Featured
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടത്
നിങ്ങളുടെ സുഹൃത്തുക്കള്‍, നിങ്ങളുടെ മെസ്സേജുകള്‍, നിങ്ങളുടെ പെഴ്സണല്‍ ഫോട്ടോകള്‍ അത് പോലെ അങ്ങിനെ എല്ലാം തന്നെ നമ്മുടെ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. അതെല്ലാം നമുക്ക് വളരെയധികം പ്രധാനപ്പെട്ടവയും ആണ്. എന്നാല്‍ ഏതെങ്കിലും ഒരു ഹാക്കര്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു ഈ സ്വകാര്യ വിവരങ്ങള്‍ എല്ലാം ചോര്‍ത്തിയെടുത്താല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?
94 total views

നിങ്ങളുടെ സുഹൃത്തുക്കള്‍, നിങ്ങളുടെ മെസ്സേജുകള്‍, നിങ്ങളുടെ പെഴ്സണല്‍ ഫോട്ടോകള്‍ അത് പോലെ അങ്ങിനെ എല്ലാം തന്നെ നമ്മുടെ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. അതെല്ലാം നമുക്ക് വളരെയധികം പ്രധാനപ്പെട്ടവയും ആണ്. എന്നാല്‍ ഏതെങ്കിലും ഒരു ഹാക്കര്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു ഈ സ്വകാര്യ വിവരങ്ങള്‍ എല്ലാം ചോര്‍ത്തിയെടുത്താല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?
ഇങ്ങനെ ഒരു ചിന്ത നമ്മുടെ ഒക്കെ മനസ്സില്‍ പൊന്തി വരാനും കാരണം ഉണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പലരും ആവശ്യപ്പെടാത്ത പല കാര്യങ്ങളും ആണ് അവരുടെ പ്രൊഫൈല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓട്ടോമാറ്റിക്കായി പലരും ബ്ലോക്ക് ചെയ്ത സുഹൃത്തുക്കളെയും അവരുടെ ഫ്രണ്ട്സ് ആയി ആഡ് ചെയ്യുന്നത് വരെ എത്തി കാര്യങ്ങള്‍. ഫേസ്ബുക്ക് ഹെല്പ് സെന്ററില്‍ കംപ്ലൈന്റുകള്‍ കുമിഞ്ഞു കൂടുകയാണ്. ഫേസ്ബുക്കിന്റെ അഭിപ്രായത്തില്‍ അതൊരു ചെറിയ യൂസര്‍ എറര്‍ മാത്രമാണ്. കോണ്ടാക്റ്റ് ഇമ്പോര്ട്ടര് എന്ന ഓപ്ഷനില്‍ എല്ലാവരെയും ഫ്രെണ്ട്സ് ആക്കുക എന്ന ഓപ്ഷന് ഉണ്ട്. ഈ ഓപ്ഷന് ആണ് ഒരു പോലെ ഫേസ്ബുക്കിനും യൂസേഴ്സിനും പണി കൊടുത്തത്. അത് പ്രകാരം ബ്ലോക്ക് ചെയ്തവരെയും ആഡ് ചെയ്തത്രേ.
ഇതൊരിക്കലും ഒരു ഹാക്കിങ്ങോ അല്ലെങ്കില്‍ വൈറസോ ഒന്നും തന്നെയല്ല. എങ്കിലും മുന്‍പ് പല തവണ ഫേസ്ബുക്ക് ഹാക്കിംഗിന് വിധേയമായിട്ടുണ്ട്. നിങ്ങളുടെ ഫേസ്ബുക്ക് ചാറ്റ് വഴി മാരകമായ വൈറസുകള്‍ പരക്കുന്നുണ്ട്. നിങ്ങളുടെ ഏതെന്കിലും ഒരു ഫ്രെണ്ട് നിങ്ങള്‍ക്ക് ഒരു കാരണവുമില്ലാതെ ലിങ്ക അയക്കുന്നതില്‍ തുടങ്ങുന്നു ഈ വൈറസിന്റെ കലാപരിപാടികള്‍. അത് കിട്ടിയ കക്ഷി ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ആ വൈറസ് ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ആന്റിവൈറസിനെ ആകും ആ വൈറസ് ആദ്യമായി ഡിലീറ്റ് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കും ആ ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നു. അങ്ങിനെ ഒരാളും കടന്നു മറ്റൊരാളിലേക്ക് ആ വൈറസ് അങ്ങിനെ പരക്കുന്നു.
