നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് ഇതെന്തുപറ്റി ?

222

Facebook

ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ പുതിയ ഫീച്ചറെത്തി. ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക്കായി എഡിറ്റിങ് നടത്തി മെച്ചപ്പെടുത്തുന്നു. ഇന്‍സ്റ്റാഗ്രാമിലെ ഫീച്ചറുകളാണ് ഫേസ്ബുക്കില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ ഐഒഎസ് ആപ്പിലാണ് ഈ സേവനം ലഭ്യമാവുക.ചിത്രത്തിനു മുകളില്‍ വരുന്ന ടൂള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തേണ്ട ഭാഗത്തെ ബ്രൈറ്റ്‌നസ് കൂട്ടാനും സാധിക്കും. 2012 ലാണ് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനെ നൂറുകോടി ഡോളറിന് ഏറ്റെടുത്തത്.