Apps
നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാകാന്‍ ഒരു ആപ്ലിക്കേഷന്‍ – യാവോ..
നടിമാര്‍ ഉള്‍പ്പടെ പല പ്രമുഖരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ ആപ്ലിക്കേഷന്‍ നല്ല പ്രചാരം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
75 total views

മറ്റുള്ളവരുടെ സ്വകാര്യതകള്‍ എപ്പോളും പുറംലോകം ആകാംഷയോടെ കേള്‍ക്കുന്ന അല്ലെങ്കില്‍ കാണുന്ന ഒരു വിഷയമാണ്. ഇനി നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് യാതൊരു ഭയവുമില്ലാതെ കൈമാറാന്‍ ഇതാ പുതിയൊരു ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്താല്‍ സ്ക്രീന്‍ ഷോട്ടുകള്‍ പോലും എടുക്കാന്‍ കഴിയില്ല.
കണ്ടന്റ് ഗാര്‍ഡ് എന്ന സോഫ്റ്റ്വെയര് കമ്പനിയാണ് ഈ പുതിയ സോഫ്റ്റ്വെയര് ടെക്നോളജി വികസിപ്പിച്ചിരിക്കുന്നത് യോവോ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവക്ക് പുറമെ യോവോയില്‍ തന്നെ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
സാധാരണ നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതുപോലെ ഈ ആപ്ലിക്കേഷനില്‍ എടുക്കുന്ന ചിത്രങ്ങളും നിങ്ങള്‍ക്ക് എല്ലാ സോഷ്യല്‍ മീടിയകളിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ ആ ചിത്രങ്ങള്‍ കോപി ചെയ്യാനോ, ഡൌണ്‍ലോഡ് ചെയ്യാനോ, എന്തിന് സ്ക്രീന്‍ ഷോട്ട് എടുക്കാനോ പോലും കഴിയില്ല. ഇത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ കോപി ചെയ്താല്‍ അതില്‍ ബാരിയര്‍ ഗ്രിഡ് വഴി ചിത്രം അവ്യക്തമാക്കും. കൂടാതെ ഓട്ടോ ഡിലീറ്റിഗ് ഒപ്ഷനുകളും ലഭ്യമാണ്.
നടിമാര്‍ ഉള്‍പ്പടെ പല പ്രമുഖരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ ആപ്ലിക്കേഷന്‍ നല്ല പ്രചാരം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ഐഫോണ്‍ മോഡലുകളില്‍ മാത്രമാണ് യോവോ പ്രവര്‍ത്തിക്കുക. ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പും ഉടനെത്തും.
76 total views, 1 views today