മൊബൈല്‍ ഫോണും വൈദ്യുതിയും ഒക്കെ സ്വപ്നമായിരുന്ന ഒരു കാലത്ത് നിന്നും നമ്മുടെ യുവ തലമുറ ഇവയൊക്കെ കൊണ്ട് അമ്മാനമാടുന്ന യുഗത്തില്‍ നാം എത്തി നില്‍ക്കുകയാണ്. ഇന്ന് കൈയ്യില്‍ മൊബൈലും വീട്ടില്‍ കമ്പ്യൂട്ടറും ഇല്ലാത്ത യുവ ജനത വളരെ കുറവാണ്.
വളരെ ഭാരമേറിയ കമ്പ്യൂട്ടര്‍ കാലം മാറി മാറി വന്നപ്പോള്‍ പരിണാമം പ്രാപിച്ചു ലാപ്ടോപ്പായി. ഇപ്പോള്‍ എവിടെയും കൊണ്ട് നടന്നു ലോകത്തോട് ബന്ധപ്പെടാന്‍ നമ്മള് ലാപ് എന്ന് ചുരുക്കി വിളിക്കുന്ന ലാപ് ടോപ്പിട്ന്റെ സേവനം തേടുന്നു. നമ്മള് ഒരുപാട് പൈസ കൊടുത്തു വാങ്ങി വച്ചിരിക്കുന്ന ഈ ലാപ് ടോപുകളുടെ കാലന്മാരും പലപ്പോഴും നമ്മള് തന്നെയാണ്. നിങ്ങളുടെ ലാപ്പിനെ നിങ്ങള്‍ തന്നെ കൊല്ലുന്ന അവസ്ഥ…
സ്പീഡ് കുറയുക, ബാറ്ററി നില്‍ക്കാതെ വരിക, വൈറസ്, അങ്ങനെ ഒരു ലാപ്പിനെ നശിപ്പിക്കാന്‍ കാരണങ്ങള്‍ പലതുണ്ടാകം..ഇവയുടെ ഉത്ഭവം നമ്മളില്‍ നിന്ന് തന്നെയായിരിക്കും എന്നാ സത്യം നാം മനസിലാക്കാറില്ല.
ഇന്നത്തെ വിപണിയില്‍ ലാപ് ടോപുകള്‍ പ്രീ ലോഡഡ് ആയിട്ടാണ് വരുന്നത്. അതായത് നമ്മള് വാങ്ങിക്കുമ്പോള്‍ നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതും ഒക്കെ അതില്‍ ഉണ്ടാകും. ഇവിടെയാണ് നമ്മള് ബുദ്ധിപൂര്‍വ്വം ചിന്തിക്കേണ്ടത്. ആവശ്യമുള്ളത് മാത്രം കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ട് ബാക്കിയുള്ളവ ഡിലീറ്റ് ചെയ്തു കളയുക. ഇതു നിങ്ങളുടെ ലാപ്പിന്റെ ആയുസും കാര്യക്ഷമതയും വര്‍ധിപ്പിക്കും എന്നാ കാര്യത്തില്‍ ഒരു സംശയവും വേണ്ട.
നിങ്ങള്‍ പിടിക്കുന്ന മാനിന് മൂന്ന് കൊമ്പ് എന്നാ നയം ലാപുകളുടെ അടുത്ത് എടുക്കരുത്, ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കരുത്. നിങ്ങളുടെ ലാപിനു ചെയ്യാനും താങ്ങാനും കഴിയുന്ന പണികള്‍ മാത്രമേ അതില്‍ ചെയ്യാന്‍ ശ്രമിക്കാന്‍ പാടുള്ളൂ. ലാപില്‍ കളിക്കാന്‍ പറ്റാത്ത ഗെയിംസ്, സോഫ്റ്റ് വെയറുകള്‍ എന്നിവ ഓടിച്ചു പരീക്ഷിച്ചു അവസാനം ലാപ് ടോപിനു അന്ത്യകര്‍മങ്ങള്‍ നടത്തേണ്ട ഗതി വരരുത്.
ലാപിന്റെ ബ്രൌസര്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കി കൊണ്ട് ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ ആഡ് ഓണ്‍സ് പോലുള്ള ഇന്റര്‍നെറ്റ് പരിപാടികളില്‍ നിന്നും സമദൂരം പാലിക്കുക.
നിങ്ങളുടെ ലാപ് ടോപ് ഫാന്‍ ക്ലീന്‍ ചെയ്യുന്നത് നല്ലത്, ലാപ് മൊത്തം വൃത്തിയാക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം…
ഓട്ടോ ഡൌണ്‍ലോഡ് ഓപ്ഷനെ കുറച്ചു അകറ്റി നിര്‍ത്തുന്നത് നല്ലതാണ്. സിസ്റ്റം അപ്ഡേറ്റ്സ് അടക്കമുള്ള കാര്യങ്ങള്‍ ഓട്ടോ ഡൌണ്‍ലോഡ് ആകുന്നത് ചിലപ്പോള്‍ നിങ്ങളുടെ ശേഷി കുറഞ്ഞ ലാപിനെ ദോഷകരമായി ബാധിച്ചേക്കാം…
ഒരു നല്ല ലാപ് വൃത്തിയായി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഈ ലോകം നിങ്ങളുടെ വിരള് തുമ്പിലേക്ക് ചുരുങ്ങും..ഏത് രാവിലും…