നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെയിരിക്കട്ടെ…

506

Whats-App-Account-Hacked

ഒരു കാലത്ത് മൊബൈല്‍ മെസ്സേജസ് വഴി ആശയവിനിമയം നടത്തിയിരുന്ന നമ്മളെ തേടി ഇന്റര്‍നെറ്റ്‌ വന്നു. പിന്നെ ഓര്‍ക്കുട്ടും അവിടെ നിന്ന് ഫേസ്ബുക്കും വന്നു. പക്ഷെ ഇവയെ എല്ലാം കടത്തിവെട്ടി ഇന്നത്തെ താരമായി മാറിയത് വാട്സ് ആപ്പാണ്. കേവലം സാധാരണ ടെക്സ്റ്റുകള്‍ മാത്രമല്ല ഫോട്ടോയും വീഡിയോയും എന്തിനു ശബ്ദം വരെ നമുക്ക് വാട്സ് ആപ്പ് വഴി അയക്കാന്‍ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രചാരം വര്‍ധിപ്പിച്ചു. നമ്മുടെ സ്വകാര്യത വാട്സ് അപ്പില്‍ ഒരു സ്വീകാര്യത മാത്രമായി മാറിയപ്പോള്‍ നമ്മുടെ ലോകം ആ പച്ചപ്പിലെ രണ്ടു ടിക്ക് മാര്‍ക്കുകളിലെക്ക് ചുരുങ്ങി എന്ന് തന്നെ പറയാം.

പക്ഷെ നിങ്ങള്‍ വാട്സ് ആപ്പിള്‍ സുരക്ഷിതരാണോ?

കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് ഉള്ളില്‍ നിരവധി വാട്സ് ആപ് അക്കൗണ്ടുകലാണ് ഹാക്ക് ചെയ്യപ്പെട്ടത്. നിങ്ങളുടെ ഫോണോ അതിന്റെ പാസ് വാര്‍ഡോ അങ്ങനെ ഒന്നും തന്നെയില്ലാതെ കേവലം ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് വാട്സ് ആപ് അക്കൗണ്ട്‌ ഹാക്ക് ചെയ്യാന്‍ സാധിക്കും.

നിങ്ങളുടെ ഫോണ്‍ നമ്പര്‍ അറിയാവുന്ന ആ ഫോണില്‍ ഒരു അല്‍പ്പനേരം എങ്കിലും ചിലവഴിക്കാന്‍ അവസരം കിട്ടുന്ന ആര്‍ക്കും അതിലെ വാട്സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്താം.

നിങ്ങളുടെ അതെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്സ് ആപ് അക്കൗണ്ട്‌ തുറക്കാന്‍ സാധിക്കും എന്ന് നിങ്ങളില്‍ ചിലര്‍ക്ക് എങ്കിലും അറിയാമായിരിക്കുമല്ലോ? ഈ അവസരത്തില്‍ ഉപയോഗിക്കുന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ഒരു കണ്‍ഫര്‍മേഷന്‍ നമ്പര്‍ അയക്കും. ഈ നമ്പര്‍ ഉപയോഗിച്ചാണ് അക്കൗണ്ട്‌ നമ്മള്‍ ആക്ടിവേറ്റ് ചെയ്യേണ്ടത്. നിങ്ങളുടെ ഫോണില്‍ വരുന്ന വാട്സ് ആപ് കോള്‍ എടുത്ത് ഈ നമ്പര്‍ സ്വീകരിക്കാന്‍ ഹാക്കര്‍ക്ക് നിങ്ങളുടെ ഫോണ്‍ കൈയ്യില്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി.

അതുകൊണ്ട് സൂക്ഷിക്കുക..നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ കൈയ്യില്‍ തന്നെ സൂക്ഷിക്കുക…ചില കാര്യങ്ങള്‍ എത്ര സുരക്ഷിതമാണ് എന്ന് കരുതിയാലും ചിലപ്പോള്‍ അവ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല.

ഇതു വാട്സ് ആപിന്റെ ഒരു പോരായ്മയല്ല, മറിച്ചു വാട്സ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ്, അതുകൊണ്ട് അത് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്ന് മാത്രം കരുതുക.