നിങ്ങളെ സുഖകരമായി ഉറക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

220

2014-06-30-sleep

ഒരു മനുഷ്യന് ഉറക്കക്കുറവ് സംഭവിക്കുകയാണ് എങ്കില്‍ അത് ആ മനുഷ്യന്‍റെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കം കുറഞ്ഞാല്‍ ത്വക്കിനെ അത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല സ്‌ട്രെസ് ഹോര്‍മോണുകള്‍ കൂടാനും ഇടയാക്കും. തടി കൂട്ടാനും ഉറക്കകുറവ്‌ കാരണമാകും.

ആരോഗ്യ കരമായ ഉറക്കം എന്താണെന്നു വെച്ചാല്‍ മറ്റു മരുന്നുകള്‍ ഉപയോഗിക്കതെയുള്ള ഉറക്കം എന്നാണ്. ചില ആഹാര പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഉറക്കത്തെ വല്ലാതെ സഹായിക്കുന്നവയാണ്. അമിതമായി പോകാതെ ഈ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് എങ്കില്‍ തടി കൂടാതെ തന്നെ നല്ല ഉറക്കം ലഭിക്കുന്നതുമാണ്…

1. ഓട്ട്സ് 

ഓട്ട്സില്‍ മെലാട്ടനിന്‍ എന്ന ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണ്‍ ഉള്ളത് കാരണം ഓട്ട്സ് കഴിക്കുന്നത്‌ ഉറക്കത്തെ സഹായിക്കും.

2. വാഴപ്പഴം 

2 1

ധാതുലവണ കൂമ്പാരം തന്നെയാണ് വാഴപ്പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പിരിമുറുക്കം കുറച്ച് വിശ്രമം നല്‍കുന്ന ഒന്നാണ്. എന്നാല്‍ മാജിക്ക് ഒന്നും വഴപ്പഴത്തില്‍ നിന്നും പ്രതീക്ഷിക്കരുത്. കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വാഴപ്പഴം കഴിക്കുന്നത്‌ നല്ലതാണു.

3. ബദാം 

പ്രോട്ടീനുകളും ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്. അബുണ്ടന്‍സ്, മഗ്നീഷ്യം, ട്രിപ്പ്‌റ്റൊഫാന്‍ തുടങ്ങിയവ ബടമില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വൈകുന്നേരങ്ങളില്‍ ഒരു പിടി ബദാം കഴിക്കുന്നത്‌ ഉറക്കത്തെ സുന്ദരമാക്കും.

4. ചെറി 

3 1

ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണായ മെലാട്ടനിന്‍ അപൂര്‍വ്വം ചില ഭക്ഷണങ്ങളിലെ അടങ്ങിയിട്ടുള്ളു. അതില്‍ ഒന്നാണ് ചെറി. ചെറി കുറച്ച് വൈകുന്നേരങ്ങളില്‍, കഴിക്കുന്നത്‌ സന്തോഷകരമായ ഉറക്കത്തെ സഹായിക്കും.

5. പാല്‍ 

വളരെ വലിയ അളവില്‍ പ്രോട്ടീനുകളും ട്രിപ്പ്റ്റൊഫാനും അടങ്ങിയിട്ടുള്ളതാണ് പാല്‍. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള കാല്‍ഷ്യം സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

6. മുട്ട 

4 1

മുട്ട പുഴുങ്ങി കഴിക്കുന്നത്‌ ഉറക്കത്തെ സഹായിക്കും. നന്നായി പുഴുങ്ങിയ ഒരു മുട്ട കഴിച്ചാല്‍ മതി സുഖമായി ഉറങ്ങാന്‍ എന്ന് സാരം.

7. മത്സ്യം 

ചൂര, പരവ, ചെമ്മീന്‍ പോലുള്ള മത്സ്യങ്ങളില്‍ വളരെയധികം ട്രിപ്പ്‌റ്റൊഫാനും വിറ്റാമിന്‍ ബി 6 ഉം അടങ്ങിട്ടുണ്ട്.

8. തേന്‍ 

6 1

തേന്‍ കുടിച്ചാല്‍ സ്വപ്നം കണ്ട് ഉറങ്ങാം എന്നാണ്. അധികമാകരുത്‌ എന്ന് മാത്രം