഗ് വൈറസുകള്‍..

305

Computer-virus

നിങ്ങളുടെ കമ്പ്യൂട്ടര്‍ എപ്പോള്‍ വേണമെങ്കിലും വൈറസുകള്‍ ബാധിച്ചേക്കാം. കാരണം നിങ്ങളുടെ വിരല്‍ത്തുമ്പിലെ ഒരേയൊരു ക്ലിക്കിനായി മാത്രം കാത്തിരിക്കുന്ന പതിനായിരക്കണക്കിന് വരസുകളും, പിഷിംഗ് പ്രോഗ്രാമുകളും സൈബര്‍ ലോകത്തുണ്ട്. അതിനാല്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്.

1. പോപ്‌ അപ്പ് ആഡുകള്‍ – പ്രധാനമായും ഫ്രീ ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍.

നിങ്ങള്‍ ഏതെങ്കിലും ഒരു വെബ്സൈറ്റോ, മറ്റോ തുറക്കുമ്പോള്‍ ചിലപ്പോള്‍ പുതിയൊരു പോപ്‌ അപ്പ്‌ വിന്‍ഡോ ഓപ്പണായി അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. ” നിങ്ങളുടെ കമ്പ്യൂട്ടറിനെ ഭീകരന്മാരായ ചില വൈറസുകള്‍ ബാധിച്ചിരിക്കുന്നത് ഞങ്ങളുടെ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഇതിനെ ഇല്ലാതാക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍‍ ഡൌണ്‍‌ലോഡ് ചെയ്യൂ..” . ആ ആപ്ലിക്കേഷന്‍ ഡൌണ്‍‌ലോഡ് ചെയ്‌താല്‍ തീര്‍ച്ചയായും അതായിരിക്കും നിങ്ങളുടെ കമ്പ്യൂട്ടറിനെ ആക്രമിക്കുന്ന വൈറസ്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക് ഒന്നിനും, വ്യക്തമായ ലോഗോയോ, ബ്രാന്‍ഡോ ഉണ്ടായിരിക്കില്ല. അതിനാല്‍ തന്നെ ഇത് സ്കാം പ്രോഗ്രാമുകള്‍ ആയിരിക്കും.

2. ഗവര്‍മെന്റല്‍ കമ്പ്യൂട്ടര്‍ ബ്ലോക്ക് – സൈബര്‍ സെല്ലില്‍ നിന്നുള്ള മെസേജ്.

നിങ്ങള്‍ ചില സൈറ്റുകള്‍ ഓപ്പന്‍ ചെയ്യുമ്പോള്‍, ചില  ഗവര്‍മെന്റല്‍ പോപ്‌ അപ്പുകള്‍ കാണാം. അവ പറയുന്നത് ഇങ്ങനെ ആയിരിക്കും ” നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലീഗല്‍ ആയ ചില വിവരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ കുറ്റകരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. അത് ഒഴിവാക്കാന്‍ നിങ്ങള്‍ പിഴ അടക്കേണ്ടി വരും. താഴെ കാണുന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് പിഴ അടക്കാവുന്നതാണ്..” ഇത്തരത്തില്‍ പിഴ അടച്ചാല്‍ നിങ്ങളുടെ കാശ് നഷ്ട്ടം എന്നേയുള്ളൂ. നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിലെ കാര്യങ്ങള്‍ ആര്‍ക്കും കാണാന്‍ കഴിയില്ല എന്നത് ആദ്യം മനസിലാക്കുക.

3. നിങ്ങളുടെ കാറിനെ കമ്പനിയുടെ ബ്രാന്‍ഡ് ടൂള്‍ ആക്കുക.

നിങ്ങളുടെ വാഹനത്തില്‍ കമ്പനിയുടെ logo പതിച്ച്, അതൊരു പരസ്യമാധ്യമം ആക്കുകയാണെങ്കില്‍, കമ്പനി നിങ്ങള്‍ക്ക് മാസാമാസം ഒരു നിശ്ചിത തുക പ്രതിഫലം നല്‍കും. ഈ വാഗ്ദാനത്തില്‍ കുടുങ്ങി നിങ്ങള്‍ കാറില്‍ ആ കമ്പനി അയച്ചുതരുന്ന ലോഗോ പതിച്ചാല്‍, കാറിന്റെ ഭംഗി നഷ്ട്ടപ്പെടും എന്നല്ലാതെ മറ്റൊരു കാര്യവും ഉണ്ടാകില്ല.