പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക. അതിനു വേണ്ടി ഈ സാധനങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക..
മീന്‍ എണ്ണ
പോഷകങ്ങളും സപ്ലിമെന്റുകളും ഒരു പോലെ പല്ലിന് ആവശ്യമാണ്. ഭക്ഷണത്തിന് ചേര്‍ക്കുന്ന ചേരുവകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മീന്‍ എണ്ണ ഇതിന് മികച്ച പരിഹാരമാണ്. പല്ലിനെ ആരോഘ്യത്തോടെ നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ മീന്‍ എണ്ണ ചേര്‍ക്കുക.
പ്രോബയോട്ടിക്
ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ പ്രോബയോട്ടിക്സ്. ഇത് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. പല്ല് കേടുവരുത്തുന്ന രോഗാണുക്കളെ ഇങ്ങനെ ഇല്ലാതാക്കാം. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്.
കൊഴുപ്പില്ലാത്ത പ്രോട്ടീന്‍
പല്ലിന്റെ ആകൃതിക്കും, വളര്‍ച്ചയ്ക്കും നല്ല പ്രതിരോധശേഷി ആവശ്യമാണ്. ഇത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട, ബീഫ് എന്നിവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്
ശുദ്ധമായ പച്ചക്കറികള്‍
പല്ലിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഇതാണ് മികച്ച മാര്‍ഗം. ഇത് ഓറല്‍ ഹെല്‍ത്തും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. നന്നായി പച്ചക്കറികള്‍ കഴി്കകുക.
ക്രാന്‍ബെറി
ആന്തോസൈനിന്‍ അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂബെറി, കാബേജ്, റാസ്ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും.
ഗ്രീന്‍ ടീ
ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഗ്രീന്‍ ടീ ഓറല്‍ ഹെല്‍ത്തിന് സഹായകമാകും. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ശക്തി നല്‍കും.
ധാന്യങ്ങള്‍
എല്ലാത്തരം ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക.
ഫ്ളൂറൈഡ്
ഫ്ളൂറൈഡ് ഒരു പ്രധാന മിനറല്‍സാണ്. ഇത് അസ്ഥികളില്‍ നിന്നും പല്ലുകളില്‍ നിന്നും കാത്സ്യം ഇല്ലാതാകുന്നത് തടഞ്ഞുനിര്‍ത്തും. കാത്സ്യം ശരീരത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഫ്ളൂറൈഡ് സഹായിക്കും.