നിങ്ങളുടെ കമ്പ്യൂട്ടറിലെ “എഫ്2” കീയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍
എഫ്2 ഒരു എളുപ്പവഴിയാണ് അല്ലെങ്കില്‍ ഷോര്‍ട്ട്കട്ട്.! മൈക്രോസോഫ്റ്റ് വേര്‍ഡില്‍ കട്ട് കോപ്പി പേസ്റ്റ് ചെയ്യാന്‍ എഫ്2വിന് നിര്‍ണായകമായ സ്ഥാനമുണ്ട്.
141 total views

നിങ്ങളുടെ എല്ലാം കമ്പ്യൂട്ടര്‍ കീബോര്‍ഡ് നോക്കിയാലും അവിടെ ഏറ്റവും മുകളില്‍ എഫ്2 (F2) കീ കാണാന്‍ സാധിക്കും..എന്താ ഈ എഫ്2വിന്റെ പ്രത്യേകത അല്ലെങ്കില്‍ ഉപയോഗം എന്ന് ചോദിച്ചാല്‍…
എഫ്2 ഒരു എളുപ്പവഴിയാണ് അല്ലെങ്കില്‍ ഷോര്‍ട്ട്കട്ട്.! മൈക്രോസോഫ്റ്റ് വേര്‍ഡില്‍ കട്ട് കോപ്പി പേസ്റ്റ് ചെയ്യാന്‍ എഫ്2വിന് നിര്‍ണായകമായ സ്ഥാനമുണ്ട്.
എങ്ങനെയാണ് സംഭവം എന്ന് പറയാം…
കട്ട് കോപ്പി പേസ്റ്റ് ചെയ്യാന്‍ സാധാരണ നമ്മള് മൌസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഓരോന്ന് ഓരോന്ന് ആയി സെലക്ട് ചെയ്യും അല്ലെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്+സി, കണ്ട്രോള്+വി ഒക്കെ ഉപയോഗിക്കും. പക്ഷെ “എഫ്2” കീയെ പറ്റി അറിയാവുന്നാര് ഇങ്ങനെ ഒന്നും മെനക്കെടില്ല.!
പകരം അവര്‍ നമ്മള് കട്ട് യ്യാന്‍ ആഗ്രഹിക്കുന്ന വേര്‍ഡിലെ ഭാഗം ആദ്യം സെലക്ട് ചെയ്യും. പിന്നെ എഫ്2 കീ പ്രസ് ചെയ്യും. അപ്പോള്‍ സ്ക്രീനിന്റെ വലുത് വശത്ത് ഏറ്റവും താഴെയായി “മൂവ് റ്റു വെയര്‍” എന്ന ഓപ്ഷന് തെളിഞ്ഞു വരും (ചിത്രത്തില്‍ കാണാം). ഇനി നിങ്ങള്‍ ഇത് പേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോയി ഒന്ന് ക്ലിക്ക് ചെയ്ത ശേഷം എന്റര്‍ ബട്ടന് അടിക്കുക. സംഗതി കഴിഞ്ഞു. സിമ്പിള്‍.!
ഇനി കട്ട് അല്ല പകരം കോപ്പി ചെയ്യാനാണ് നിങ്ങളുടെ ഉദ്ദേശം എങ്കില്‍ ആദ്യം നിങ്ങള്‍ കോപ്പി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വേര്‍ഡിലെ ഭാഗം സെലക്ട് ചെയ്യുക. അതിനു ശേഷം ഷിഫ്റ്റ്+ എഫ് 2 ഒരുമിച്ച് പ്രസ് ചെയ്യുക.പിന്നെ എല്ലാം പഴയ പടി തന്നെ. നിങ്ങള്‍ കോപ്പി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭഗത് പോയി ക്ലിക്ക് ചെയ്യുക. എന്റര്‍ ബട്ടന് അടിക്കുക. സംഗതി കോപ്പി ആയി കഴിഞ്ഞു.
142 total views, 1 views today
