ഒരാള്‍ എത്ര വയസ് വാരെ ജീവിച്ചിരിക്കും? എത്ര വരെ ജീവിച്ചിരുന്നാലും അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം എന്ന് പറയുന്നത് 18 വയസ് മുതല്‍ 28 വയസ് വരെയുള്ള 1൦ വര്‍ഷത്തെ കാലയളവാണ്..!
ഈ പ്രായത്തില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളാണ് നിങ്ങളുടെ ഭാവിയും വിധിയും എന്താകും എന്ന് നിശ്ചയിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് പറ്റുന്ന തെറ്റുകള്‍ തിരുത്താന്‍ ചിലപ്പോള്‍ കാലങ്ങള്‍ എടുത്തേക്കാം, ആ തെറ്റുകളെ കുറിച്ച് നിങ്ങള്‍ ആയുസ് മുഴുവന്‍ പാശ്ചാതപിക്കാം, ചിലപ്പോള്‍ ആ തെറ്റുകള്‍ നിങ്ങളുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കാം…
പതിനാറാം വയസ്സില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ ചിലപ്പോള്‍ സമൂഹം ക്ഷമിച്ചേക്കാം, പക്ഷെ പ്രായം ഇരുപത് കഴിഞ്ഞാല്‍ പിന്നെ നിങ്ങളില്‍ നിന്ന് ആരും തെറ്റുകളും അബദ്ധങ്ങളും പ്രതീക്ഷിക്കുന്നില്ല. ഇവിടെയാണ് നിങ്ങളുടെ ജീവിതത്തിലെ പ്രധാന വഴിതിരുവുകള്‍ സംഭവിക്കുന്നത്, പെണ്ണും കൂട്ടുകാരും മുതല്‍ കള്ളും കഞ്ചാവും വരെ നിങ്ങളെ സ്വാധിനിക്കുന്നത് ഈ പ്രായത്തിലാണ്.
ഇന്നത്തെ സമൂഹത്തില്‍ പെട്ടന്ന് വളരുക, അതിലും പെട്ടന്ന് കല്യാണം കഴിക്കുക, പിന്നെ ഞൊടിയിടയില്‍ ഭാരങ്ങള്‍ താങ്ങാന്‍ കഴിയാതെ ജിവിതം തള്ളി നീക്കേണ്ടി വരിക എന്നീ അവസ്ഥകള്‍ സര്‍വ സാധാരണമായി വരുന്നു. ജീവിതത്തിന്റെ കോണി പടികള്‍ നടന്നു കയറി ജീവിതത്തെ ഉള്ളില്‍ നിന്നും പുറമേ നിന്നും അറിയാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് മുകളില്‍ എത്തി അവിടെ നിന്നും താഴേക്കുള്ള പതനം ആസ്വദിക്കാന്‍ നമ്മുടെ നാളത്തെ പൌരന്മാര് മനപ്പൂര്‍വ്വം നിര്‍ബന്ധിതരാവുന്നു.
നിങ്ങളുടെ വിധി നിങ്ങളുടെ തീരുമാനങ്ങള്‍ ആണ്. നിങ്ങളുടെ തീരുമാനങ്ങള്‍ നിങ്ങളുടെ പ്രായമാണ്. ആ പ്രായം എന്ന് പറയുന്നത് 2൦നും 3൦നും ഇടയിലാണ്. പഠിത്തം, വിവാഹം, ജോലി തുടങ്ങിയ നിങ്ങളുടെ ജീവിതത്തിലെ എല്ലാ സുപ്രധാന തീരുമാനങ്ങളും നിങ്ങള്‍ എടുക്കുന്നത് ബാല്യം നിങ്ങളില്‍ നിന്നും വിട്ടു പോകുന്ന ഈ പ്രായത്തിലാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ നിങ്ങളുടെ തീരുമാനങ്ങളില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റാന്‍ പാടില്ല. തെറ്റ് പറ്റിയാല്‍, ഒരു തിരിച്ചുവരവ് ദുസഹമായിര്ക്കും…
തുടരും…