fbpx
Connect with us

Featured

നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളോ ?

നിങ്ങള്‍ എങ്ങനെ ചിന്തിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ ?? ഒരിക്കലുമല്ല!!! പിന്നെ ആരാണ് നിങ്ങളുടെ ചിന്തയുടെ ഉടമസ്ഥര്‍ ??

എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക.സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നില്ല. ഇവിടെ സത്യം ഇങ്ങനെ ആയിപ്പോയി എന്നെ ഉള്ളൂ.

 132 total views

Published

on

നിങ്ങള്‍ എങ്ങനെ ചിന്തിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ ?? ഒരിക്കലുമല്ല!!! പിന്നെ ആരാണ് നിങ്ങളുടെ ചിന്തയുടെ ഉടമസ്ഥര്‍ ??

എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക.സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നില്ല. ഇവിടെ സത്യം ഇങ്ങനെ ആയിപ്പോയി എന്നെ ഉള്ളൂ.

കഴിഞ്ഞ ആഴ്ച അയര്‍ലണ്ടില്‍ സവിത എന്ന ഒരു ഇന്ത്യക്കാരി മരണപ്പെട്ടു. ആഗോള മാധ്യമങ്ങള്‍, പ്രത്യേകിച്ച് സി എന്‍ എന്‍, ബി ബി സി പോലുള്ള ഇംഗ്ലീഷ് അമേരിക്കന്‍ മാധ്യമങ്ങള്‍ ആ മരണം ആഘോഷമായി കൊണ്ടാടി. അതിന്റെ ചുവടുപിടിച്ചു നമ്മുടെ മാധ്യമങ്ങളും. ഡോക്ടര്‍മാര്‍ അയര്‍ലണ്ടിലെ നിയമത്തിന്റെ ഗര്‍ഭചിദ്രം നിഷേധിച്ചതുകൊണ്ടാണ് അവര്‍ മരണപ്പെട്ടത് എന്നാണ് വാര്‍ത്ത. ലോകം മുഴുവനും ഉള്ള മനുഷ്യസ്നേഹികള്‍, കത്തോലിക്കാ സഭയുടെയും അയര്‍ലണ്ടിന്റെയും നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചു, നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരായി. നമ്മള്‍ മലയാളികളും അതേറ്റ് പാടി. നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിനെക്കുറിച്ചും അബോര്‍ഷന്റെ മഹത്വത്തെക്കുറിച്ചും അവര്‍ അമേരിക്കന്‍ ഇന്ഗ്ലിഷ് മാധ്യമങ്ങളില്‍ എഴുതിപ്പിടിപച്ചതെല്ലാം നമ്മളും വിളിച്ചു പറഞ്ഞു.

എന്നാല്‍ ആരെങ്കിലും ഒരു നിമിഷം ചിന്തിച്ചോ സത്യത്തില്‍ അബോര്‍ഷനെക്കുറിച്ചു ഈ നിയമങ്ങളില്‍ എന്താണ് പറയുനത് എന്ന് ? എന്തിനാണ് ഒരു ഇന്ത്യക്കാരിയുടെ ജീവനെക്കുറിച്ചു ഈ മാധ്യമങ്ങള്‍ ഇത്ര വാചാലമാകുന്നത് എന്ത് ? ഇസ്രെയെലിന്റെ പലസ്തീനിലെ ക്രൂരതകളും അമേരിക്കയുടെ ഇറാക്കിലെയും അഫ്ഗാനിലെയും മനുഷ്യക്കുരുതികളും പരസ്യമായി ന്യായീകരിച്ച സി എന്‍ എനും ബി ബി സിയും പോലുള്ള ഈ പത്രങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ ഇത്ര താല്പര്യമെടുക്കുന്നത് എന്ന് ?

Advertisement

അബോര്‍ഷന്‍ എന്ന ക്രൂരതയ്ക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട് , അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം, മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, ഗര്‍ഭസ്ഥ ശിശുവിനെ അമ്മയുടെ അനുമതിയോടെ അബോര്‍ട്ട് ചെയ്യാം എന്ന്. അയര്‍ലണ്ടിലെ ഭരണഘടനാ പ്രകാരം അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം അബോര്‍ഷന്‍ അനുവദനീയമാണെന്ന് 1992 ല്‍ അവിടുത്തെ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അത് പോലെ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ക്കുള്ള എത്തിക്സ് ഗൈഡിലും ഈ കാര്യം വ്യക്തമായി പറയുന്നു.

