Featured
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് എങ്ങിനെ സുരക്ഷിതമാക്കാം?
നമ്മളില്‍ മിക്കവരും ഇന്ന് ജിമെയില്‍ ഉപയോഗിക്കുന്നവര്‍ ആണ്. എന്നാല്‍ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ഉണ്ട്, തന്റെ അക്കൗണ്ട് എപ്പോഴെങ്കിലും ഹാക്ക് ചെയ്യപെട്ടാലോ എന്ന്. നമ്മള് ജിമെയില്‍ പാസ്സ്വേര്‍ഡ് പല ആപ്പ്ലിക്കേഷനിലും ഉപയോഗിക്കുനുണ്ട് എന്നാല്‍ അവ എല്ലാ സുരക്ഷിതം ആണോ എന്നുള്ള ചിന്ത എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകാം. ഇതിനൊക്കെ ഉള്ള ഉത്തമ പ്രതിവിധി ആയി ഗൂഗിള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.
74 total views

ഇതിന് ഉള്ള പ്രതിവിധി ആയി ഗൂഗിള്‍ അവതരിപ്പിച്ച മാര്‍ഗം ആണ് ഗൂഗിള്‍ 2 സ്റെപ്പ് വെരിഫിക്കേഷന്…. ഇത് അവതരിപ്പിച്ചിട്ട് കുറച്ച് നാള് ആയെങ്കിലും ജിമെയില്‍ ഉപയോഗിക്കുന്ന പലരും ഈ സേവനത്തെ കുറിച്ച് ബോധവാന്‍ എല്ലാ എന്നതാണ് എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്.
നിങ്ങള്‍ ചിലപ്പോള്‍ പബ്ലിക് കമ്പ്യൂട്ടറുകളില്‍ നിന്ന് ജിമെയില്‍ ഉപയോഗിക്കുന്ന വ്യക്തി ആകാം. അങ്ങനെ ആണെങ്കില്‍ ഈ സേവനം നിങ്ങള്‍ക്ക് തികച്ചും ഉപകാരപ്രദമാകും.
ഗൂഗിള്‍ 2 സ്റെപ്പ് വെരിഫിക്കേഷന് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് വേണ്ടത് യുസര്‍ നെയിംമും പാസ്സ്വേര്‍ഡും കൂടാതെ നിങ്ങളുടെ മൊബൈലും.ഇതിന് വേണ്ടി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഗൂഗിള്‍ അക്കൗണ്ടുമായി കണക്ട് ചെയ്തു വെക്കണം.
ഗൂഗിള്‍ 2 സ്റെപ്പ് വെരിഫിക്കേഷന്റെ പ്രവര്‍ത്തനം
നിങ്ങള്‍ സാധാരണ പോലെ തന്നെ യുസര്‍ നെയിംമും പാസ്സ്വേര്‍ഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഒരു വെരിഫിക്കേഷന് കോഡ് ആവശ്യപെടും. ഇത് നിങ്ങള്‍ക്ക് രണ്ടു തരത്തില്‍ ലഭിക്കും, ഒന്ന് നിങ്ങളുടെ മൊബൈലില്‍ SMS അല്ലെങ്കില്‍ മൊബൈലില്‍ വോയിസ് കാള്‍ രൂപത്തിലും. പിന്നീട് ഈ കോഡ് ഉപയോഗിച്ച ലോഗിന്‍ ചെയ്യുക. ഈ കിട്ടിയ വെരിഫിക്കേഷന് കോഡ് ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ ലോഗില്‍ ചെയ്തത് സ്വന്തം കമ്പ്യൂട്ടര്‍ തന്നെ ആണെങ്കില്‍ ഈ കോഡ് 3O ദിവസത്തേക്ക് കമ്പ്യൂട്ടര്‍ ഓര്‍ത്തു വയ്കാനുള്ള സൗകര്യവും ഉണ്ട്.
നിങ്ങളുടെ ഫോണ്‍ ആന്‍ഡ്രോയിഡോ ബ്ലാക്ക്ബെറിയോ ഐ ഫോണോ ആണെങ്കില്‍ ഗൂഗിള്‍ ഓതെന്റികേറ്റര് എന്നാ അപ്ലിക്കേഷന്‍ ഉപയോഗിച്ച ഈ കോഡ് ഡെവലപ്പ് ചെയ്യാവുന്നതാണ്.
ഗൂഗിള്‍ 2 സ്റെപ്പ് വെരിഫിക്കേഷന്… ആക്ടിവേറ്റ് ചെയ്ത ഫോണ്‍ നഷ്ടപ്പെട്ട് അല്ലെങ്കില്‍, ഫോണ്‍ ലഭ്യമല്ലാത്ത സമയം ആണെന്നിരിക്കട്ടെ എന്നാല്‍ നിങ്ങള്‍ക്ക് 2 ബാക്ക് അപ്പ് സൗകര്യംവും ഗൂഗിള്‍ നല്കുന്നു .
നിങ്ങള്‍ക്ക് 10 ആക്ടിവേഷന് കോഡ്കളുടെ പ്രിന്റ് അല്ലെങ്കില്‍ എഴുതി എടുത്ത് സൂക്ഷിക്കാവുന്നതാണ് അല്ലെങ്കില്‍ ഒരു സെക്കന്ററി ഫോണും ഗൂഗിള്‍ 2 സ്റെപ്പ് വെരിഫിക്കേഷനില്‍ ചേര്‍ക്കാവുന്നതാണ്.
75 total views, 1 views today