Featured
നിങ്ങളുടെ വൈ ഫൈ ആരെങ്കിലും അടിച്ചുമാറ്റുന്നുണ്ടോ ?
ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ ‘ശശി’ ആകുന്നത് ?
144 total views

ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ ‘ശശി’ ആകുന്നത് ?
ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്ന് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന വൈ ഫൈ. WLAN (Wireless Local Area Network) എന്നും ഇത് അറിയപ്പെടുന്നു. ഇന്റര്‍നെറ്റ് കണക്ഷന് ഷെയറിങ്ങിനായി വൈ ഫൈ വ്യാപകമായി ഉപയോഗിക്കുന്നു. വിക്ടര്‍ ഹേസ് എന്ന ശാസ്ത്രജ്ഞന് ആണ് വൈ ഫൈയുടെ പിതാവ്.
ഏതൊരു ഉപകാരപ്രദമായ കണ്ടുപിടിത്തത്തിനും ഒരു മറുവശം ഉണ്ടെന്ന് പറയുന്നതുപോലെ വൈ ഫൈക്കും ഉണ്ട് ചില പോരായ്മകള്‍ . അതില്‍ പ്രധാനപ്പെട്ടതും ഉടമസ്ഥന്റെ പോക്കറ്റ് കാലിയക്കുന്നതും ആയ ഒരു പോരായ്മയെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള അപകടങ്ങള്‍ എന്താണെന്നും നമുക്ക് കാണാം.
ഒരു സ്വകാര്യ വൈ ഫൈ നെറ്റ്വര്ക്കില് ഒരു കമ്പ്യൂട്ടറിന് അംഗമാകണമെങ്കില്‍ ഒരു WEP Key ( Wired Equivalent Privacy Key) അല്ലെങ്കില്‍ ഒരു വൈ ഫൈ പാസ്സ്വേര്‍ഡ് ആവശ്യമാണ്. ഈ വൈ ഫൈ പാസ്സ്വേര്‍ഡ് ഒരു ഹെക്സാഡെസിമല്‍ സംഖ്യ ആയിരിക്കും. (ഉദാ: 1A648C9FE2 , 99D767BAC38EA23B0C0176D15). ഈ പാസ്സ്വേര്‍ഡ് ഏതെങ്കിലും വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ഒരു സ്വകാര്യ വൈ ഫൈ നെറ്റ്വര്ക്കില് ആര്‍ക്കും അംഗമാകാം. നമ്മുടെ കമ്പ്യൂട്ടറില്‍ വൈ ഫൈ കീ കാണാനായി ടാസ്ക് ബാറിലെ വൈ ഫൈ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം വൈ ഫൈ റൈറ്റ് ക്ലിക്ക് ചെയ്തു Properites എടുക്കുക. അവിടെ Network Security Key എന്നെഴുതിയതിന്റെ താഴെ ഉള്ള Show Characters എന്ന ബോക്സ് ക്ലിക്ക് ചെയ്താല്‍ ആര്‍ക്കും നിങ്ങളുടെ കീ കാണാം അതുപയോഗിച്ച് അയാള്‍ക്ക് നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷന് യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം. അതുകൊണ്ട് ഈ കീ എങ്ങനെ ഹൈഡ് ചെയ്യാം എന്നു നമുക്ക് നോക്കാം.
1. ആദ്യം Start ബട്ടണ്‍ അമര്‍ത്തി സെര്‍ച്ച് ബോക്സില്‍ regedit എന്ന് ടൈപ്പ് ചെയ്ത് രെജിസ്ട്രി എഡിറ്റര്‍ തുറക്കുക.
2. അതില്‍ HKEY_CLASSES_ROOT എന്ന ഫോള്‍ഡര്‍ തുറന്ന് Appid എന്ന ഫോള്‍ഡര്‍ കണ്ടെത്തുക.
3. Appid തുറന്നശേഷം വരുന്ന ലിസ്റ്റില്‍ നിന്ന് {86F80216-5DD6-4F43-953B-35EF40A35AEE} കണ്ടെത്തുക.
4. ഇനി {86F80216-5DD6-4F43-953B-35EF40A35AEE} ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Permissions എടുക്കുക.