In current obstetrical practice, rare complications can arise where therapeutic intervention (including termination of a pregnancy) is required at a stage when, due to extreme immaturity of the baby, there may be little or no hope of the baby surviving. In these exceptional circumstances, it may be necessary to intervene to terminate the pregnancy to protect the life of the mother, while making every effort to preserve the life of the baby.’ —Section 21.4 of Ireland’s Guide to Professional Conduct and Ethics for Registered Medical Practitioners

ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ഈ വിമര്‍ശകര്‍ക്ക് വേണ്ടത് ഈ നിയമങ്ങളില്‍ ഉള്ള മാറ്റമല്ല, സഭ നിയമങ്ങളും അയര്‍ലണ്ടിലെ നിയമവും മുറുക്കെ പിടിച്ചിരിക്കുന്ന അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ നിരോധനവും അടക്കമുള്ള നിയമങ്ങള്‍ ഇല്ലതാക്കലാണ്. എന്തിനു വേണ്ടി ?? ഇന്ന് ലോകത്ത് നടക്കുന്ന വ്യാപാരത്തിറെ വല്യ ഒരു പങ്കു ഇത്തരം കൃത്രിമ ജനന നിയന്ത്രണ ഉപകരണങ്ങളുടെയും ഗര്‍ഭ നിരോധന ഉപകരണങ്ങളുടെയുമാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്കായി. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളും ഒട്ടു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ന് നിയമവിധേയമാണ്. (ഇപ്പോള്‍ അതിനു വേണ്ടി ഏറ്റവും ശകതമായി വാദിക്കുന്നത് ബി ബി സി, സി എന്‍ എന്‍ പോലുള്ള ബ്രിട്ടീഷ് അമേരിക്കന്‍ മാധ്യമങ്ങളാണ്.) പക്ഷെ ഇതിനെതിരെ ശക്തമായി നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ ഇവരുടെ കച്ചവടത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഏതു വിധേനയും ഈ നിയമങ്ങള്‍ ഇല്ലാതാക്കാനും, അതിനെതിരെ വാദിക്കാനും അവര്‍ സര്‍വ ശക്തിയും പ്രയോഗിക്കും. ഇപ്പോള്‍ സവിത എന്ന ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍, സത്യമെന്തെന്ന് അറിയുന്നതിനു മുന്‍പ് തന്നെ അവരുടെ കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമാക്കിയിരിക്കുകയാണ് മാധ്യമങ്ങളിലൂടെ . ( ഈ കാര്യത്തില്‍ സത്യം അറിയാന്‍ അവിടുത്തെ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടെ ഉള്ളൂ ) ജീവന് വേണ്ടി വാദിക്കുന്നു എന്ന വ്യാജേന അവര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തിന് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ അറിയാതെ നിങ്ങളെക്കൊണ്ട് വാദിപ്പിക്കുന്നത്. അതാണ്‌ ഞാന്‍ ആദ്യം ചോദിച്ചത് നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളാണോ ??? നിങ്ങളുടെ പ്രതിഷേധങ്ങള്‍ ശരിക്കും ആരെയാണ് സഹായിക്കുന്നത് ??

മാധ്യമങ്ങളും ലാഭക്കൊതി മാത്രം ലക്‌ഷ്യം വയ്ക്കുന്ന കുത്തകകളും ഒന്നിക്കുന്നതോടെ, നമ്മുടെ ചിന്തകള്‍ പോലും നമ്മുടെതലാതായി മാറുന്നതിനും, അറിയാതെ തന്നെ നമ്മള്‍ അവര്‍ക്കുവേണ്ടി, അവരുടെ ലാഭാകൊതിയെ സഹായിക്കാന്‍ വേണ്ടി ചിന്തികുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം.

ഞാന്‍ വീണ്ടും പറയുന്നു എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക. സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നീല്ല.

Advertisement

കൂടുതല്‍ വായനയ്ക്ക് :-

 133 total views,  1 views today

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured24 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment24 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »