1

പാസ്സ്‌വേര്‍ഡ് സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍ നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ് വെറുതെ മനസ്സില്‍ ഓര്‍ത്താല്‍ മതിയായിരുന്നുവെങ്കിലോ ? എത്ര എളുപ്പമായിരിക്കും അല്ലേ ?

ഇതുതന്നെയാണ് ബെര്‍കെലി സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷനിലെ ഗവേഷകനായ പ്രൊഫസര്‍ ജോണ്‍ ഷ്വാങ്ങും സംഘവും ആലോചിച്ചത്. അവരുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് അത് സാധ്യമാണ്.

ഇത് എങ്ങനയാണ് സാധ്യമാകുന്നത് എന്ന് നോക്കാം. 1980 കളില്‍ തന്നെ പാസ്സ്‌വേര്‍ഡ്കള്‍ക്ക് പകരം ബയോമെട്രിക് രീതിയികള്‍ ഉപയോഗിക്കാം എന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വിരലടയാളം, റെറ്റിന സ്‌കാന്‍, സ്വരം എന്നിവ ഇപ്പോള്‍ തന്നെ ഉപയോഗിച്ച് വരുന്നവയാണ്. കാരണം വിരലടയാളം പോലെയുള്ള രീതികള്‍ ഉപയോഗിക്കല്‍ എളുപ്പവും മോഷ്ടിക്കാന്‍ വിഷമവും ആണ്. അതുകൊണ്ടുതന്നെ അത് ജനപ്രീതിയാര്‍ജിച്ചു. പക്ഷെ ഇത്തരം സംവിധാനങ്ങള്‍ ചെലവേറിയതും വേഗത കുറഞ്ഞതും ആണ്.

ഈയടുത്ത കാലത്ത് ഇലക്ട്രോഎന്‍സെഫലോഗ്രാം (EEG) അല്ലെങ്കില്‍ ബ്രെയിന്‍ വേവുകള്‍ വിരലടയലങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ധാരാളം ഗവേഷണങ്ങള്‍ നടന്നു. പക്ഷെ അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ചെലവേറിയതായതിനാല്‍ അനിദിന ജീവിതത്തില്‍ അതിന്റെ ഉപയോഗം സാധ്യമല്ലാതായി. ഓരോ പ്രാവശ്യവും ഇമെയില്‍ നോക്കുന്നതിനു മുന്പ് കുറെ വയറുകള്‍ തലയില്‍ ഒട്ടിച്ചു വെക്കുന്നത് ആര്‍ക്കും ഇഷ്ടമാവില്ല. അല്ലേ ?

ഇതിനു പരിഹാരമായി ന്യുറോസ്‌കൈ മൈന്‍ഡ്‌സെറ്റ് എന്ന ഒരു ചെറിയ ഹെഡ്‌സെറ്റ് പോലെയുള്ള ഉപകരണം ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇത് പ്രായോഗികമാണോ എന്ന് കണ്ടെത്തുന്നതിനായി അവര്‍ കുറെ ഏറെ പരീക്ഷണങ്ങള്‍ നടത്തി. അതിനെപ്പറ്റി ഇവിടെ വായിക്കാം. അവര്‍ പ്രതീക്ഷിച്ചതിലും ഏറെ നന്നായി അത് പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഏതായാലും ഭാവി കമ്പ്യൂട്ടറുകളില്‍ ഈ വിദ്യ തീര്‍ച്ചയായും ഉപയോഗപ്രദം ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. കൂടുതല്‍ കൃത്യത ഉള്ളതും, ചെലവ് കുറഞ്ഞതും, സുരക്ഷിതവും ആയ ഒരു മാര്‍ഗം ആണ് ഇതും എന്നും പറയപ്പെടുന്നു.

ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ എഴുതുക.

You May Also Like

ഡോക്ടര്‍മാര്‍ തങ്ങളുടെ തന്നെ നിര്‍ദ്ദേശം ഫോളോ ചെയ്യാറില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

ഡോക്ടര്‍മാര്‍ തങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാറില്ലെന്നു പഠനത്തില്‍ കണ്ടെത്തല്‍ . ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത് റേഡിയോലാബ്‌ ആണ്. റേഡിയോലാബിന് വേണ്ടി ജോണ്‍ ഹോപ്കിന്‍സിലെ ജോസഫ്‌ ഗാലോ എന്നയാളാണ് ഈ പഠനം നടത്തിയത്.

അങ്ങനെ കഷണ്ടിക്കും മരുന്ന് കണ്ടുപിടിച്ചു…???

തൊക്ക് രോഗ വിദഗ്തന്‍ ഡോക്ടര്‍ ബ്രെറ്റ് .എ. കിംഗ്‌ കഷണ്ടിക്ക് മരുന്ന് കണ്ടുപ്പിടിച്ചു. തന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇരുപ്പതിയഞ്ചുക്കാരന് ആണ് ബ്രെറ്റിന്റെ ചികിത്സ കൊണ്ട് മുടി വളരന്നത്. എട്ടു മാസം കൊണ്ടാണ് ബ്രെറ്റ് ഈ ചികിത്സ നടത്തിയത്.

കേരളം തൊഴില്‍രഹിതരുടെ തലസ്ഥാനം..

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. 7.1 ശതമാനം. ജിഡിപിയില്‍ മുന്നില്‍ നില്‍ക്കുന്ന ബീഹാറിലാണ് എന്നാല്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്.

ഒബാമയെ വെള്ളം കുടിപ്പിച്ച പെണ്‍കുട്ടി

അമേരിക്കന്‍ പ്രസിഡണ്ട്‌ ആണോ എന്നൊന്നും ഈ കുട്ടിക്ക് അറിയേണ്ട കാര്യമില്ല!