നിങ്ങളുടെ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും?

280

dfsa

സെല്‍ഫോണുകള്‍ വെളളത്തില്‍ വീണാല്‍ എന്ത് ചെയും? ഫോണില്‍ വെളളം കയറിയാല്‍ ഉടനടി സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഫോണ്‍ വെളളത്തില്‍ വീണാല്‍ ഉടനടി ഡിവൈസ് പുറത്തിടക്കുകയാണ് വേണ്ടത്. മൈക്രോഫോണ്‍, ചാര്‍ജിങ്, യുഎസ്ബി കേബിള്‍ കണക്ടിവിറ്റി, പ്ലാസ്റ്റിക്ക് കവര്‍ എന്നിവയുടെ ദ്വാരങ്ങളില്‍ കൂടിയാണ് ഫോണില്‍ വെളളം കയറാനുളള സാധ്യത. പക്ഷെ, ഉടനടി വെളളത്തില്‍ നിന്ന് ഫോണ്‍ എടുക്കുന്നതിനാല്‍ ഡിവൈസിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയില്ല.

ഫോണ്‍ വെളളത്തില്‍ നിന്ന് പുറത്തിടത്താല്‍, കുറച്ച് പേപ്പര്‍ ടവലുകളിലോ മൃദുവായ തുണികളിലോ ഫോണ്‍ വയ്ക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബാറ്ററി കവര്‍ നീക്കം ചെയ്ത് ബാറ്ററി പുറത്തെടുക്കുക. നിങ്ങളുടെ ഫോണില്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍, അത് നീക്കം ചെയ്യുക. ഇയര്‍ ബഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഫോണ്‍ കേസുകള്‍ എന്നിവ അടര്‍ത്തി മാറ്റുക.

അതിനു ശേഷം ഫോണ്‍ അധികം അനക്കാതെയോ, ഇളക്കാതെയോ ഒരു മൃദുവായ ടവല്‍ കൊണ്ട് ഒപ്പുക. ഫോണിന്റെ ഉള്‍ഭാഗത്ത് നിന്ന് വെളളം കളയുന്നതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുക. ഫോണിനുളളിലെ ശേഷിക്കുന്ന ഈര്‍പ്പം കളയുന്നതിന് ഒരു പാത്രത്തില്‍ അരിയെടുത്ത് അതിനുളളില്‍ താഴ്ത്തി വയ്ക്കുക. തുടര്‍ന്ന്, ഈര്‍പ്പം വലിച്ചെടുക്കുന്ന ടവലുകളിലോ, നാപ്കിനുകളിലോ ഫോണ്‍ കുറച്ച് മണിക്കൂറുകള്‍ വയ്ക്കുക. ഈര്‍പ്പം ഇനിയും പൂര്‍ണമായി പോയിട്ടില്ലെങ്കില്‍, വാക്വം ക്ലീനര്‍ ഉപയോഗിക്കുകയും അരിയില്‍ ഉണക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുക.

എന്നിട്ടും ശരിയായില്ല എങ്കില്‍ ഉടനടി വിദഗ്തരുമായി ബന്ധപ്പെടുക.