നിങ്ങളുടെ പേര് ചൊവ്വയിലേക്ക് എഴുതിവിടാന്‍ അവസരം.!

  176

  NASA-112

  ചൊവ്വയിലേക്ക് പേര് അയക്കാന്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ അവസരമൊരുക്കുന്നു.

  താല്‍പര്യമുള്ളവര്‍ക്ക് നാസയുടെ വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കാം. 31ാം തീയതി വരെയാണ് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു ഡിജിറ്റല്‍ പാസും ലഭിക്കും.

  രജിസ്റ്റര്‍ ചെയ്യുന്ന പേരുകള്‍ നാണയത്തിന്റെ വലിപ്പത്തിലുള്ള ഒരു ഇലക്ട്രിക് ചിപ്പില്‍ രേഖപ്പെടുത്തും. ഭാവിയില്‍ ചെവ്വയിലേക്ക് നാസ നടത്തുന്ന എല്ലാ പര്യവേഷണങ്ങളിലും ഇത് അയക്കുകയും ചെയ്യും. ഡിസംബര്‍ നാലിന് നാസയുടെ ഓറിയണ്‍ സ്‌പേസ് ക്രാഫ്റ്റ് ഈ ചിപ്പുമായി പ്രാഥമിക പരീക്ഷണത്തിന് ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. നാലര മണിക്കൂര്‍ ദൗത്യമാണ് ഓറിയോണിന്റെ ആദ്യ പരീക്ഷണപ്പറക്കലിനുള്ളത്.

  ലോകമെങ്ങുമുള്ള രണ്ട് ലക്ഷത്തോളമാളുകളാണ് ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.എസില്‍ നിന്ന് 1,13,121 പേരും, ഇന്ത്യയില്‍ നിന്ന് 21,729 പേരുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. യു.കെ(22,491), ഫിലിപ്പിന്‍സ്(9,869), കാനഡ(7,760), ചൈന(1828), പാകിസ്ഥന്‍ (1620) എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  Advertisements