നിങ്ങളുടെ കൈകളിലേക്ക് നോക്കൂ, അവിടെയും കാണാം രക്തക്കറ

314

AP12_28_2012_000224B

ഈ നിമിഷം കരയാനുള്ളതാണ്, അത് പോലെ തന്നെ നമ്മുടെ ഹൃദയം ദേഷ്യം കാരണം ഉരുകുകയും വേണം. മാധ്യമങ്ങള്‍ നിര്‍ഭയ എന്ന് പേരിട്ടു വിളിച്ചിരുന്ന ബലാത്സംഗത്തിനിരയായതിനാല്‍ പേരു വെളിപ്പെടുത്തിയിരുന്നില്ലാത്ത ഈ കുട്ടിയെ തേടി മരണം എത്തിയതോടെ പെണ്‍കുട്ടിയുടെ പേരും ലോകത്തിന് മുമ്പിലെത്തി. ബീഹാര്‍ സ്വദേശിയും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയുമായ ജ്യോതി(23) വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതോടെ നമ്മള്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുകളും ഷെയറുകളും ഒക്കെയായി പഴയ പോലെ പ്രതിഷേധിക്കുകയാണ്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോഴും നിങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് നോക്കിയാല്‍ കാണാം അവിടെയും ചുവന്ന ചോര.

അതെ നമ്മളുടെ എല്ലാവരുടെ കൈകളിലും ഇപ്പോള്‍ ചോരയാണ്. കാരണം ഓരോ 20 മിനുട്ടിലും ഇന്ത്യയില്‍ ഒരു പെണ്‍ ജന്മം ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ വീണ്ടും തുടരുകയാണ്, കണ്ടിട്ടും കാണാത്ത പോലെയുള്ള ആ യാത്ര. ഈ ദുരന്തം നമ്മുടെ വീട്ടിനുള്ളിലേക്ക് കയറി വരുന്നത് വരെ നമ്മളീ യാത്ര തുടരും. ഈ നിമിഷം മെഴുകുതിരി കത്തിച്ചു നടക്കാനുള്ളതല്ല, പകരം പ്രതികരിക്കണം നമ്മള്‍ . ഇങ്ങനെ ഒരു പീഡനമോ പീഡന ശ്രമമോ എവിടെ കണ്ടാലും പ്രതികരിക്കണം. ഇനിയും ഇത്തരം ഒരു നീചപ്രവര്‍ത്തിക്ക് ഇത്തരം ഞരമ്പ് രോഗികള്‍ തയ്യാറാവരുത്.

ഇപ്പോള്‍ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉള്ള ജ്യോതിയുടെ മാതാപിതാക്കളെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ചുറ്റും അപരിചിതരാല്‍ വളയപ്പെട്ട് ഒരു കുടുംബം. സ്വന്തം മകളുടെ മരണത്തില്‍ ദുഖിക്കാന്‍ വരെ കൂട്ട് അപരിചിതര്‍ . ഗവണ്‍മെന്റ് ആണെങ്കില്‍ ഒരു  പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദില്ലിയില്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് തന്നെയുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും മറ്റും കേട്ട് ഒരു രാഷ്ട്രീയ തീരുമാനം എടുത്തിരിക്കുന്നു. അവര്‍ക്കും കുഞ്ഞിന്റെ ജീവന്‍ ഒരു പ്രശ്നം ആയിരുന്നില്ല. സഫ്ദര്‍ജങ് ആശുപത്രിയിലോ ദില്ലിയിലെ മറ്റേതെങ്കിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലോ പെണ്‍കുട്ടി ചികിത്സയിലിരിക്കുന്നത് അത്യന്തം ‘അപകടമാണെന്ന’ നിലപാടാണ് സര്‍ക്കാറിനുള്ളത്. സര്‍ക്കാറിന്റെ പ്രലോഭനത്തിനു മുന്നില്‍ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ വഴങ്ങിയെന്നു വേണം കരുതാന്‍ . കഴിഞ്ഞ 12 ദിവസമായി ദില്ലിയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് അറുതി വരുത്താന്‍ ഗവണ്‍മെന്റിനു മുന്നില്‍ അതായിരുന്നു വഴി.

