Untitled-1

നമ്മുടെ പ്രധാനപ്പെട്ട ആയുധം നമ്മുടെ വായ തന്നെയാണ്. അല്ലെ ??? ഈ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഒരു ആവശ്യകത തന്നെയാണ്. അത് ശരിയായ രീതിയില്‍ സൂക്ഷിച്ചിലെങ്കില്‍ വായ്‌നാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്‌. അത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും.

വളരെ ലളിതമായ വഴികളിലൂടെ ഈ അസുഖത്തെ പ്രതിരോധിക്കാന്‍ കഴിയും. അതിനുള്ള ചില വഴികള്‍ ഇതാ…
1. വയമ്പ്, ഉപ്പ്, കുരുമുളക്, ചന്ദനം, രാമച്ചം, പെരുംജീരകം ഇവയിട്ടു തിളപ്പിച്ച വെളളം കൊണ്ട് വായ് കഴുകുന്നത് വായ് നാറ്റം അകറ്റും

2. കൊത്തമ്പാരി വായിലിട്ട് ചവച്ചാല്‍ വായ്‌നാറ്റം മാറിക്കിട്ടും.

3. പഴുത്തമാവില കൊണ്ട് പല്ല് തേയ്ക്കുക.

4. ഉമിക്കരിയുടെ കൂടെ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേയ്ക്കുക.

5. ചെറുനാരങ്ങത്തോട് ഉണക്കിപ്പൊടിച്ച് ഉപ്പും രണ്ടു തുളളി നല്ലെണ്ണയും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് വായ് നാറ്റം ഇല്ലാതാകും.

6. ത്രിഫലപൊടി മോരില്‍ കലക്കി കവിളില്‍ കൊളളുക. ശേഷം സേവിക്കുക.

7. വേപ്പിന്റെ തൊലി ചുട്ട ഭസ്മം കൊണ്ട് പല്ല് തേച്ചാല്‍ വായ്‌നാറ്റം മാറുന്നതോടൊപ്പം പല്ലിന് നിറവും ബലവും കിട്ടും.

8. പഴുത്ത മാവില കൊണ്ട് പല്ല് തേയ്ക്കുക.

You May Also Like

സൂക്ഷിക്കുക അണലിയെ ! പാമ്പുകടിയേറ്റാൽ പോകേണ്ട കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ്

Dr Danish Salim, Kerala Secretary-SEMI, National Innovation Head-SEMI, HOD & Academic Director…

രക്തം ദാനം ചെയ്യു – പല ജിവന്‍ രക്ഷിക്കു

ഭാരതിയ സംസ്കാരത്തില്‍ ദാനത്തിനു വളരെ പവിത്രതയുണ്ട്. ആന്നദാനം, വസ്ത്രദാനം, ഇവയെല്ലാം നാം നടത്താറുണ്ടെല്ലോ? അവയോടൊപ്പം നേത്രദാനവും രക്തദാനവും കൂടി ഉള്‍പെടുത്താം. നേത്രദാനം വഴി ഒരാള്‍ക്ക് കാഴ്ച്ച ലഭിക്കുമെങ്കില്‍, രക്തദാനം വഴി ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഇപ്പോള്‍ രക്തദാനം ചെയ്യു! പല ജീവനും രക്ഷിക്കാന്‍ സാധിക്കും. – കാരണം രക്തത്തിലെ ഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്സ്, അരുണ രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍, ഇവയെല്ലാം വേര്‍തിരിച്ചെടുക്കുന്നതിനും സഹായകമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് എടുത്തിട്ടുണ്ട്, അതിനാല്‍ ഒരു രോഗിക്കാവശ്യമായ ഒരു ഘടകം നല്‍കാനും, ആവശ്യമുള്ള മറ്റു ഘടകങ്ങള്‍, മറ്റു രോഗികള്‍ക്കു നല്കി അവരുടെ ജീവന്‍ രക്ഷിക്കുവാനും കഴിയും.

വണ്ണം കുറക്കാനും കാന്‍സര്‍ തടയാനും പ്രമേഹം തടയാനും ഗ്രീന്‍ ടീ..

ജപ്പാനിലും ചൈനയിലുമൊക്കെ ഒരു ചൊല്ലുണ്ട്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്ന്. സംഗതി സത്യമായാലും അല്ലെങ്കിലും ജപ്പാന്‍കാര്‍ പച്ചവെള്ളം പോലെ ഗ്രീന്‍ ടീ കുടിക്കുന്നു. കേരളത്തിലും ഇത് ട്രെന്‍ഡാവുകയാണ്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ചെത്തിയ ഉത്പന്നങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ പലര്‍ക്കും ഗ്രീന്‍ ടീ കുടിച്ചാല്‍ ആരോഗ്യത്തിന് നന്നല്ലാതെ അത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നൊന്നും അറിയില്ല. എന്താണ് ഗ്രീന്‍ ടീ? അത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്? നമുക്ക് നോക്കാം.

കൊവിഡ് മൂലം തീവ്രപരിചരണ വിഭാഗങ്ങ ളിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ ചിത്രങ്ങളിൽ മിക്കവാറും ഐസിയു ബെഡിൽ മലർന്ന് കിടക്കാതെ കമഴ്ന്ന് കിടക്കാൻ കാരണം എന്ത് ?

ഇത് ഒരു പഴയ ടെക്നിക്കാണ്. ഇതിനെ വൈദ്യശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത് ‘പ്രോണിങ് ‘എന്നതാണ്.കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കെല്ലാം തന്നെ വളരെ ആശ്വാസം പകരുന്ന ഒരു സവിശേഷ വിധിയാണ് ‘പ്രോണിങ്’എന്നറിയപ്പെടുന്നത്.