5.അതില്‍ Advanced ക്ലിക്ക് ചെയ്യുക.
6. അതില്‍ Owner എന്ന ടാബ് ക്ലിക്ക് ചെയ്യുക.
7. അവിടെ Replace Owner on subcontainers and objects എന്ന ബോക്സ് ടിക്ക് ചെയ്യുക.
8. Apply ക്ലിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
9. ഇനി Permissions എന്ന ടാബ് ക്ലിക്ക് ചെയ്യുക.
10. അവിടെ SYSTEM ഒഴികെയുള്ള എല്ലാ എന്‍ട്രികളും സെലക്ട് ചെയ്ത് Remove ക്ലിക്ക് ചെയ്തശേഷം OK ക്ലിക്ക് ചെയ്യുക.
11. ഇനി നാം ആദ്യം തുറന്ന Permissions ഡയലോഗ് ബോക്സില്‍ OK ക്ലിക്ക് ചെയ്യുക.
12. ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ വൈ ഫൈ കീ ഹൈഡ് ചെയ്യപ്പെട്ടിരിക്കുന്നു.
ഇനി ഇത് എങ്ങനെ അണ്‍ഹൈഡ് ചെയ്യാം എന്നുകൂടി അറിയണ്ടേ?
1. മുകളില്‍ പറഞ്ഞ പടികള്‍ 1 മുതല്‍ 4 വരെ ചെയ്യുക.
2. Permissions ല്‍ Groups or User names എന്ന ബോക്സിന് താഴെയുള്ള Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3. ഇനി വരുന്ന ഡയലോഗ് ബോക്സില്‍ administrators എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക.
4. ഇനി താഴെ Permissions for Administrators എന്ന ബോക്സില്‍ Read എന്നെഴുതിയ ബോക്സില്‍ ടിക്ക് ചെയ്യുക.
5. വീണ്ടും Groups or User names എന്ന ബോക്സിന് താഴെയുള്ള Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6. ഇനി വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പേര് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. (കമ്പ്യൂട്ടറിന്റെ പേര് അറിയാന്‍ ടെസ്ക്ടോപിലെ കമ്പ്യൂട്ടര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അതില്‍ Computer Name എന്നതിന്റെ നേരെ ഉള്ള പേര് നോക്കുക. -PC എന്ന ഭാഗം ഒഴിവാക്കണം.)
7. ഇനി താഴെ Permissions for Administrators എന്ന ബോക്സില്‍ Read എന്നെഴുതിയ ബോക്സില്‍ ടിക്ക്ചെയ്ത് OK ക്ലിക്ക് ചെയ്യുക.
8. ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.
ഇനി വൈ ഫൈ കണക്ഷന്റെ Properties എടുത്തു നോക്കു. പാസ്സ്വേര്‍ഡ് കാണാന്‍ കഴിയും.
സുരക്ഷിതമല്ലാത്ത വൈ ഫൈകളുടെ ഉടമകളോട് ഒരു വാക്ക്. നിങ്ങളുടെ വൈ ഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ ആര് എന്ത് കുറ്റകൃത്യം ചെയ്താലും പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്ക്കയിരിക്കും എന്ന് ഓര്‍ക്കുക.
ഇനി അടിച്ചുമാറ്റി വൈ ഫൈ ഉപയോഗിക്കുന്നവരോട് ഒരു വാക്ക്. വൈ ഫൈ ഈ രീതിയില്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നോര്‍ക്കുക. ഇന്റര്‍നെറ്റില്‍ ലഭ്യമായ പാക്കറ്റ് സ്നിഫിംഗ് സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാല്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ വൈ ഫൈയിലൂടെ കൈമാറുന്ന എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും.
ദയവായി അഭിപ്രായങ്ങള്‍ താഴെഎഴുതുക.
ഇത് കൂടി കാണുക.
- WEP Key – What Are WEP Keys?
- Wi-Fi Wikipedia- the free encyclopedia
- Vic Hayes Wikipedia- the free encyclopedia
145 total views, 1 views today