dfsa

സെല്‍ഫോണുകള്‍ വെളളത്തില്‍ വീണാല്‍ എന്ത് ചെയും? ഫോണില്‍ വെളളം കയറിയാല്‍ ഉടനടി സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഫോണ്‍ വെളളത്തില്‍ വീണാല്‍ ഉടനടി ഡിവൈസ് പുറത്തിടക്കുകയാണ് വേണ്ടത്. മൈക്രോഫോണ്‍, ചാര്‍ജിങ്, യുഎസ്ബി കേബിള്‍ കണക്ടിവിറ്റി, പ്ലാസ്റ്റിക്ക് കവര്‍ എന്നിവയുടെ ദ്വാരങ്ങളില്‍ കൂടിയാണ് ഫോണില്‍ വെളളം കയറാനുളള സാധ്യത. പക്ഷെ, ഉടനടി വെളളത്തില്‍ നിന്ന് ഫോണ്‍ എടുക്കുന്നതിനാല്‍ ഡിവൈസിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയില്ല.

ഫോണ്‍ വെളളത്തില്‍ നിന്ന് പുറത്തിടത്താല്‍, കുറച്ച് പേപ്പര്‍ ടവലുകളിലോ മൃദുവായ തുണികളിലോ ഫോണ്‍ വയ്ക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബാറ്ററി കവര്‍ നീക്കം ചെയ്ത് ബാറ്ററി പുറത്തെടുക്കുക. നിങ്ങളുടെ ഫോണില്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍, അത് നീക്കം ചെയ്യുക. ഇയര്‍ ബഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഫോണ്‍ കേസുകള്‍ എന്നിവ അടര്‍ത്തി മാറ്റുക.

അതിനു ശേഷം ഫോണ്‍ അധികം അനക്കാതെയോ, ഇളക്കാതെയോ ഒരു മൃദുവായ ടവല്‍ കൊണ്ട് ഒപ്പുക. ഫോണിന്റെ ഉള്‍ഭാഗത്ത് നിന്ന് വെളളം കളയുന്നതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുക. ഫോണിനുളളിലെ ശേഷിക്കുന്ന ഈര്‍പ്പം കളയുന്നതിന് ഒരു പാത്രത്തില്‍ അരിയെടുത്ത് അതിനുളളില്‍ താഴ്ത്തി വയ്ക്കുക. തുടര്‍ന്ന്, ഈര്‍പ്പം വലിച്ചെടുക്കുന്ന ടവലുകളിലോ, നാപ്കിനുകളിലോ ഫോണ്‍ കുറച്ച് മണിക്കൂറുകള്‍ വയ്ക്കുക. ഈര്‍പ്പം ഇനിയും പൂര്‍ണമായി പോയിട്ടില്ലെങ്കില്‍, വാക്വം ക്ലീനര്‍ ഉപയോഗിക്കുകയും അരിയില്‍ ഉണക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുക.

എന്നിട്ടും ശരിയായില്ല എങ്കില്‍ ഉടനടി വിദഗ്തരുമായി ബന്ധപ്പെടുക.

 

You May Also Like

ടൊവിനോ പ്രശസ്തനാകുന്നതിന് മുൻപുള്ള കഥയാണ്, ‘കടമറ്റത്തു കത്തനാരുടെ’ സോഷ്യൽ മീഡിയ പോസ്റ്റ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത, ഏറെ ജനപ്രീതി നേടിയ സീരിയൽ ആയിരുന്നു കടമറ്റത്തു കത്തനാർ. ആ വേഷം…

26 വർഷം മുമ്പ് ഇന്നേ ദിവസം (ഡിസംബർ19/20) നടന്ന ഒരു ക്ലാഷ് റിലീസിന്റെ കഥ

Bineesh K Achuthan 26 വർഷം മുമ്പ് ഇന്നേ ദിവസം (ഡിസംബർ19/20) നടന്ന ഒരു ക്ലാഷ്…

മിഷന്‍ ഇമ്പോസ്സിബിള്‍ – “ഓപറേഷന്‍ മത്തിക്കറി”

തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ഹോസ്റ്റല്‍ മെസ്സിലെ ‘സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ’ ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരു വഴിക്കായി

പോലീസിനെ ഇരകൾ ആക്കിയുള്ള സിനിമകൾ കൂടുതൽ ഡാമേജ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുക

വലുതാകുമ്പോൾ ആരാകാൻ ആണ് ഇഷ്ടമെന്ന ചോദ്യത്തിന് ഒരു പ്രായം വരെ എന്റെ ഉത്തരം പോലീസ് ആകണമെന്നായിരുന്നു. അതിനുള്ള ഏക കാരണം സിനിമകളിൽ കണ്ടു ശീലിച്ച