നിങ്ങളുടെ കമ്പ്യൂട്ടറിലെ, ലാപ്പിലെ ഇന്റര്‍നെറ്റ്‌ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പ വഴി…

191

increase-your-internet-connection-speed

വളരെ കുറഞ്ഞ സ്പീഡില്‍ നമുക്ക് ലഭിക്കുന്ന ലിമിറ്റഡ് ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ്‌ കണക്ഷനുകളില്‍, നമുക്ക് പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങള്‍ക്കായി കൊടുക്കുന്നത്.

നെറ്റ്‌വര്‍ക്കുകളെയും, ഡോമൈനുകളെയും കണ്ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ്‌ ബാന്‍ഡ് വിഡ്ത്ത് കൂട്ടുകയും, അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന പാക്കറ്റ് ഡാറ്റയുടെ അളവ് വര്‍ദ്ധിപ്പിക്കയും ചെയ്യുകവഴി നിങ്ങളുടെ ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്.

നിങ്ങള്‍ക്ക് വളരെവേഗം മനസിലാകുവാന്‍ വേണ്ടി, ചിത്രങ്ങള്‍ സഹിതം അവയുടെ വിവരണങ്ങള്‍ താഴെ കൊടുക്കുന്നു..

(വിന്‍ഡോസ് 7 വേര്‍ഷനില്‍ ഉള്ള ചിത്രങ്ങളാണ് കൊടുക്കുന്നത്. ഗ്രൂപ്പ് പോളിസിയില്‍ മാറ്റം വരുത്തുന്നത്, മറ്റ് ഒഎസ്സുകളിലും ഇതേ രീതിയില്‍ ആയിരിക്കും..)

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ കമാന്‍ഡ് പ്രോംപ്റ്റ് എടുക്കുക. അതിനു ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ gpedit.msc എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.

1

ഈ കമാന്റ് നിങ്ങളെ ലോക്കല്‍ ഗ്രൂപ്പ് എഡിറ്ററില്‍ എത്തിക്കും. അതിനുശേഷം, administrative templates ലെ network എന്ന സെറ്റിങ്ങ്സില്‍ ക്ലിക്ക് ചെയ്യുക.

2

അതിനുശേഷം, നെറ്റ്‌വര്‍ക്ക് സെറ്റിംഗിലെ, 13മത്തെ ഓപ്ഷന്‍ ആയ QoS Packet Schedulerഇല്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ അതിന്റെ സെറ്റിംഗ്സ് വിന്‍ഡോ വീണ്ടും ഓപ്പണാകും.

3

അതില്‍ നിന്നും Limit Reversable Bandwidth എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.

4

Limit Reversable Bandwidth ഓപ്ഷന്റെ പ്രോപ്പര്‍ട്ടി ഓപ്പണ്‍ ആയശേഷം, Not Configured എന്നുകിടക്കുന്ന ഓപ്ഷന്‍ മാറ്റി, Enable സെലക്റ്റ് ചെയ്യുക. അതിനുശേഷം Apply ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

5

ഇനി നിങ്ങളുടെ My Computer ഓപ്പണ്‍ ചെയ്ത് C ഡ്രൈവിന്റെ പ്രോപ്പര്‍ട്ടീസ് എടുത്ത ശേഷം Disc CleanUp ഇല്‍ ക്ലിക്ക് ചെയ്യുക. ശേഷം താഴെ കാണുന്നതുപോലെ എല്ലാം സെലക്റ്റ് ചെയ്ത് ഓക്കേ കൊടുക്കുക.

6

ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രൂപ്പ് പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം, ഇന്റര്‍നെറ്റ്‌ സ്പീഡ് കൂടിയോ എന്ന് പരിശോദിച്ചുനോക്കൂ..

Advertisements