ഇവയെ എല്ലാം തടുക്കുവാനായി ടീം ബൂലോകം തന്നെ തയ്യാറാക്കിയ ചില സെക്യൂരിറ്റി ഓപ്ഷനുകള്‍ ആണ് താഴെ പറയാന്‍ പോകുന്നത്.
- നിങ്ങളുടെ സെക്യൂരിറ്റി സെറ്റിങ്ങ്സില്‍ കയറി ലോഗിന്‍ നോട്ടിഫിക്കേഷന്‍ എണെബിള് ചെയ്യുക. മുകളില്‍ വലതു ഭാഗത്ത് അക്കൌന്റ്റ് സെറ്റിങ്ങ്സില്‍ കയറിയാല്‍ സെക്യൂരിറ്റി സെറ്റിംഗ്സ് കാണാം.
- അപരിചിത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, അത് സുഹൃത്തുക്കള്‍ അയച്ചതു ആണെങ്കിലും ശരി. അങ്ങിനെ ഉള്ള വല്ലതും കിട്ടിയാല്‍ ആ സുഹൃത്തിനെയും വിവരം അറിയിക്കുക.
- അണ്‍നോണ്‍ ആളുകളില്‍ നിന്നുമുള്ള ഫ്രെണ്ട്സ് റിക്വസ്റ്റ് അംഗീകരിക്കാതിരിക്കുക.
- ഇങ്ങനെ സ്കാമില്‍ നിങ്ങള്‍ ഉള്‍പ്പെട്ടാല്‍ ഉടനെ അത് റിപ്പോര്‍ട്ട് ചെയ്യുക. അങ്ങിനെ എങ്കില്‍ അതിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കും.
- നിങ്ങള്‍ക്ക് ഒരു ആവശ്യവുമില്ലാത്ത ഒരു ആപ്ലിക്കേഷനും ചുമ്മാ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക.
- വല്ല ഹോട്ടലുകളില്‍ നിന്നോ അല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ആണോ നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതെങ്കില്‍ ഫേസ്ബുക്കില്‍ ഉള്ള One time password എന്ന സൗകര്യം ഉപയോഗിക്കാം. അത് കിട്ടാന്‍ വേണ്ടി otp എന്ന് ടൈപ്പ് ചെയ്ത് 32665 ലേക്ക് എസ് എം എസ് ചെയ്യാം.
- ഫേസ്ബുക്ക് ഒരുക്കുന്ന സെക്യൂരിറ്റി സൌകര്യങ്ങളെ കുറിച്ച് അറിയാന്‍ ഫേസ്ബുക്കിന്റെ സെക്യൂരിട്ടി പേജ് സന്ദര്‍ശിക്കുക. Take Action അത് പോലെ Threats എന്നിവ വായിക്കുന്നത് നന്നായിരിക്കും.
ഓണ്‍ലൈന്‍ സെക്യൂരിറ്റി കമ്പനികള്‍ ആയ മക് അഫേ, സിമാന്‍ടെക് എന്നിവയൊക്കെ ആയി ഫേസ്ബുക്ക് കരാറില്‍ എത്തിയിട്ടുണ്ട്. അത് കൊണ്ട് ഇത്തരം സോഫ്റ്റ്വെയറുകള് കൂടുതല്‍ സംരക്ഷണം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാം.
95 total views, 1 views today