23 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജ്യോതി ഈ ലോകത്തെത്തുമ്പോള്‍ ആ അമ്മയുടെ മുഖത്തെ സന്തോഷം നിങ്ങള്‍ക്ക് ഊഹിക്കാം. അഭിമാനത്തോടെ അന്ന് ചിരിച്ച ആ അച്ഛന്റെ മുഖം നിങ്ങള്‍ക്ക് കാണാം. ആ സഹോദരന്‍ അന്ന് അവളെ കളിപ്പിച്ചത് ഓര്‍ക്കുന്നില്ലേ? അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് എടുത്തില്ലേ ആ കാപാലികര്‍ ? തടയാന്‍ ശ്രമിച്ചില്ലേ നിങ്ങള്‍ ?

അന്ന് അവളെ തോളില്‍ ഏറ്റിയ ആ മാതാപിതാക്കള്‍ക്ക് അവളെ ഒന്നുകൂടി അല്ലെങ്കില്‍ അവസാനമായി തോളിലേറ്റെണ്ടി വരും. പൊട്ടിക്കരയുന്ന ആ മാതാവിനോട് ഇന്ത്യ എന്ത് മറുപടി പറയും? ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യ പ്രതികരിക്കെണ്ടിയിരിക്കുന്നു. ഈ കുട്ടിയുടെ മരണത്തില്‍ നമ്മള്‍ എല്ലാവരും ദുഖിതര്‍ ആയിരിക്കാം. എന്നാലും ഇന്ത്യന്‍ ഇതിനെ ഒരു വെയ്ക്ക് അപ്പ്‌ കാള്‍ ആയി കണക്കാക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക്, എനിക്ക്, നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ഇതിനെ ചെറുക്കാന്‍ ? നമുക്ക് നോക്കാം.

