നിങ്ങളെന്നെ ചാളയാക്കി
വീണ്ടും അച്ചായന്റെ തവി മീന്‍ ചാറില്‍ മുങ്ങിപ്പൊങ്ങി. അതെ ഇത്തവണ വീണത് തന്നെ അങ്ങേയറ്റത്തിരുന്ന ഒന്നാം വര്‍ഷക്കാരന്റെ പ്രക്തീക്ഷയോടെയുള്ള നോട്ടം. ഇപ്പൊ വീഴും പക്ഷെ വീണില്ല കഷ്ടം ‘അവനേം പറ്റിച്ചു എന്ടടുത്തിരുന്ന ചേര രാജു പിറുപിറുത്തു’ വീണ്ടും രണ്ടാമന്റെ കപ്പപാത്രത്തിനു മുന്നിലും തവി മാജിക് കാണിച്ചു മൂന്നാമന്റെ പാത്രത്തിലേക്ക് എന്നായപ്പോ ആദ്യത്തെ രണ്ടു പേരും അവനെ അസൂയയോടെ നോക്കി. പക്ഷെ ഇത്തവണയും തവി അച്ചായനോട് വിശ്വസ്തത തുടര്‍ന്നു. നായകന് മീന്‍ ചാറിലേക്ക് അച്ചായന് സ്പോന്സര് ചെയ്തിരിക്കുന്ന ഏകനായ ചാളയാകുന്നു. കപ്പയിലേക്ക് ഒഴിക്കുന്ന ചുവന്ന ചൂടുവെള്ളം മീന്‍ ചാര് ആണെന്ന് എല്ലാ കോളേജു കാന്റീന് പറ്റുകാരെയും പോലെ ഞാനും വിശ്വസിച്ചിരുന്നു. ഒരിക്കലും കപ്പപാത്രത്തില് വീഴാതെ ഞങ്ങളെ കൊതിപ്പിച്ച ആ ഒറ്റ ചാള തന്നെ രക്ഷിക്കുന്ന അച്ചായന്റെ തവിയില്‍ ഞെളിഞ്ഞിരുന്ന ഞങ്ങളെ രണ്ടു വര്‍ഷം കൊഞ്ഞനം കുത്തി.
72 total views, 1 views today

കഴിഞ്ഞ രണ്ടു കൊല്ലം നോക്കിയിരുന്നിട്ടു കിട്ടീട്ടില്ല പിന്നാ! വീണ്ടും ചേരയുടെ ആത്മഗതം അത് എല്ലാ ഫസ്റ്റ് ഇയരുകാരോടും ചെയ്ത ക്രൂരതയായി എനിക്ക് തോന്നി. അവരുടെ പ്രതീക്ഷ നശിപ്പിക്കെണ്ടാരുന്നു. നിനക്കിതൊക്കെ ജുനിയെഴ്സിനോട് പറഞ്ഞു കൊടുത്തൂടെ ആ പാവം പിള്ളേരെ ഇങ്ങനെ വെള്ളമിറക്കിക്കണോ? ചേര സീനിയറിന്റെ അധികാരത്തോടെ രണ്ടാം വര്‍ഷം ചരിത്രത്തിലെ കമ്പിയോടു ദേഷ്യപ്പെട്ടു. അച്ചായന് എല്ലാ ഒന്നവര്ഷ്ക്കാരുടെ മുന്നിലും തന്റെ ചാളേം തവീം കളി നടത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്നാടാ ചേരേ നിനക്കാണോ ചാള കിട്ടാത്ത സങ്കടം. ഓ ഒരു സങ്കടോം ഇല്ലേ പശ വെച്ചല്യോ തവിയെലോട്ടിചെക്കണേ… അതെങ്ങും വീഴാന്‍ പോണില്ല!. ബാബു അച്ചായന് ഒരു പരിഹാസ ചിരിയുമായി ഞങ്ങളെ നോക്കി പത്തു രൂപ കപ്പയില്‍ ഷെയര്‍ കൂടിയിരിക്കുന്ന എന്റെം ചേരെടെം പാത്രത്തിലേക്ക് അങ്ങര് ചുവന്ന വെള്ളം തുറന്നു വിട്ടു. അതിനൊപ്പം തവി പാത്രതിലോന്നു കൊട്ടി ദൈവമേ ചേര അലറി അത് സംഭവിച്ചു വര്ഷങ്ങള്യി ആര്‍ക്കും കിട്ടാതിരുന്ന ചാള ഞങ്ങളുടെ കപ്പയില്‍, എന്ത് ചെയ്യണം. എന്നറിയാതെ പകച്ചിരുന്നു.
ആ വാര്‍ത്ത കാട്ട് തീ പോലെ കാമ്പസില്‍ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ കാന്റീനിലെ ചാള വീണ പാത്രം കാണാന്‍ ഓടി വന്നു. കാറ്റുപോയ ബലൂണുകളായി ഞാനും ചേരേം ഇരുന്നു. കപ്പയും ചാളയും തിന്നു തെളിവ് നശിപ്പിക്കരുതെന്നെ ചേരയുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ സാധിച്ചില്ല. ചേരയോടു കപ്പ പാത്രതില് വരച്ചിട്ടുള്ള നിയന്ത്രണ രേഖ അനുസരിച്ച് ചാള നിനക്കുള്ളതനെന്നു ഞാന്‍ തറപ്പിച്ചു. എല്ലാ കപ്പ തീനികളുടെയും കൊതി ഏറ്റുവാങ്ങിയ ചാള ചേരക്കു. ബാബു അച്ചായന്റെ സമ്മാനം. പക്ഷെ എല്ലാ പ്രതീക്ഷയും തകര്‍ത്തു ചേര ചാള തിന്നില്ല പക്ഷെ ആ നശിച്ച ദിവസം ഞങ്ങളെ കോളേജിലെ ഔദ്യോഗിക ചാള കൊതിയന്മാര് എന്ന പട്ടം ചാര്‍ത്താനുള്ള തായിരുന്നു. അന്നുമുതല്‍ ചേര രാജു ചാളച്ചേര എന്ന പേരില്‍ അറിയപ്പെട്ടു. കൂടെ മത്തി എന്റെ ഇന്ശ്യലും ആയി. ശുഭം. പിറ്റേന്ന് മുതല്‍ എല്ലാരുടെയും തന്തക്കു വിളിക്കുക എന്ന അവകാശവും കിട്ടി.
73 total views, 2 views today