നിങ്ങളുടെ ഫോണ്‍ ആപ്ലിക്കേഷന്‍ രഹസ്യങ്ങള്‍ ചോര്‍ത്തും..!!!

0
188

Untitled-1

നിങ്ങളുടെ ജീവിതത്തിന്റെ, അല്ല നിങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ നല്ലൊരു പങ്കും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലാണ്… ആ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ഒരു പാരയായി മാറിയാല്‍ ???

ബ്രിട്ടീഷ് കമ്പനിയായ എംസ്‌പൈ പുറത്തിറക്കിയിരിക്കുന്ന ‘എംകപ്പിള്‍’ എന്ന ആപ്‌ളിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തും. ഇമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് തുടങ്ങി നിങ്ങളുടെ എല്ലാ രഹസ്യങ്ങളുടെയും സ്വകാര്യതയുടെയും ശേഖരവുമായ സ്മാര്‍ട്ട് ഫോണ്‍ ഈ ആപ്പ് ചോര്‍ത്തിയെടുക്കും. നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡു ചെയ്യാനും സ്‌കൈപ്പിലെ പോലും വീഡിയോ ചാറ്റിങില്‍വരെ ചോര്‍ത്താനും ഈ പുതിയ ആപ്ലേഷന്‍ വഴി കഴിയും.

പിന്നെ ഒരു കാര്യം, രണ്ടു ഫോണുകളിലും ഈ ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത് പരസ്പരം ബന്ധിപ്പിച്ചാലേ ചോര്‍ത്തല്‍ നടക്കൂ.