നിങ്ങളുടെ ഡാറ്റ നഷ്ടപ്പെട്ടോ? തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴി.

190

recuvab

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന പല ഫയലുകളും പിന്നീട് പലപ്പോളും ആവശ്യം വരുന്നതായി തോന്നാറില്ലേ? അങ്ങനെ ഒരു തോന്നല്‍ കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. അത്തരം ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴിയും അതിനു വേണ്ടിയുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുകയാണ് ഇവിടെ.
പലര്‍ക്കും പരിചിതമായിരിക്കും എങ്കിലും ഇതുവരെ ഇതിനെ കുറിച്ച് അറിയാത്തവര്‍ക്ക് ഇത് ഉപകരിക്കും എന്ന് കരുതുന്നു.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണിത്. ഈ ലിങ്കില്‍ പോയി Recuva ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക. ശേഷം Recuva സ്റ്റാര്‍ട്ട്‌ ചെയ്യുക. അടുത്ത സ്റ്റെപ് ഏതു ടൈപ്പ് ഫയല്‍ ആണ് നഷ്ടപ്പെട്ടത് എന്നാകും , അതില്‍ ഫോര്‍മാറ്റ്‌ അറിയാമെങ്കില്‍ അത് സെലക്ട്‌ ചെയ്യുക, അല്ലെങ്കില്‍ ഓള്‍ ഫയല്‍സ് കൊടുക്കാം. അതിനു അടുത്തതായി വരുന്ന സ്റ്റെപ് എവിടെ നിന്നാണ് ഡാറ്റ നഷ്ടപ്പെട്ടത് എന്നാകും, അറിയാമെങ്കില്‍ ആ ലോകേഷന്‍ കൊടുക്കുക, അല്ലെങ്കില്‍ മുഴുവന്‍ സിസ്റ്റം സ്കാന്‍ ചെയ്യാന്‍ കൊടുക്കാം. പക്ഷെ അത് കൂടുതല്‍ സമയം എടുക്കും. പിന്നെ സ്കാന്‍ കൊടുക്കുക. അതിനുശേഷം വരുന്ന ലിസ്റ്റില്‍ നഷ്ടപ്പെട്ട ഫയലുകളുടെ വിവരങ്ങള്‍ ഉണ്ടായിരിക്കും.

അതിനടുത്തായി ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളില്‍ ഉള്ള കുത്തുകള്‍ ഉണ്ടായിരിക്കും. അവ സൂചിപ്പിക്കുന്നത് റീകവറി സാദ്ധ്യത ആണ്. ചുവപ്പ് കുത്താണ് കാണുന്നതെങ്കില്‍ അത് റീകവറി ചെയ്യാന്‍ പ്രയാസമാണ് എന്നാണ് സൂചിപ്പിക്കുന്നത്. പച്ച കുത്താനെങ്കില്‍ അവ എളുപ്പം റീകവറി ചെയ്യാനും സാധിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡാറ്റ റീകവറി സാധ്യമാകുന്ന ടൂള്‍ ആണ് ഇത്. ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നോ, മെമ്മറി കാര്‍ഡില്‍ നിന്നോ, പെന്‍ ഡ്രൈവ് ഇല്‍ നിന്നോ നമുക്കു ഡാറ്റ തിരിച്ചെടുക്കാന്‍ സാധിക്കും. പിരിഫോം എന്ന കമ്പനി ആണ് ഈ സോഫ്റ്റ്‌വെയറിന്റെ നിര്‍മാതാക്കള്‍.