നിങ്ങളുടെ വസ്ത്രങ്ങള്‍ നിങ്ങളെ പറ്റി പറയുന്ന ചില കാര്യങ്ങളുണ്ട്…

0
526

magic_city_jeffery_dean

അതെ, നിങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ നിങ്ങളെ പറ്റി പറയുന്ന,അല്ല പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ വസ്ത്രധാരണരീതികള്‍ കാണുമ്പോള്‍ നിങ്ങളെ പറ്റി മനസിലാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍, വിശേഷങ്ങള്‍, സ്വഭാവസവിശേഷതകള്‍ എന്നിങ്ങനെ ചിലത് ഉണ്ട്..അവ എന്തൊക്കെ എന്നല്ലേ ???

നിങ്ങളുടെ വസ്ത്രധാരണ രീതിയില്‍ ചുവപ്പ് എന്ന നിറത്തിന് കുറച്ച് അധികം പ്രാധാന്യമുണ്ട് എന്ന് തന്നെ പറയാം. ചുവപ്പ് എന്നത് വശ്യതയുടെ നിറമാണ്. ചുവപ്പ് ഇടുന്ന ആണുങ്ങള്‍ അലെങ്കില്‍ പെണുങ്ങള്‍ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമായി മാറുന്നു. അവര്‍ മറ്റുള്ളവരെ വശീകരിക്കുകയും തങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു…

നിങ്ങളുടെ ആരോഗ്യവും നിങ്ങളുടെ വസ്ത്രധാരണ രീതികള്‍ വ്യക്തമാക്കുന്നു. കണ്ണട കുറച്ചു പക്വത പകര്‍ന്നു നല്‍കുമെങ്കിലും അത് നിങ്ങളുടെ ചുറുചുറുക്കിന് ഒരു വിലങ്ങുതടിയായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഇനി വരുന്ന സംഗതിയാണ് “ബ്രാന്‍ഡ്‌”..! ബ്രാന്‍ഡ്‌ തുണികള്‍ ധരിക്കുമ്പോള്‍ നിങ്ങള്‍ സ്വയം പൊങ്ങുന്നു..നിങ്ങള്‍ക്ക് എവിടെ നിന്നോ ഒരു ആത്മവിശ്വാസം ലഭിക്കുന്നു. എനിക്കും ഇതൊക്കെ സാധിക്കും എന്ന വിശ്വാസം..അത് നിങ്ങളെ പല വേദികളിലും തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ സഹായിക്കും…

ഇനി കുറച്ചു ആധികാരികമായി പറഞ്ഞാല്‍,

ആരും അറിയാതെ ആരും കാണാതെ ഒളിച്ചു ജീവിക്കാന്‍ ഇഷ്ടപെടുന്ന ആള്‍ക്കാര്‍ ആണ് കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്, വളരെ ജാഗരൂകരായ വ്യക്തികള്‍ കഴിവതും ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിക്കും, പിന്നെ വായില്‍ തോനിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ പോലെ ചില ന്യൂ ജനറേഷന്‍ ചേട്ടന്മാര്‍ എന്തും ധരിച്ചു കളയും.! ഇനി ചില സ്ത്രീകളുടെ കാര്യം, അവിടെയും ഇവിടെയും ഒക്കെ തുറന്നു കാട്ടി മേനി പ്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍..ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചാല്‍ ??? ആഹ…

ഇനി ചിലരെ ചില വസ്ത്രങ്ങളില്‍ കാണാന്‍ മാത്രമേ നമ്മള്‍ക്ക് ഇഷ്ടമുള്ളു. ഡോക്ടര്‍ ആയാല്‍ വെള്ള കോട്ട് ഇടണം, പാട്ട് കാരനായാല്‍ കുര്‍ത്ത ഇടണം, ടീച്ചര്‍ സാരി ഉടുക്കണം..അങ്ങനെ പോകുന്ന കാണുന്നവരുടെ ഇഷ്ടങ്ങള്‍…