01

സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മള്‍ എല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി. ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും. മുന്‍പ് പല ലേഖനങ്ങളിലൂടെയും മറ്റും ബാറ്ററി ലൈഫ് കൂട്ടാനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ വായിച്ചു കാണും. എന്നാലിവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ്.

അതിനായി പ്രത്യേകം രഹസ്യ മാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കിലും ചില ടിപ്പ്സുകളും ട്രിക്കുകളും കൊണ്ട് ബാറ്ററി ചര്‍ജിംഗ് നമുക്ക് വേഗതയിലാക്കാം. അത്തരം ചില ട്രിക്ക്സ് ആണ് ചുവടെ

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുക

നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യണം എന്നുണ്ടെങ്കില്‍ അത് ഓഫാക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. അങ്ങിനെ വരുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററി നഷ്ടമാവാതിരിക്കുകയും അത് ചര്‍ജിംഗ് ടൈം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇനി പവര്‍ ബട്ടണ്‍ പ്രസ് ചെയ്യാന്‍ നിങ്ങള്‍ അത്ര തല്പരര്‍ അല്ലെങ്കില്‍ നേരെ പോയി എയര്‍പ്ലെയിന്‍ മോഡ് അമര്‍ത്തുക. അങ്ങിനെ വരുമ്പോള്‍ അത് സെല്ലുലാര്‍ സിഗ്നലും വൈഫൈയും തിരയാതിരിക്കുകയും ചാര്‍ജിനെ സൂക്ഷിക്കുകയും ചെയ്യും.

ഇനി അതും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കൈ കൊണ്ട് തൊടാതിരിക്കുക. സ്ക്രീന്‍ ലോക്ക് ചെയ്ത ശേഷം ചാര്‍ജ് ആകുന്നതു വരെ കാത്തിരിക്കുക.

ഒരു വാള്‍ ചാര്‍ജര്‍ ഉപയോഗിക്കുക

02

യു എസ് ബി പോര്‍ട്ടിനേക്കാള്‍ വേഗതയില്‍ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ വാള്‍ ചാര്‍ജറിലൂടെയായിരിക്കും പെട്ടെന്ന് ചാര്‍ജാവുക. ആപ്പിള്‍ കമ്പനി പോലും നമ്മോടു പറയുന്നത് അങ്ങിനെ ചെയ്യാനാണ്. അതാണ്‌ ഏറ്റവും നല്ല മാര്‍ഗമത്രേ.

ആളെ ചൂടാക്കാതിരികുക.

ഒരു ഫോണിനു എപ്പോഴും നല്ലത് അവനെ തണുപ്പില്‍ സൂക്ഷിക്കുന്നതാണ്. തണുപ്പിലാണ് ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം സൂക്ഷിക്കുക. ചൂടന്‍ അന്തരീക്ഷം ബാറ്ററിയുടെ പെര്‍ഫോമന്‍സിനെ ബാധിക്കും. വെയിലത്ത് നിര്‍ത്തിയിടുന്ന കാറില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ സൂക്ഷിക്കുന്നതും ഫോണ്‍ ബാറ്ററിയെ കൊല്ലും.

ചില ഫോണ്‍ കവറുകളും ഇങ്ങനെ ബാറ്ററിയെ കൊല്ലുന്ന സാധനങ്ങളാണ്. ചാര്‍ജ് ചെയ്യുമ്പോള്‍ കവര്‍ ഇട്ട ഒരു ഫോണ്‍ ചൂടാവുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നെങ്കില്‍ ഉടനെ ആ കവര്‍ എടുത്തു കളയുന്നതാണ് ഉത്തമം.

ഒരു ഫോണ്‍ എപ്പോഴും 22 ഡിഗ്രിയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം എന്നാണ് ആപ്പിള്‍ പറയുന്നത്.

യു എസ് ബി ചാര്‍ജിംഗ് സ്പീഡ് കൂട്ടുക

03

വാള്‍ ചാര്‍ജര്‍ എന്നൊരു ഓപ്ഷന്‍ നിങ്ങളുടെ മുന്നില്‍ ഇല്ലെങ്കില്‍ പിന്നെ യു എസ് ബി ചാര്‍ജിംഗ് സ്പീഡ് കൂട്ടുകയാണ് അടുത്ത മാര്‍ഗം. യു എസ് ബി വഴി ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണും നിങ്ങളുടെ കമ്പ്യൂട്ടറും സിങ്ക്രനൈസ് ചെയ്യാതിരിക്കുക. അത് പോലെ ആ സമയത്ത് മറ്റെല്ലാ യു എസ് ബികളും കമ്പ്യൂട്ടറുമായി ഘടിപ്പിക്കാതിരിക്കുക.

അത് പോലെ ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്റ്റാന്റ് ബൈ മോഡിലോ ഹൈബര്‍നേഷന്‍ മോഡിലോ ഇടാതിരിക്കുക. ഇത് നിങ്ങളുടെ ഫോണിലെ ബാറ്ററിയെ ഊറ്റി കുടിക്കുന്നതിനു ഇടയാക്കും.

ബാറ്ററി മെയിന്‍ടനന്‍സ്

നിങ്ങള്‍ ഉപയോഗിക്കുന്നത് ലിഥിയം ബാറ്ററി ആണെങ്കില്‍ മാസത്തിലൊരിക്കല്‍ 100% വും ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഒഫാകുന്നത് വരെ കാത്തിരിക്കുന്നത് നല്ലതാണ്.

You May Also Like

30 സെക്കന്റ്റ് ട്രിക് – ഐ ഫോണില്‍ അനാവശ്യമായ കോളുകള്‍ ബ്ലോക്ക്‌ ചെയ്യാം !

നിങ്ങളുടെ ഐ ഫോണില്‍ അനാവശ്യമായ കോളുകള്‍ വരുന്നുണ്ടോ, മുപ്പത് സെക്കന്റ് കൊണ്ട് ബ്ലോക്ക് ചെയ്യാന്‍ ഈ വീഡിയോ കാണുക.

അല്പം ബാങ്കുവിചാരം – ഭാഗം 1 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

സര്‍ക്കാരും റിസര്‍വ് ബാങ്കും ഒത്തുചേര്‍ന്നു ‘മീന്‍പിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം.

അനാവശ്യ ഉള്ളടക്കങ്ങള്‍ ഒഴിവാക്കി വെബ്‌ പേജുകള്‍ പ്രിന്‍റ് ചെയ്യാന്‍

നമ്മള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റുകളും വെബ്പേജുകളും മറ്റും  പ്രിന്‍റ് ചെയ്യാറുണ്ടല്ലോ ,പക്ഷെ പലപ്പോഴും…

ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന വസ്ത്രത്തെ അടുത്തറിയാം – വീഡിയോ

റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസിലെ യാത്രികനാണ് ഈ വസ്ത്രം ധരിക്കുന്ന കാഴ്ച നമ്മെ കാണിക്കുന്നത്. ശാസ്ത്ര കുതുകികള്‍ എന്ന നിലയ്ക്ക് നമ്മള്‍ ഓരോരുത്തര്‍ക്കും വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.