നിങ്ങളുടെ സൌന്ദര്യം അളക്കാന്‍ ഫിംഗര്‍ ട്രാപ് ടെസ്റ്റ്‌ !

0
272

01

സൌന്ദര്യത്തിനു അളവ് കോലില്ല എന്നാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സൌന്ദര്യത്തിനു ഇപ്പോള്‍ അളവ് കോലുമായി വന്നിരിക്കുകയാണ് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ. അവരാണ് ഒരാള്‍ സൌന്ദര്യമുള്ള ആളാണോ അല്ലെയോ എന്ന് കണ്ടുപിടിക്കുവാന്‍ പുതിയ മാര്‍ഗവുമായി നമുക്ക് മുന്‍പിലേക്ക് വന്നിരിക്കുന്നത്.

ഫിംഗര്‍ ട്രാപ് ടെസ്റ്റ്‌ എന്നാണ് അവരിതിനു ഇട്ടിരിക്കുന്ന പേര്. അവരതിന് കൊടുത്ത വിശേഷണം തന്നെ ‘സൌന്ദര്യം അല്ലെങ്കില്‍ വൈരൂപ്യം മനസ്സിലാക്കാനുള്ള മാര്‍ഗം’ എന്നാണ്. ഡെന്റല്‍ സര്‍ജന്‍മാര്‍ പണ്ടേ പറഞ്ഞ കാര്യം ആണെങ്കിലും ഇപ്പോഴാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.

02

ടെസ്റ്റ്‌ ഇങ്ങനെയാണ്, ഒരാള്‍ തന്റെ ചൂണ്ടുവിരലെടുത്ത് താടിക്കും മൂക്കും തട്ടുന്ന വിധം ചിത്രത്തില്‍ കാണുന്ന പോലെ വെക്കണം. അങ്ങിനെ വെച്ചാല്‍ അവന്റെ/ അവളുടെ ചുണ്ട് ചൂണ്ടുവിരലില്‍ തട്ടുന്നോ എന്ന് നോക്കണം.  താടിയും ചുണ്ടും മൂക്കും ഒരേ ലെവലില്‍ ആണെങ്കില്‍ അവര്‍ സൌന്ദര്യവാന്‍/സൌന്ദര്യവതി, അല്ലെങ്കില്‍ കാര്യം അവതാളത്തില്‍ !

ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കായ വീബോയില്‍ ഇക്കാര്യത്തെ കുറിച്ച് ചൂടന്‍ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍. ഇതിനകം വീബോയില്‍ 200,000 ത്തോളം ആളുകള്‍ തങ്ങളുടെ ടെസ്റ്റ്‌ ചെയ്തു വിജയിച്ച ഫോട്ടോ സഹിതം പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്‌. അതില്‍ ഭൂരിഭാഗം പേരും യുവതികള്‍ ആണത്രേ.

03
സെലബ്രിറ്റികളില്‍ ആരൊക്കെ സുന്ദരിമാര്‍ ?

എന്നാല്‍ വൈദ്യശാസ്ത്രം ഈ ടെസ്റ്റിനെ മറ്റൊരു പേരിലാണ് വിളിക്കുന്നത്‌, റിക്കെറ്റ്’സ് ഇ-ലൈനെന്ന്‍. ദന്ത ഡോക്ടര്‍മാര്‍ മുഖ സൌന്ദര്യം വരുത്തുവാന്‍ വേണ്ടിയാണ് ഈ ടെസ്റ്റ്‌ ഉപയോഗിക്കുന്നത്. കോസ്മെറ്റിക് സര്‍ജറിക്ക് മുന്‍പാണ് മിക്കവാറും ഈ ടെസ്റ്റ്‌ നടത്താറുള്ളത്. അതിനെ സൌന്ദര്യവുമായി കൂട്ടിക്കുഴക്കരുത് എന്നാണ് പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നത്. അതിനെ വേണമെങ്കില്‍ സൌന്ദര്യത്തിന്റെ ഭാഗമായി കരുതാം. അവര്‍ പറഞ്ഞു.