നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം..

449

boolokam1

വളരെ ലളിതമായ 10 സ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ ഡെസ്ക് ടോപ്‌ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ന്റെ വിഖ്യാതമായ വേര്‍ഷന്‍ ആയ 4.2.2 ജെല്ലിബീന്‍ വേര്‍ഷന്‍ ആണ് നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊരു ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് കോപ്പിയടി എന്ന കുറ്റത്തെ ഭയക്കേണ്ടതില്ല.

എങ്കില്‍ നമുക്ക് തുടങ്ങാം. ആദ്യമായി ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കുകളില്‍ പോയി ആ സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുക എന്ന ചടങ്ങാണ്.

1. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 197 MB ആന്‍ഡ്രോയിഡ് ജെല്ലിബീന്‍

2. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 85 MB വി എം വെയര്‍ വിര്‍ച്ച്വല്‍ ബോക്സ്

ഇവ രണ്ടും ഡൌണ്‍ലോഡ് ആയി കഴിഞ്ഞാല്‍പ്പിന്നെ നമുക്ക് അടുത്ത നടപടികളിലേക്ക് കടക്കാം.

10 കല്‍പനകള്‍

1. വിര്‍ച്ച്വല്‍ ബോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുക. ( ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ സോഫ്റ്റ്‌വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയാകും.)

2. വിര്‍ച്ച്വല്‍ ബോക്സ് ഓപ്പണ്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം new സെലക്ട്‌ ചെയ്യുക. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പേര് കൊടുക്കാം. അതിനു ശേഷം type എന്നതില്‍ Linux എന്നും version എന്നതില്‍ other Linux എന്നും സെലക്ട്‌ ചെയ്തു next കൊടുക്കുക.

3. ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ 512 MB യില്‍ കുറയാത്ത ഒരു മെമ്മറി കൊടുക്കുക. next കൊടുക്കുക.

4. അടുത്തതായി വരുന്ന ബോക്സില്‍ create a virtual hard drive now എന്ന് സെലക്ട്‌ ചെയ്യുക. അടുത്തതായി VDI സെലക്ട്‌ ചെയ്യുക. അതില്‍ fixed അല്ലെങ്കില്‍ dynamically allocated അത് നിങ്ങളുടെ ആവശ്യം അനുസരിച്ച് ഏതായാലും സെലക്ട്‌ ചെയ്യാം. അടുത്തതായി create the virtual drive. ( ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മിനിമം 1GB സ്പേസ് ആവശ്യമാണ്.)

5. അടുത്തതായി virtual device സെലക്ട്‌ ചെയ്ത് settings സെലക്ട്‌ ചെയ്യുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍
i) Storage -> Storage tree -> Empty സെലക്ട്‌ ചെയ്യുക.
ii) Attribute section ഇല്‍ ഡൌണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയിഡ് 4.2.2 iso ഫയല്‍ സെലക്ട്‌ ചെയ്തു Live CD/DVD എന്നതില്‍ ടിക്ക് ചെയ്തതിനു ശേഷം OK കൊടുക്കുക.

6. അടുത്തതായി Start Virtual Device ക്ലിക്ക് ചെയ്യുക. സ്ക്രീനില്‍ അപ്പോള്‍ വരുന്നതില്‍ Install Android -86 to hard disk സെലക്ട്‌ ചെയ്യുക. ( ഇത് കീ ബോര്‍ഡ്‌ ഉപയോഗിച്ചു ചെയ്യേണ്ടി വരും)

7. അടുത്തതായി വരുന്ന സ്ക്രീനില്‍ Create/Modify partition സെലക്ട്‌ ചെയ്യുക. OK കൊടുക്കുക.

8. അടുത്തതായി Create a new primary bootable partition സെലക്ട്‌ ചെയ്യുക Write സെലക്ട്‌ ചെയ്യുക. writing മുഴുവനായതിനു ശേഷം Quit സെലക്ട്‌ ചെയ്യുക.

9. install android in SDA 1 സെലക്ട്‌ ചെയ്യുക. type ext3 എന്നുള്ളത് സെലക്റ്റ് ചെയ്യുക. install grub എന്ന ബോക്സ് വരികയാണെങ്കില്‍ yes കൊടുക്കുക.

10. ഇന്‍സ്റ്റോള്‍ ആയതിനു ശേഷം വിര്‍ച്ച്വല്‍ ബോക്സില്‍ നിന്നും live iso remove ചെയ്യുക. reboot കൊടുക്കുക. ഇപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീനിലേക്ക് കടക്കുകയായിരിക്കും.

നിങ്ങള്‍ ചെയ്തു കഴിഞ്ഞു.. ഇനി ഒരു ടാബ്ലെറ്റ് ഉപയോഗിക്കുന്നത് പോലെ നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ എളുപ്പം മനസിലാക്കുന്നതിനായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.