  1. ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഈ 23 കാരിക്ക് ശരിയായ വിധത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കേണ്ടത് ഇനി എവിടെ വെച്ചെങ്കിലും ഒരു സ്ത്രീ അല്ലെങ്കില്‍ കുഞ്ഞ് പീഡിപ്പിക്കപ്പെടുന്നു എന്ന് കണ്ടാല്‍ ആ പീഡിപ്പിക്കുന്നവരെ കൈകാര്യം ചെയ്തിട്ടാണ്. ഒന്നുമില്ലെന്കില്‍ നാവു കൊണ്ടെങ്കിലും പ്രതികരിക്കുക. മറ്റുള്ളവരുടെ ശ്രദ്ധ മുഴുവന്‍ ഈ കാര്യത്തിലേക്ക് കൊണ്ട് വരിക.
  2. ഏതൊരു ബലാല്‍സംഗ വീരനും ഒരു അമ്മയുടെ മകനാണ്. ഞാനൊരു അമ്മയെയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. എന്നിരുന്നാലും നമ്മള്‍ക്കുള്ള ഏക ഹോപ്‌ ആ അമ്മയില്‍ ആണ്. ഏതൊരു അമ്മയും സ്വന്തം മകനെ കുറിച്ച് ആദ്യം പഠിക്കട്ടെ. വൈകും മുന്‍പ്‌ അവനെ നന്നാക്കാന്‍ ശ്രമിക്കട്ടെ. അവന്റെ ടീച്ചറിലേക്കും സ്കൂളിലേക്കും ഉത്തരവാദിത്വം പോകുന്നുണ്ട്. ഒരു കുട്ടി എന്ത് തെറ്റ് ചെയ്താലും അവനെ അങ്ങിനെ ഒരാളായി ലേബല്‍ ചെയ്യാതെ അവനെ നല്ലത് പറഞ്ഞു നന്നാക്കാന്‍ ശ്രമിക്കുക.
  3. പലരും പറയുന്നു രാത്രി 9 മണിക്ക് ശേഷം സ്ത്രീകള്‍ പുറത്തു പോവരുതെന്നു. എന്നാല്‍ രാത്രി മാത്രമാണോ പീഡനം നടക്കുന്നത്? അല്ല, മറിച്ച് പട്ടാപകല്‍ ബസില്‍ വെച്ചും ട്രെയിനില്‍ വെച്ചും എല്ലാം പീഡനം നടക്കുന്നു. ഇത്തരം പബ്ലിക് സ്ഥലങ്ങളില്‍ എല്ലാം പോലീസുകാര്‍ വേണം.
  4. ഒരാള്‍ ഇത്തരം ഒരു കേസില്‍ പെട്ടാല്‍ അയാള്‍ രക്ഷപ്പെടാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പോലീസും കോടതിയും വക്കീലന്മാരും അത് ശ്രദ്ധിക്കണം.
  5. ഇത്തരം പ്രതികളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുന്നത് സ്വഗതാര്‍ഹാമാണ്. ഇവരുടെയെല്ലാം ഡി എന്‍ എ കാര്യങ്ങളും ഇത്തരം രജിസ്റ്ററില്‍ എന്റര്‍ ചെയ്യണം. ഇത്തരം കേസില്‍ പെടുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടക്കുന്നത് നല്ലതാണ്.
  6. ബൂലോകത്തില്‍ തന്നെ വന്ന പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റിയ ആപ്ലിക്കേഷന്‍ എല്ലാവര്ക്കും ഫ്രീ ആയി കൊടുക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. കൂടാതെ സി സി ടി വി കാമറകള്‍ പ്രവര്‍ത്തിക്കുന്നതാണോ എന്നതും ഇപ്പോഴും ചെക്ക് ചെയ്യേണ്ട കാര്യമാണ്.
  7. പാശ്ചാത്യ ലോകത്ത് ചില തരം മുളക്പൊടി / കുരുമുളക് സ്പ്രേകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുവാന്‍ ലഭ്യമാണ്. ഒന്നുമല്ലെങ്കില്‍ ഒരു ചെറിയ സൂചിയെന്കിലും കയ്യില്‍ കരുതുക.
  8. പല പഠനങ്ങളും കാണിക്കുന്നത് ഇത്തരം പീഡനങ്ങള്‍ തുടങ്ങുന്നത് വീട്ടില്‍ നിന്നും തന്നെയാണ് എന്നാണു. അത് കൊണ്ട് തന്നെ ഇത്തരം കുഞ്ഞുങ്ങള്‍ക്ക്‌ തങ്ങളുടെ ദുഃഖങ്ങള്‍ പറയാന്‍ പറ്റിയ സ്ഥലം സ്കൂള്‍ ആണ്. അത് കൊണ്ട് തന്നെ സ്കൂളുകളില്‍ ഇത്തരം കുഞ്ഞുങ്ങളെ കണ്ടു പിടിക്കുവാന്‍ വേണ്ടി കൌണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങുക.

സിനിമ കണ്ട ശേഷം രാത്രി ഒന്‍പതു മണിയോടെ സുഹൃത്തിനൊപ്പം ബസില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആണ് ആറു പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്ന കൂട്ട മാനഭംഗം. യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ കമ്പി കുത്തിക്കയറ്റുകയും ഇരുമ്പ് ദണ്ഡു കൊണ്ട് വയറില്‍ ക്ഷതമേല്‍പ്പിയ്ക്കുകയും ചെയ്തിരുന്നു. ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ബഹളം പുറത്തറിഞ്ഞില്ല. സംഭവശേഷം യുവതിയെയും സുഹൃത്തിനെയും വഴിയില്‍ തള്ളി. പ്രതികള്‍ ആറു പേരും അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മാനഭംഗത്തിന് എതിരെ ശക്തമായ നിയമനിര്‍മാണം ആവശ്യപ്പെട്ടു ദില്ലിയില്‍ ഏതാനും ദിവസങ്ങളായി വന്‍ പ്രക്ഷോഭം അരങ്ങേറുകയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നേരിട്ടാണു ചികില്‍സയ്ക്ക് വേണ്ട സഹായം നല്‍കിയത്.