നിങ്ങളുടെ ഫോണിലെ ഡേറ്റ ഉപഭോഗം എങ്ങനെ കുറയ്ക്കാം ?

0
143

mobile-data

നിങ്ങളുടെ കയ്യിലെ സ്മാര്‍ട്ട്‌ ഫോണില്‍ എത്ര സമയം ചാര്‍ജ്ജ് നില്‍ക്കും എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് പറയാന്‍ ഉള്ളത് രണ്ടു ഉത്തരങ്ങള്‍ ആയിരിക്കും..ആദ്യം നിങ്ങള്‍ നെറ്റ് ഓണ്‍ ചെയ്യാതെയുള്ള കണക്ക് പറയും, പിന്നെ നെറ്റ് ഓണ്‍ ചെയ്തു ഇടുമ്പോള്‍ ഉള്ള കണക്ക് പറയും..അപ്പോള്‍ ഒരു കാര്യം വ്യക്തം മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നതിനു മൊബൈലിലെ ഡേറ്റ പാക്കിന് വലിയ ഒരു പങ്ക് ഉണ്ട്.

അപ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ചോദ്യം ഇതാണ്. നമ്മുടെ ഫോണിലെ ഡേറ്റ ഉപഭോഗം എങ്ങനെ കുറയ്ക്കാന്‍ സാധിക്കും.? അങ്ങനെ കുറയ്ക്കാന്‍ സാധിച്ചാല്‍ ഏറ്റവും കുറഞ്ഞ പക്ഷം കുറച്ച് അധിക നേരം ഫോണ്‍ “ഓണ്‍” ആയി എങ്കിലും ഇരിക്കും…

എങ്ങനെ ഡേറ്റ ഉപഭോഗം കുറയ്ക്കാം…സംഭവം സിമ്പിളാണ്..

1. അപ് ലോഡുകള്‍ ഒഴിവാക്കുക

യുട്യൂബില്‍ തുടങ്ങി ഫേസ്ബുക്കും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലേക്കുമെല്ലാമുള്ള വീഡിയോ അപ് ലോഡ് പൂര്‍ണമായും ഒഴിവാക്കുക. ഡേറ്റ പോകുന്ന വഴി കാണില്ല മോനെ…ഇനി അങ്ങനെ അപ് ലോഡ് ചെയ്തെ പറ്റുവെങ്കില്‍ വൈഫൈയുള്ള സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കുക.

2. വീഡിയോ ചാറ്റ്

വീഡിയോ ചാറ്റുകള്‍ ഫോണ്‍ വഴി നടത്തിയാല്‍ ഡേറ്റയും പോകും ചാര്‍ജ്ജും പോകും.

3. ഓണ്‍ലൈന്‍ ഗെയിംസ്

ഡേറ്റയും സമയവും മത്സരിച്ചു പോകാന്‍ ഇതിലും നല്ല ബെസ്റ്റ് മാര്‍ഗമില്ല. കളിക്കു കളിക്കു കളിച്ചു കൊണ്ടേയിരിക്കു..ആ രസത്തില്‍ ബാക്കിയെല്ലാം മറന്നു പോകും..അപ്പോള്‍ ചാര്‍ജ്ജും പോകും ഡേറ്റയും പോകും.

4. വിഡിയോ സ്ട്രീമിംഗ്

വീഡിയോ അപ് ലോഡ് ചെയ്യുന്നതില്‍ മാത്രമല്ല വീഡിയോ ഫോണില്‍ കാണുന്നതും ഡേറ്റ കൊണ്ട് പോകും..!!! ഓണ്‍ലൈന്‍ വീഡിയോ കാണാല്‍ പണി തരും എന്ന് ചുരുക്കം.