നിങ്ങളെ അതിശയിപ്പിക്കുന്ന 10 ലോകകപ്പ് ഗോളുകള്‍ !

333

marado

ബൂലോകം വായനക്കാരില്‍ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ അല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ബൂലോകം വായനക്കാരില്‍ ഒട്ടുമിക്ക പേരും യുവാക്കള്‍ ആണെന്നത് തന്നെ ആണതിന് കാരണം. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌. ലോകം ഉറങ്ങാതെ തങ്ങളുടെ ഇഷ്ട ടീമിന്റെ കളിയും കണ്ടിരിക്കുന്ന ഈ വേളയില്‍ ലോകത്തെ അതിശയിപ്പിച്ച 10 ലോകകപ്പ് ഗോളുകള്‍ പരിചയപ്പെടുത്തുകയാണിവിടെ.

അളന്നുകുറിച്ച പാസുകള്‍ക്കും എണ്ണം പറഞ്ഞ ഡ്രിബ്ലിംഗുകള്‍ക്കുമൊടുവില്‍ അതീവ സുന്ദരമായി വല കുലുങ്ങിയ ആ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണേണ്ടത് തന്നെയാണ്.

1. 1978 ലോകകപ്പ്

സ്‌കോട്‌ലന്‍ഡിന് വേണ്ടി ഹോളണ്ടിനെതിരെ ആര്‍ഷി ഗിമ്മില്‍ നേടിയ മാസ്മരിക ഗോള്‍

2. 1978 ലോകകപ്പ്

ഹോളണ്ടിനെ ഫൈനലിലെത്തിച്ച ഈ ഷോട്ട് 35 അടി ദൂരത്ത് നിന്നും തൊടുത്തത് ആരി ഹാന്‍ ആയിരുന്നു

3. 1990 ലോകകപ്പ്

ചെക് പടയ്‌ക്കെതിരെ ഇറ്റലിയുടെ ദുരന്ത നായകന്‍ റോബര്‍ട്ടോ ബാജിയോ നേടിയ ഗോള്‍

4. 1998 ലോകകപ്പ്

ഇംഗ്ലണ്ട് സൂപ്പര്‍ താരം മൈക്കല്‍ ഓവന്‍ അര്‍ജന്‍റീനക്കെതിരെ നേടിയ ഗോള്‍

5. 1958 ലോകകപ്പ്

തന്റെ പതിനേഴാം വയസ്സില്‍ ഇതിഹാസ താരം പെലെ സ്വീഡനെതിരെ നേടിയ അത്ഭുത ഗോള്‍

6. 1998 ലോകകപ്പ്

ഹോളണ്ട് അര്‍ജന്റീന മത്സരത്തില്‍ മറഡോണയുടെ നാട്ടുകാര്‍ക്കെതിരെ ഹോളണ്ടിന്റെ ഡെന്നീസ് ബെര്‍കാംപ് അമ്പത് അടി അകലെ നിന്നും കിട്ടിയ ഒരു പാസ് വലയിലെത്തിച്ചപ്പോള്‍

7. 1994 ലോകകപ്പ്

അറബിനാട്ടിന്റെ മറഡോണ എന്നറിയപ്പെടുന്ന സയീദ് സൗദി എന്ന സൗദി അറേബ്യന്‍ താരം ബെല്‍ജിയത്തിനെതിരെ നേടിയ മാസ്മരിക ഗോള്‍

8. 2006 ലോകകപ്പ്

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ എന്നാണു സെര്‍ബിയയ്‌ക്കെതിരെ 24 പാസുകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഈ ഗോളിനെ ലോകം അന്ന് വിശേഷിപ്പിച്ചത്. അര്‍ജന്റീനയുടെ കളിക്കാര്‍ 24 തവണ പരസ്പരം തട്ടിയ ശേഷം ഫിനിഷ് ചെയ്യാനുള്ള ജോലി കാമ്പിയാസോയുടെ കാലുകള്‍ക്കായിരുന്നു

9. 1970 ലോകകപ്പ്

ഇറ്റലിക്കെതിരെ 1970 ഫൈനലിലായിരുന്നു ബ്രസീല്‍ നായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെ ഈ ഗോള്‍. പെലെയുടെ പാസില്‍ നിന്നായിരുന്നു ഈ മനോഹര ഗോള്‍

9. 1986 ലോകകപ്പ്

86 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ കൊണ്ട് ഒരു ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് മറഡോണ ഈ അത്ഭുത ഗോള്‍ നേടിയത്. ഫുട്‌ബോള്‍ ഒരു ടീം ഗെയിം മാത്രമല്ലെന്ന് ആരാധകര്‍ വിശ്വസിച്ചുതുടങ്ങിയ നിമിഷമായിരുന്നു അത്.

Advertisements