Share The Article

01

മനുഷ്യ നിര്‍മ്മിതമായ ഏറ്റവും സുന്ദര സിറ്റി ആയി നമുക്ക് വെനീസിനെ വിശേഷിപ്പിക്കാം. വെനീസിന്റെ പനോരമ കാഴ്ചകളുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നമ്മെ അതിശയിപ്പിക്കുകയാണ്. ഗൂഗിള്‍ ബ്ലോഗിലാണ് അവരുടെ സ്ട്രീറ്റ് വ്യൂ ട്രക്കര്‍ ടെക്നോളജി ഉപയോഗിച്ച് പകര്‍ത്തിയ വെനീസിന്റെ കാഴ്ചകളെ കുറിച്ച് നമുക്ക് വിവരങ്ങള്‍ തരുന്നത്. സാധാരണ ഒരു ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ ഉപയോഗിച്ച് ലഭിക്കാത്ത ചിത്രങ്ങള്‍ ആണ് തടാകങ്ങളും ഇടുങ്ങിയ തെരുവുകളും അടങ്ങിയ വെനീസിന്റെതായി ട്രക്കര്‍ ടെക്നോളജി ഉപയോഗിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ടീം പകര്‍ത്തിയത്.

265 മൈലുകള്‍ കാല നടയായും 114 മൈലുകള്‍ ബോട്ടിലും സഞ്ചരിച്ചാണ് ഇവരീ പനോരമ വ്യൂ ഉണ്ടാക്കിയത്.


View Larger Map


View Larger Map